കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരാക്രമണം വെള്ളത്തിനടിയിലൂടെയും; ജെയ്‌ഷെയിൽ മുങ്ങൽ വിദഗ്ധരും,ഭീകരാക്രമണ സാധ്യതയുണ്ടെന്ന് നാവിക സേന

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യയില്‍ ആക്രമണം നടത്താന്‍ കടലിനടിയില്‍ കൂടി ഭീകരര്‍ | Oneindia Malayalam

ദില്ലി: ജെ്യഷെ മുഹമ്മദ് ഭീകരർ ആക്രമണ രീതിയിൽ‌ മാറ്റം വരുത്തുന്നുവെന്ന് റിപ്പോർട്ട്. കടലിനടിയൂടെ രാജ്യത്തെ ആക്രമിക്കാനുള്ള പരിശാലനം ഭീകരർക്ക് ലഭിക്കുന്നതായാണ് വിവരം. നാവിക സേനാ മേധാവി അഡ്മിറല്‍ കരംബിര്‍ സിങാണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കടല്‍വഴിയുള്ള എന്തുതരത്തിലുമുള്ള ഭീഷണിയും നേരിടാന്‍ നാവികസേന സജ്ജമാണെന്നും അഡ്മിറല്‍ കരംബിര്‍ സിങ് വ്യക്തമാക്കി.

<strong>കെവിൻ വധക്കേസ്; കേരളത്തിലെ ആദ്യ ദുരഭിമാന കൊല, 10 പ്രതികൾക്കും ഇരട്ട ജീവപര്യന്തം, 25000 രൂപ പിഴ, ശിക്ഷ ഒരുമിച്ച് അനുഭവിക്കണം!</strong>കെവിൻ വധക്കേസ്; കേരളത്തിലെ ആദ്യ ദുരഭിമാന കൊല, 10 പ്രതികൾക്കും ഇരട്ട ജീവപര്യന്തം, 25000 രൂപ പിഴ, ശിക്ഷ ഒരുമിച്ച് അനുഭവിക്കണം!

ജെയ്‌ഷെ മുഹമ്മദിന്റെ മുങ്ങല്‍ വിദ്ഗദരായ ചാവേറുകള്‍ പരിശീലനം നേടുന്നുവെന്ന ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭീകരവാദത്തിന്റെ മാറിയ മുഖങ്ങളിലൊന്നാണ് ഇത്. എന്നാൽ കാര്യങ്ങൾ ഞങ്ങൾ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന അദ്ദേഹം വ്യക്തമാക്കി. നാവികസേന ജാഗ്രതയിലാണെന്നും ഏത് തരത്തിലുള്ള ആക്രമണങ്ങളെയും പരാജയപ്പെടുത്തുമെന്നും നാവിക സേനാ മേധാവി അഡ്മിറല്‍ കരംബിര്‍ സിങ് പറഞ്ഞു.

രാജ്യ താത്പര്യത്തിന് വിരുദ്ധമായതൊന്നും സംഭവിക്കുന്നില്ല

രാജ്യ താത്പര്യത്തിന് വിരുദ്ധമായതൊന്നും സംഭവിക്കുന്നില്ല


പുണെയില്‍ നടന്ന ജനറല്‍ ബിസി ജോഷി അനുസ്മരണ പ്രഭാഷണ വേദിയിലാണ് നാവികസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ മഹാസമുദ്രം തന്ത്രപരമായി വളരെ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനീസ് നാവിക സേനയുടെ സാന്നിധ്യം സമുദ്രമേഖലയില്‍ വര്‍ധിച്ചുവരുന്നത് നാവിക സേന നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യ താത്പര്യത്തിന് വിരുദ്ധമായതൊന്നും സംഭവിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതീവ ജാഗ്രത നിർദേശം

അതീവ ജാഗ്രത നിർദേശം


അതേസമയം ആറ് ലക്ഷക്കർ താവ്രവാദികൾ തമിഴ്നാട്ടിൽ എത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. ശ്രീലങ്ക വഴി കടല്‍ മാര്‍ഗമാണ് ഇവര്‍ എത്തിയതെന്നാണ് വിവരം. കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കാണ് ഇവര്‍ കടന്നിരിക്കുന്നതെന്നും ഐബി അറിയിച്ചു. ഇതേതുടര്‍ന്ന് തമിഴ്നാട്ടില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

വേഷവിധാനം ഹിന്ദുക്കളെ പോലെ

വേഷവിധാനം ഹിന്ദുക്കളെ പോലെ

പാകിസ്താന്‍ സ്വദേശിയായ ഇല്യാസ് അന്‍വലര്‍, നാല് ശ്രീലങ്കന്‍ തമിഴര്‍, തൃശ്ശൂര്‍ മാടവന സ്വദേശിയായ അബ്ദുള്‍ ഖാദര്‍ എന്നിവരാണ് സംഘത്തില്‍ ഉള്ളതെന്ന് തമിഴ്നാട് പോലീസ് പറയുന്നു. ഇവര്‍ നിലവില്‍ കോയമ്പത്തൂരില്‍ തുടകരുകയാണെന്നും ഹിന്ദുക്കളെ പോലെ വേഷവിധാനങ്ങളും മത ചിഹ്നങ്ങളും അണിഞ്ഞാണ് ഇവര്‍ കഴിയുന്നതെന്നും പോലീസ് പറഞ്ഞു. മുന്നറിയിപ്പിനെ തുടര്‍ന്ന് കോയമ്പത്തൂരില്‍ ആരാധാനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരിശോധന ശക്തമാക്കുകയായിരുന്നു.

തമിഴ്നാട്ടിൽ ആറ് പേർ കസ്റ്റഡിയിൽ

തമിഴ്നാട്ടിൽ ആറ് പേർ കസ്റ്റഡിയിൽ

തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തിൽ കോയമ്പത്തൂരിൽ നിന്നും രണ്ട് പേരെ കൂടി കസ്റ്റഡിയിൽ എടുത്തിരുന്നു. ലഷ്കർ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് അറസ്റ്റിലായ അബ്ദുൾ ഖാദർ ഫോണിൽ ബന്ധപ്പെട്ടവരാണ് അറസ്റ്റിലായത്. മൊത്തം തിരുവാരൂരിരെ മുത്തുപേട്ടയിൽ നിന്നും ഒരു സ്ത്രീയടക്കം 6 പേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

സംശയാസ്പദമായി ബോട്ട്

സംശയാസ്പദമായി ബോട്ട്

തൃശൂർ സ്വദേശിയായ അബ്ദുൾ ഖാദറിനെയും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ‌ പിന്നീട് വിട്ടയക്കുകയാണ് ഉണ്ടായത്. അതിനിടെ തൃശ്സൂരില്‍ കടലില്‍ അജ്ഞാത ബോട്ട് കണ്ടുവെന്ന വിവരത്തെ തുടർന്ന് പൊലീസും ഫിഷറീസ് വകുപ്പും തെരച്ചിൽ നടത്തി. കൂരിക്കുഴി കമ്പനിക്കടവിലാണ് സംശയകരമായ നിലയിൽ മൂന്ന് ബോട്ടുകൾ കണ്ടെന്ന് തീരദേശ സംരക്ഷണ സമിതി അംഗങ്ങള്‍ കയ്പമംഗലം പോലീസില്‍ വിവരം അറിയിച്ചത്.

English summary
Jaish-e-Mohammed training terrorists for underwater attacks: Navy Chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X