സ്വാതന്ത്ര്യ ദിനത്തില്‍ മോദി പട്ടങ്ങള്‍ ആകാശം കയ്യടക്കും: ബാഹുബലിയും നോട്ട് നിരോധനവും താരങ്ങള്‍

  • Written By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യം 70ാമത് സ്വതന്ത്ര്യ ദിനം ആഘോഷിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ത്യയിലെ താരം. സ്വാതന്ത്ര്യ ദിനത്തില്‍ മോദിയുടെ ചിത്രങ്ങള്‍ പതിപ്പിച്ച വര്‍ണാഭമായ പട്ടങ്ങളായിരിക്കും കാണ്‍പൂരിന്‍റെ ആകാശത്ത് പാറിക്കളിക്കുക. മഹാനായക്, അച്ചേ ദിന്‍ തുടങ്ങിയ വാചകങ്ങളും പട്ടങ്ങള്‍ക്ക് മുകളില്‍ ആലേഖനം ചെയ്തിട്ടുണ്ടാകുമെന്നാണ് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നോട്ടു നിരോധനം സംബന്ധിച്ച ചിത്രങ്ങളുള്ളതും പുതിയ 500, 1000 രൂപകളുടെ ചിത്രങ്ങളുള്ള മോദിയുടെ ചിത്രം പതിച്ച പട്ടങ്ങള്‍ക്കുമാണ് ആവശ്യക്കാര്‍ ഏറെയുള്ളതെന്നാണ് ദില്ലിയിലെ പട്ടത്തിന്‍റെ ഏറ്റവും വലിയ ഹോള്‍സെയില്‍ മാര്‍ക്കറ്റായ ലാല്‍ കുവാനിലെ വ്യാപാരികള്‍ പറയുന്നത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നാണ് ഇത്തരത്തിലുള്ള അത്യാകര്‍ഷകങ്ങളായ പട്ടങ്ങള്‍ നിര്‍മിക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

kite

സ്വാതന്ത്ര്യ ദിനത്തിന് പുതിയ ട്രെന്‍ഡുമായെത്തുന്ന പട്ടമൊന്നിന് 230 രൂപയാണ് വിലയെന്നാണ് സൂചന. മോദി പട്ടത്തിന് പുറമേ ബാഹുബലി കോ ക്യൂം മാരാ എന്ന പേരില്‍ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ബാഹുബലി പട്ടവും വിപണി കീഴടക്കും. ഇന്ത്യന്‍ വിപണിയില്‍ തരംഗമായ നോട്ട് നിരോധനവും ബാഹുബലിയുമാണ് ട്രെന്‍ഡില്‍ ഏറ്റവും മുന്നിലുള്ളത്.

English summary
The skies of Kanpur will be colourfully decked out this year with kites sporting images of Prime Minister Narendra Modi. These kites also carry captions like Mahanayak and Acche din, as per ANI. In old Delhi, Lal Kuan, the city’s biggest kites wholesale market, vendors said after demonetisation Modi-printed kites with new notes of Rs 500 and Rs 2000 on them ruled the market.
Please Wait while comments are loading...