പ്രായം പതിനൊന്ന് മാത്രം, ഹൈദരാബാദിലെ അത്ഭുത ബാലന്‍ പന്ത്രണ്ടാം ക്ലാസ് പാസായി

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: ഇത്തവണ തെലങ്കാനയിലെ ഇന്റര്‍മീഡിയറ്റ് അഥവാ പന്ത്രണ്ടാം ക്ലാസ് ഫലം പുറത്തുവന്നപ്പോള്‍ ഒരു അത്ഭുതവും കാത്തുവെച്ചിട്ടുണ്ടായിരുന്നു. ഹൈദരാബാദിലെ പതിനൊന്നുകാരനായ ബാലനും തന്നേക്കാല്‍ ഏറെ മുതിര്‍ന്നവര്‍ക്കൊപ്പം പരീക്ഷയെഴുതി ബിരുദ പഠനത്തിന് അര്‍ഹത നേടി. അഗസ്ത്യ ജയ്‌സ്വാള്‍ എന്ന കുട്ടി 63 ശതമാനം മാര്‍ക്കോടെയാണ് വിജയിച്ചത്.

യൂസഫ്ഗുഡ സെന്റ് മേരീസ് ജൂനിയര്‍ കോളേജിലെ വിദ്യാര്‍ഥിയാണ് അഗസ്ത്യ. കൊമേഴ്‌സ്, ഇക്കണോമിക്‌സ്, സിവിക്‌സ് എന്നിവ ചേര്‍ന്നുള്ള പരീക്ഷയിലാണ് വിദ്യാര്‍ഥി തന്റെ ബുദ്ധിവൈഭവം പ്രകടിപ്പിച്ച് താരമായത്. വരുന്ന മൂന്നു വര്‍ഷം കൊമേഴ്‌സ് വിഷയമായി ബിരുദപഠനം നടത്താനാണ് അഗസ്ത്യയുടെ പദ്ധതി.

hyderabad

എന്നാല്‍, ഡോക്ടറാവുകയെന്നതാണ് അഗസ്ത്യയുടെ ആഗ്രഹം. മൂന്നുവര്‍ഷത്തെ ബിരുദ പഠനത്തിനുശേഷം വീണ്ടും സയന്‍സില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതുകയും പിന്നീട് എംബിബിഎസ് പരീക്ഷ പാസാവുകയുമാണ് തന്റെ ലക്ഷ്യമെന്ന് അഗസ്ത്യ പറഞ്ഞു. അഗസ്ത്യ മാത്രമല്ല, ചേചി നൈനയും പഠനത്തില്‍ മിടുമിടുക്കിയാണ്.

പതിനേഴാം വയസില്‍ പിഎച്ച്ഡിക്ക് എന്റോള്‍ ചെയ്തിരിക്കുകയാണ് നൈന. എട്ടാം വയസില്‍ പത്താം ക്ലാസും പതിമൂന്നാം വയസില്‍ ജേണലിസത്തില്‍ ബിരുദവും നൈന നേടിയിട്ടുണ്ട്. വീട്ടുകാരുടെ പൂര്‍ണ പിന്തുണയാണ് ഇരുവരുടെയും വിജയരഹസ്യം. അഡ്വക്കറ്റ് ആയ പിതാവ് അശ്വനി കുമാറും അമ്മയും ഇരുവര്‍ക്കും പഠന നിര്‍ദ്ദേശവുമായി ഒപ്പമുണ്ട്.

English summary
11-year-old Hyderabad boy Agastya Jaiswal clears Class 12, aims to be a doctor
Please Wait while comments are loading...