ഒടുവില്‍ അതും സംഭവിച്ചു: റിലയന്‍സ് ജിയോ ഫോണ്‍ പൊട്ടിത്തെറിച്ചു, മനപ്പൂര്‍വ്വമെന്ന് കമ്പനി!
പൊട്ടിത്തെറിച്ച ഫോണിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
ശ്രീനഗര്‍: ചാര്‍ജ് ചെയ്യുന്നതിനിടെ റിലയന്‍സ് ജിയോ ഫീച്ചര്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. ജമ്മു കശ്മീരിലാണ് സംഭവം. നേരത്തെ സാംസങ്ങിനും ഷവോമിയ്ക്കും ആപ്പിളിനും ഫോണ്‍ പൊട്ടിത്തെറിയ്ക്കുന്ന സംഭവങ്ങള്‍ തലവേദനയായിരുന്നു. ഇതിന് പിന്നാലെയാണ് ജിയോയുടെ ഏറെ കൊട്ടിഘോഷിച്ച ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചത്. ജമ്മുകശ്മീരിലായിരുന്നു സംഭവം.
ഫോണ്‍ റഡാര്‍ എന്ന വെബ്സൈറ്റാണ് ജിയോ ഫോണ്‍ പൊട്ടിത്തെറിച്ചതായും ഫോണിന്റെ ഒരു ഭാഗം പൂര്‍ണ്ണമായി ഉരുകിയതായും റിപ്പോര്‍ട്ട് ചെയ്തത്. പൊട്ടിത്തെറിച്ച ഫോണിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഫോണിന്റെ പിന്‍ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലാണുള്ളത്. എന്നാല്‍ മുന്‍വശത്തിന് തകരാര്‍ സംഭവിട്ടില്ല. എന്നാല്‍ ജിയോ ഫോണിന്റെ ഉപഭോക്താവിന്റെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. ഫോണിന്റെ ബാറ്ററിയ്ക്ക് പ്രശ്നമുണ്ടായിരുന്നില്ലെന്നും ചാര്‍ജ് ചെയ്യാന്‍ ഉപയോഗിച്ച കേബിളിന്റെ അഗ്രഭാഗത്താണ് പൊട്ടിത്തെറിയുണ്ടായതെന്നുമാണ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആഗോള നിലവാരമനുസരിച്ചാണ് റിലയന്‍സ് ജിയോ ഫോണുകള്‍ നിര്‍മിച്ചിട്ടുള്ളതെന്നും ഓരോ ഫോണും കഠിനമായ ഗുണമേന്മാ പരിശോധനയിലൂടെയാണ് കടന്നുപോകുന്നതെന്നും സംഭവത്തോടെ റിലയന്‍സ് വക്താവ് പ്രതികരിച്ചു. സംഭവം തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇത് റിലയന്‍സ് ജിയോയെ അട്ടിമറിക്കുന്നതിന് വേണ്ടി മനഃപൂര്‍വം കെട്ടിച്ചമച്ചിട്ടുള്ളതാണെന്നും ബ്രാന്‍ഡിനെ അപകീര്‍ത്തിപ്പെടുത്താനുള്ള സ്ഥാപിത താല്‍പ്പര്യങ്ങളുടെ ഭാഗമാണെന്നും വക്താവ് ആരോപിക്കുന്നു. ഇത് സംബന്ധിച്ച് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അന്വേഷണത്തിന് സംഭവത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Reliance Jio Phone explodes while charging? Company says case of intentional damage.https://t.co/jUMgmxsBqI pic.twitter.com/vybhyfz4TR
— ASHUTOSH MISHRA (@ashu3page) October 23, 2017
Reliance Jio may have a cause to worry as report says that a JioPhone unit exploded in Kashmir (via @IndiaTodayTech) https://t.co/8agwluseZO
— India Today (@IndiaToday) October 23, 2017
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications