ചരിത്രം കുറിയ്ക്കാന്‍ ഐഎസ്ആര്‍ഒ; ഇന്ത്യയുടെ ഭാരമേറിയ റോക്കറ്റ് വിക്ഷേപണം ജൂണില്‍

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: ഏറ്റവും കരുത്തേറിയ റോക്കറ്റായ ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങുന്നു. ജൂണ്‍ രണ്ടാംവാരമാണ് വിക്ഷേപണം. ദക്ഷിണേഷ്യന്‍ ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തിന് ശേഷമാണ് ഇന്ത്യ പുതിയ ദൗത്യത്തിന് ഒരുങ്ങുന്നത്.

Isro

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിന്‍ ഉപയോഗിക്കുന്ന ഭാരമേറിയ റോക്കറ്റാണ് ജിഎസ്എല്‍വി മാര്‍ക്ക് 3. ജിഎസ്എടി 19 ഉപഗ്രഹം വഹിച്ച് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് റോക്കറ്റ് കുതിച്ചുയരുക.

മെയ് മാസമാണ് ആദ്യം വിക്ഷേപണം നിശ്ചയിച്ചിരുന്നത്. പിന്നീട് കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് വേണ്ടി ജൂണിലേക്ക് മാറ്റുകയായിരുന്നു. പിഎസ്എല്‍വി, ജിഎസ്എല്‍വി മാര്‍ക്ക് 2 എന്നീ റോക്കറ്റുകളാണ് ഇന്ത്യയ്ക്ക് നിലവിലുള്ളത്. പുതിയ റോക്കറ്റ് എത്തുന്നതോടെ കൂടുതല്‍ ഭാരമുള്ള ഉപഗ്രഹങ്ങളും വിക്ഷേപിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും.

English summary
Buoyed by the successful launch of the South Asia Satellite, the Indian Space Research Organisation or ISRO is now busy preparing for the maiden launch of its heaviest rocket - the 640-tonne Geosynchronous Satellite Launch Vehicle-Mark III (GSLV Mk III).
Please Wait while comments are loading...