ഖത്തര്‍, സൗദി അറേബ്യ, യുഎഇ; ഇനി ഇക്കൂട്ടത്തിലേക്ക് അമേരിക്കയും, ഇന്ത്യ എല്‍പിജി കരാര്‍ ഒപ്പിട്ടു
ഇന്ത്യ എല്‍പിജി ഇറക്കുമതി വൈവിധ്യവല്‍ക്കരിക്കുന്നു. ഇന്ത്യയിലെ പെട്രോളിയം കമ്പനികള്‍ അമേരിക്കയുമായി പുതിയ കരാര്‍ ഒപ്പുവച്ചു. അടുത്ത വര്‍ഷം 22 ലക്ഷം ടണ്‍ എല്‍പിജി അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. ഇന്ത്യ മൊത്തം ഇറക്കുമതി ചെയ്യുന്നതിന്റെ 10 ശതമാനം വരുമിത്. സാധാരണ എല്‍പിജി (ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്) ഇറക്കുമതിക്ക് ഇന്ത്യ ആശ്രയിച്ചിരുന്നത് പശ്ചിമേഷ്യയിലെ രാജ്യങ്ങളെയാണ്.
അമേരിക്കയുമായി ആദ്യമായിട്ടാണ് ഇന്ത്യ ഇത്തരമൊരു കരാര്‍ ഒപ്പുവയ്ക്കുന്നത്. ഒരു കേന്ദ്രത്തില്‍ നിന്ന് മാത്രം ഇറക്കുമതി ചെയ്യുന്നതിന് പകരം വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇറക്കുക എന്നതാണ് ഇന്ത്യ ആലോചിക്കുന്നത്. സാമ്പത്തിക-രാഷ്ട്രീയ കാരണങ്ങളാല്‍ ഒരു മേഖല അടഞ്ഞാലും മറ്റുള്ള മേഖലയില്‍ നിന്നുള്ള വരവ് ഉപകാരപ്പെടും. അമേരിക്കയുമായുള്ള പുതിയ കരാര്‍ ഖത്തറിനും സൗദി അറേബ്യയ്ക്കുമെല്ലാം ഒരുതരത്തില്‍ തിരിച്ചടിയുമാണ്.

എല്‍പിജി ഇറക്കുമതിയില്‍ അമേരിക്കയുമായി ഒപ്പുവയ്ക്കുന്ന ആദ്യത്തെ കരാറാണിത്. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്, ഭാരത് പെട്രോളിയം കോര്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് തുടങ്ങിയ ഇന്ത്യന്‍ പെട്രോളിയം കമ്പനികളാണ് അമേരിക്കയില്‍ നിന്ന് ഗ്യാസ് ഇറക്കുമതി ചെയ്യുക. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നുവരികയായിരുന്നു.
സബ്സിഡിയില്‍ 550 രൂപയ്ക്ക്
ചരിത്രപരമായ കരാര്‍ ആണ് എന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി അമേരിക്കയുമായുള്ള പുതിയ ഇടപാടിനെ വിശേഷിപ്പിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ എല്‍പിജി ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. നിലവില്‍ ഇന്ത്യയ്ക്ക് ആവശ്യമുള്ളതിന്റെ 50 ശതമാനവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത്, യുഎഇ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും ഇന്ത്യയുടെ ഇറക്കുമതി.
എല്‍പിജിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 60 ശതമാനത്തില്‍ അധികം വില വര്‍ധിച്ചിരുന്നു. ഉജ്വല യോജന പ്രകാരം 550 രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍ അനുവദിക്കുന്നുണ്ട്. സബ്സിഡി ഇല്ലാതെ 1000-1100 രൂപയ്ക്കും. സബ്സിഡി ഇനത്തില്‍ സര്‍ക്കാരിന് പ്രതിവര്‍ഷം 40000 കോടി രൂപ ചെലവ് വരുന്നുണ്ടത്രെ. കൂടുതല്‍ പേര് പാചക വാതക സിലിണ്ടര്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയുടെ ഇക്കാര്യത്തിലുള്ള ആവശ്യവും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ കരാര്‍.
ഖത്തറില്‍ നിന്നുള്ള ഇറക്കുമതി
എല്‍പിജിക്ക് വേണ്ടി ഇന്ത്യ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന രാജ്യം ഖത്തര്‍ ആണ്. 202-24 സാമ്പത്തിക വര്‍ഷം 49.2 ലക്ഷം മെട്രിക് ടണ്‍ എല്‍പിജിയാണ് ഖത്തറില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ആ വര്‍ഷം ഇറക്കുമതി ചെയ്ത മൊത്തം എല്‍പിജിയില്‍ 26 ശതമാനം വരുമിത്. എല്ലാവര്‍ഷവും ഇതേ അളവില്‍ അല്ല ഇറക്കുമതി. ആവശ്യത്തിന് അനുസരിച്ച് ഇതില്‍ മാറ്റം വരും.
ഇന്ത്യ അമേരിക്കയെ കൂടി ആശ്രയിക്കുമ്പോള്‍ ഇന്ത്യയിലേക്ക് ഗ്യാസ് എത്തുന്ന വഴികള്‍ വിപുലീകരിക്കപ്പെടുകയാണ്. ഈ വേളയില്‍ വിലക്കുറവ് ലഭിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്താന്‍ ഇന്ത്യയ്ക്ക് സാധിക്കും. ഇന്ത്യന്‍ വിപണിയില്‍ മറ്റൊരു ശക്തി കൂടി എത്തുന്നത് ഖത്തറിന് തിരിച്ചടിയാണ്. അതേസമയം, അമേരിക്കയില്‍ നിന്നുള്ള ചരക്കുകള്‍ വാങ്ങുന്നത് ഇന്ത്യ വര്‍ധിപ്പിക്കണം എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഫലം കൂടിയാണ് പുതിയ എല്‍പിജി കരാര്‍.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
എല്‍പിജി പ്രതിസന്ധി നീങ്ങുന്നു..? ഫാക്ടറി പ്രവര്‍ത്തനം സാധാരണനിലയിലേക്കെന്ന് റിപ്പോര്‍ട്ട് -
ഹോര്‍മുസ് കടലിടുക്ക് പിന്നിട്ട് ഇന്ത്യന്‍ പതാകയുള്ള രണ്ട് എല്‍പിജി ടാങ്കറുകള്‍; ഉടന്‍ നാട്ടിലെത്തും -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം












Click it and Unblock the Notifications