കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ഇപ്പോഴും ജനാധിപത്യമുണ്ടോ എന്ന് പ്രിയങ്ക ഗാന്ധി; ആറ് മാസം മുമ്പ് നാം ചോദിച്ചത്...

Google Oneindia Malayalam News

ദില്ലി: ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ത്യയില്‍ ഇപ്പോഴും ജനാധിപത്യമുണ്ടോ എന്നാണ് അവര്‍ ചോദിച്ചത്. കശ്മീരിലെ സംഭവങ്ങളും രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ ചോദ്യം.

Pri

കഴിഞ്ഞ ആറ് മാസമായി കശ്മീരിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കള്‍ തടവില്‍ കഴിയുകയാണ്. പൗരത്വ ഭേദഗതി നിയമം, എന്‍ആര്‍സി വിഷയത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം നടക്കുന്നു. ഇക്കാര്യങ്ങളാണ് പ്രിയങ്ക ചൂണ്ടിക്കാട്ടുന്നത്.

ആറ് മാസം മുമ്പ് കശ്മീരിലെ നേതാക്കളെ തടവിലാക്കിയ വേളയില്‍ നാം ചോദിച്ചത് ഇത് എത്ര നാള്‍ തുടരുമെന്നായിരുന്നു. ഇന്ന് നമ്മള്‍ ചോദിക്കുന്നത് ഇന്ത്യയില്‍ ജനാധിപത്യമുണ്ടോ ഇല്ലയോ എന്നാണ്. കശ്മീരിലെ രണ്ട് മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആറ് മാസമായി തടവിലാണെന്നും യാതൊരു കുറ്റവും ചുമത്താതെയാണ് അവരെ തടവിലാക്കിയതെന്നും പ്രിയങ്ക ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി.

ഫാറൂഖ് അബ്ദുല്ലയും മെഹ്ബൂബ മുഫ്തിയും തടവിലാണ്. ഫാറൂഖ് അബ്ദുല്ലയുടെ ചിത്രം അടുത്തിടെ പുറത്തുവന്നത് ഏറെ ചര്‍ച്ചയായിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് അഞ്ചിനാണ്. ആഗസ്റ്റ് നാലിനാണ് കശ്മീരിലെ എല്ലാ രാഷ്ട്രീയ, മത നേതാക്കളെയും പോലീസ് തടവിലാക്കിയത്. പിന്നീട് മോചിപ്പിച്ചിട്ടില്ല. ഏതാനും ചിലരെ മാത്രം വിട്ടയച്ചിരുന്നു. 35 പ്രമുഖരായ രാഷ്ട്രീയ നേതാക്കളും 500 പ്രാദേശിക നേതാക്കളും കശ്മീരില്‍ തടവിലാണ്. ആറ് മാസത്തെ തടവിന് ശേഷം കഴിഞ്ഞദിവസം മൂന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളെയും ഒരു പിഡിപി നേതാവിനെയും വിട്ടയച്ചിരുന്നു.

English summary
India Still a Democracy,' Asks Priyanka As Kashmir Lockdown Completes 6 Months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X