കപ്പല്‍ ആക്രമണത്തില്‍ 2 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; ഒരാളെ കാണാതായി: കുടുങ്ങിക്കിടക്കുന്നത് 778 ജീവനക്കാര്‍
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷത്തിന്റെ ഇരകളായി ഇന്ത്യക്കാരും. ഇസ്രായേല്‍-അമേരിക്ക സഖ്യവും ഇറാനും തമ്മില്‍ തുടരുന്ന രൂക്ഷമായ യുദ്ധത്തിനിടെ വ്യാപാര കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ പൗരന്മാര് കൊല്ലപ്പെട്ടു. കപ്പലിലുണ്ടായിരുന്ന മറ്റൊരാളെ കാണാതായിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ച് വാര്‍ത്ത പുറത്തുവിട്ടത്. കപ്പല്‍ ആക്രമണങ്ങളില്‍ പരിക്കേറ്റ ഏതാനും ഇന്ത്യക്കാര്‍ ഗള്‍ഫ് മേഖലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവര്‍ക്ക് ആവശ്യമായ എല്ലാ നയതന്ത്ര സഹായങ്ങളും നല്കി വരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംഘര്‍ഷബാധിത മേഖലയിലൂടെ കടന്നുപോയ കപ്പലുകളില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ ജോലി ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ് ദുബായില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരനുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹത്തിന് ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കുന്നുണ്ടെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ തലയ്ക്കാണ് പരിക്കേറ്റത്.

യുദ്ധത്തെ തുടര്‍ന്ന് പേര്‍ഷ്യന്‍ കടലിടുക്കില്‍ നിലവില്‍ 778 കപ്പല്‍ ജീവനക്കാരുമായി 28 ഇന്ത്യന്‍ കപ്പലുകള്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 24 കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിന്റെ പടിഞ്ഞാറ് ഭാഗത്തും നാലെണ്ണം കിഴക്ക് ഭാഗത്തുമാണ് ഉള്ളത്. ഈ കപ്പലുകളിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഷിപ്പിങ് മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസികളുമായി ചേര്‍ന്ന് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. സംഘര്‍ഷ മേഖലയിലെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കപ്പല്‍ ജീവനക്കാര്‍ക്ക് ആവശ്യമായ വൈദ്യസഹായം ഉള്‍പ്പെടെയുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഷിപ്പിങ് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ രാജേഷ് കുമാര്‍ സിന്‍ഹ വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ കടല്‍പ്പാതകളില്‍ സൈനിക നീക്കങ്ങള്‍ ശക്തമായതോടെ ചരക്ക് കപ്പലുകള്‍ വലിയ സുരക്ഷാ ഭീഷണി നേരിടുകയാണ്. രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സാഹചര്യത്തെ കേന്ദ്ര സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്. യുദ്ധ മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരും തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ഉറപ്പു നല്കി പ്രധാനമന്ത്രി
അതിനിടെ, കൊച്ചിയില്‍ നടന്ന എന്‍ഡിഎ പൊതുസമ്മേളനത്തില്‍ സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമേഷ്യയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയെക്കുറിച്ച് ഉറപ്പ് നല്കി. കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാരും ഗള്‍ഫ് രാജ്യങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുന്‍കാലങ്ങളില്‍ ഇറാഖിലെ നഴ്സുമാരെയും യെമനിലെ ഫാദര്‍ ടോമിനെയും അഫ്ഗാനിസ്ഥാനിലെ ഫാദര്‍ അലക്സിസ് പ്രേംകുമാറിനെയും സുരക്ഷിതമായി തിരിച്ചെത്തിച്ച കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരു പൗരനെയും ഇന്ത്യ കൈവിടില്ലെന്നും പശ്ചിമേഷ്യയിലെ യുദ്ധഭൂമിയിലുള്ളവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് രാജ്യം ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
-
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
ഖത്തറും സൗദി അറേബ്യയും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
എൽപിജി പ്രതിസന്ധി തീർക്കാൻ നിർണായക നീക്കം; പുതിയ സിലിണ്ടർ വരാൻ സാധ്യത -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications