കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ടാം ക്ലാസുകാരന്റെ മുമ്പില്‍ ഉത്തരം കിട്ടാതെ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍

  • By Aiswarya
Google Oneindia Malayalam News

മുംബൈ : റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണ്ണര്‍ രഘുറാം രാജന് എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് മുമ്പില്‍ ഉത്തരം മുട്ടി. കഴിഞ്ഞ ദിവസം മുംബൈയില്‍ ഒരു കൂട്ടം വിദ്യാര്‍ഥികളുമായി സംവദിക്കുമ്പോഴായിരുന്നു എട്ടാം ക്ലാസുകാരനായ രാജാസിന്റെ ചോദ്യം രഘുറാം രാജനെ വലച്ചത്.

രൂപയുടെ മൂല്യത്തിലുള്ള വ്യതിയാനങ്ങള്‍ മറ്റു രാജ്യങ്ങളിലെ കറന്‍സികളേയും സാമ്പത്തിക വ്യവസ്ഥയേയും എപ്പോള്‍ മുതലാകും ബാധിക്കുന്ന എന്നായിരുന്നു രാജാസ് ചോദിച്ചത്. അമേരിക്ക ഫെഡറല്‍ സ്‌കീമില്‍ വെട്ടിക്കുറവുവരുത്തുമെന്ന് പ്രചരിക്കുന്നതിനെ സൂചിപ്പിച്ചുകൊണ്ട്. അമേരിക്കന്‍ നയങ്ങള്‍ ഇന്ത്യയെ ബാധിക്കുന്നതുപോലെ ഇന്ത്യന്‍ നയങ്ങള്‍ മറ്റു രാജ്യങ്ങളെ എപ്പോള്‍ മുതലാണ് ബാധിക്കുകയെന്നും രാജാസ് ചോദിച്ചു.

raghuram-rajan

സദസില്‍ നിര്‍ത്താത്ത കരഘോഷമായിരുന്നു. രാജാസിന്റെ ബുദ്ധിപൂര്‍വ്വമുള്ള ചോദ്യത്തെ പ്രശംസിച്ച രഘുറാം രാജന്‍ ചോദ്യത്തിന് ഭാവിയിലേക്കുള്ള പ്രതീക്ഷകള്‍ മാത്രമായിരുന്നു മറുപടിയായി നല്‍കിയത്.വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കരുത്താര്‍ജ്ജിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചു.

അമേരിക്ക സാമ്പത്തിക നയത്തില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അത് മറ്റു ലോകരാജ്യങ്ങളെ എങ്ങനെ ബാധിക്കുമെന്നു കൂടി കണക്കിലെടുക്കണമെന്നത് താന്‍ ആവര്‍ത്തിച്ച് പറയുന്ന വിഷയമാണ്. രാജാസ് തന്റെ പ്രായമാകുമ്പോഴേക്കും ഇന്ത്യ ലോകത്തെ തന്നെ ആദ്യ മൂന്ന് സമ്പദ് വ്യവസ്ഥകളിലൊന്നായി മാറുമെന്നും രഘുറാം രാജന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

English summary
A question from a class 8 student in Mumbai recently left RBI Governor Raghuram Rajan very impressed. Rajas, a student of a Dombivali East school, had asked Rajan when Indian policy would be important enough to affect other countries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X