വാഹനങ്ങളില്‍ പകല്‍ സമയത്തും ഹെഡ്‌ലൈറ്റ് പ്രകാശിപ്പിക്കണം: നിര്‍ദ്ദേശവുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍

  • Posted By: Desk
Subscribe to Oneindia Malayalam

റാഞ്ചി: ജനുവരി മുതല്‍ പകല്‍ സമയങ്ങളില്‍ വാഹനങ്ങളില്‍ ഹെഡിലൈറ്റ് പ്രകാശിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. മുഖ്യമന്ത്രി രഘുബര്‍ ദാസാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. റോഡ് സുരക്ഷാ കൗണ്‍സില്‍ അധികൃതരുമായുള്ള യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്.

നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള ഹൈവേകളിലുമാണ് ഇത് നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. പകല്‍ സമയങ്ങളില്‍ ഹെഡ്‌ലൈറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിലൂടെയും, ഹൈവേകളില്‍ ട്രോമ കെയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിലൂടെയും വാഹനാപകടങ്ങള്‍ ഒരു പരിധി വരെ നിയന്ത്രിക്കാനാകുമെന്ന് റോഡ് സുരക്ഷാ അതികൃതര്‍ യോഗത്തില്‍ മുഖ്യമന്ത്രിയോട് പറഞ്ഞു.

headlights

വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ ഹെഡ്‌ലൈറ്റ് പ്രകാശിക്കുന്ന സംമ്പ്രദായം പുതുതായി പുറത്തിറങ്ങുന്ന ബൈക്കുകളില്‍ നിലവിലുണ്ട്. എന്നാല്‍ അപൂര്‍വ്വം ചില കാറുകളില്‍ മാത്രമാണ് പകല്‍ പ്രകാശിക്കുന്ന ലൈറ്റുകള്‍ ഉള്ളത്. പഴയ വാഹനങ്ങളില്‍ പകല്‍ സമയങ്ങളില്‍ ഹെഡ് ലൈറ്റ് പ്രകാശിപ്പിക്കുന്നതിലൂടെ ഡ്രൈവര്‍മാര്‍ക്ക് റോഡ് കൂടുതല്‍ വ്യക്തമാകും.

ഹെല്‍മറ്റ് ധരിക്കാത്തതും, മദ്യപിച്ചുള്ള വാഹനം ഓടിക്കല്‍, അമിത വേഗം എന്നിവയാണ് റോഡപകടങ്ങള്‍ വര്‍ധിക്കാനുള്ള കാരണമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് പറഞ്ഞു. ജനങ്ങള്‍ റോഡ് നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും ബൈക്കുകളിലെ പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മെറ്റ് വയ്ക്കുന്നുണ്ടോയെന്നും ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി റോഡ് സുരക്ഷാ കൗണ്‍സില്‍ അതികൃതരോട് നിര്‍ദ്ദേശിച്ചു.

English summary
jharkhand government directs vehicles driving in Jharkhand will have to keep headlights on even during daytime starting from January. chief minister raghubar das directed after the meeting with road safety council

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്