കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവ ചലച്ചിത്രമേളയ്ക്കിടയിലും ലൈംഗികാരോപണം

  • By Aswathi
Google Oneindia Malayalam News

പനാജി: ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടയിലും ലൈംഗികാരോപണം. ഫൈസ്റ്റിവല്‍ പ്രോഗ്രാമറായി ജോലി ചെയ്യുന്ന ജെന്‍എന്‍യു വിദ്യാര്‍ത്ഥിയാണ് ഡയറക്ടേറ്റിലെ ഉന്നതന്‍ തന്നെ ലൈംഗിക വേഴ്ചയ്ക്ക പ്രേരിപ്പിച്ചെന്നാരോപിച്ച് പരാതി നല്‍കിയത്. പരാതി നല്‍കിയ ശേഷം പെണ്‍കുട്ടി ജോലി രാജിവച്ചു.

ഫെസ്റ്റിവല്‍ ഡെപ്യൂരിട്ടി ഡയറക്ടര്‍ തന്നോട് പലതവണ ലൈംഗിക ബന്ധത്തിന് നേരിട്ടല്ലാതെ പ്രേരണ ചെലുത്തിയെന്ന് 25കാരിയായ വിദ്യാര്‍ത്ഥി ഡയറക്ടര്‍ ശങ്കര്‍ മോഹന് നല്‍കിയ പരാതിയില്‍ പറയുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ തടയുന്നതിന് നിയമപരമായി കേസെടുക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.

Women abuse

ചലച്ചിത്ര മേളയുടെ ഓഫീസില്‍ പ്രോഗ്രാമറായാണ് പെണ്‍കുട്ടി ജോലി ചെയ്യുന്നത്. സന്ധ്യകഴിഞ്ഞല്‍ കുറച്ചകലെയുള്ള ഡെപ്യൂരിട്ടി ഡയറക്ടറുടെ കാബിനില്‍ ചെല്ലാനും മദ്യപിക്കാന്‍ കൂട്ടിരിക്കാനും ആവശ്യപ്പെടാറുണ്ടെന്ന് പരാതിയില്‍ പറയുന്നു. പലതവണ നിരസിച്ചിട്ടും ഉദ്യോഗസ്ഥന്‍ ആവശ്യം ഉന്നയിച്ചുകൊണ്ടേയിരുന്നതിനാലാണ് പരാതി നല്‍കിയതെന്നും പെണ്‍കുട്ടി വ്യക്തമാക്കുന്നുണ്ട്.

ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് മറ്റ് ജീവനക്കാരികളെ ജോലിസമയത്ത് ഒളിഞ്ഞുനോക്കിയതായും പരാതിയില്‍ പറയുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥനാത്തില്‍ മൂന്നംഗം പരാതി പരിഹാര സെല്‍ രൂപീകരിച്ച് അന്വേണം ആരംഭിച്ചതായി ഫെസ്റ്റിവല്‍ വൃത്തങ്ങള്‍ അറയിച്ചു.

English summary
Close on the heels of the Tehelka episode, an allegation of sexual harassment has hit the ongoing International Film Festival of India (IFFI) after a Delhi-based student working as a programmer complained against a senior film festival official.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X