കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പാക്കിസ്ഥാനിലെത്തും മുന്‍പേ ഗീത ചെറുപ്രായത്തില്‍ വിവാഹിതയായി,കുട്ടിയുമുണ്ട്'

  • By Anwar Sadath
Google Oneindia Malayalam News

സഹസ്ര: പാക്കിസ്ഥാനിലേക്ക് അബദ്ധത്തില്‍ കടക്കുകയും ശേഷം വര്‍ഷങ്ങളോളം അവിടെ കുടുങ്ങിപ്പോവുകയും ചെയ്ത ഇന്ത്യന്‍ പെണ്‍കുട്ടി ഗീതയുടെ കഥ കഴിഞ്ഞദിവസങ്ങളില്‍ ദേശീയ മാധ്യമങ്ങളില്‍ സജീവമായിരുന്നു. 13 വര്‍ഷത്തിനുശേഷം ഗീതയുടെ ബന്ധുക്കളെ ബിഹാറില്‍ കണ്ടെത്തുകയും അവര്‍ നാട്ടിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുക്കുകയുമാണ്.

അതിനിടയിലാണ് ഗീതയുടെ ബിഹാറിലെ ഗ്രാമവാസികള്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കാണാതാകുന്നതിന് മുന്‍പുതന്നെ ഗീത വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായിരുന്നെന്നാണ് ചിലര്‍ പറയുന്നത്. ബിഹാറിലെ സഹസ്ര ജില്ലയിലെ കബിറ ധാപ് എന്ന ഗ്രാമവാസിയാണ് ഗീത. ഗീതയുടെ അയല്‍വാസികള്‍ പറയുന്നത് ഇങ്ങനെയാണ്.

marriage

മേസണ്‍ ജോലിക്കാരനായ ഗീതയുടെ പിതാവ് ജെയ്‌നാഥന്‍ മഹാതോ പഞ്ചാബിലാണ് ജോലി ചെയ്തുവന്നിരുന്നത്. ഗീതയേയും പഞ്ചാബിലേക്ക് ഒപ്പം കൂട്ടിയിരുന്നു. ഇവിടെവെച്ച് ചെറുപ്രായത്തില്‍ തന്നെ ഗീത വിവാഹിതയാകുകയും ചെയ്തു. ഈ ബന്ധത്തില്‍ ഗീതയ്ക്ക് ഒരു മകനുമുണ്ട്. ബൈശാഖി മേളയ്ക്കിടെയാണ് പിന്നീട് ഗീതയെ കാണാതാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ബധിരയും ഊമയുമായ ഗീത പാക്കിസ്ഥാനലേക്കുള്ള സംത്സോത എക്‌സ്പ്രസിലാണ് ഇന്ത്യ വിടുന്നത്. രേഖകളില്ലാതെ പാക്കിസ്ഥാനിലെത്തിയ ഗീത ഊമയായതിനാല്‍ ഇന്ത്യയിലെ വിവരങ്ങള്‍ ശേഖരിക്കാനും അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് എദി എന്ന ചാരിറ്റിയുടെ കീഴിലായിരുന്നു പെണ്‍കുട്ടി ഇത്രയും കാലം കഴിഞ്ഞുവന്നത്. ഇപ്പോള്‍ 23 വയസ് ഗീതയ്ക്ക് ഉണ്ടന്നാണ് പറയുന്നത്. ബിഹാറിലെ ബന്ധുക്കളുമായി ഡിഎന്‍എ പരിശോധന പൂര്‍ത്തിയാകുന്നതോടെ ഇവരെ ഇന്ത്യയിലെത്തിക്കും.

English summary
indian woman Geeta is married and has a son, claim villagers of Saharsa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X