Get Updates
Get notified of breaking news, exclusive insights, and must-see stories!

അസ്ബാക്ക് മോന്‍ മരിച്ചതറിഞ്ഞ് പൊട്ടിക്കരഞ്ഞത് ഭാര്യ; അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരം, ഭാര്യ മുങ്ങി

കണ്ണൂര്‍/ജയ്പൂര്‍: ബൈക്ക് റൈസര്‍ (Bike Racer) അസ്ബാക്ക് മോന്‍ മൂന്ന് വര്‍ഷം മുമ്പാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. 34കാരനായ ഇദ്ദേഹത്തിന്റെ മരണത്തില്‍ കണ്ണൂരിലെ (Kannur) കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ (Jaisalmer) നടക്കാനിരിക്കുന്ന ഇന്ത്യ-ബജാ മോട്ടോര്‍ സ്‌പോര്‍ട്‌സ് റാലിക്ക് വേണ്ടിയുള്ള പരിശീലനത്തിലായിരുന്നു അസ്ബാക്ക് മോന്‍. പരിശീലനത്തിനിടെയാണ് മരണം സംഭവിച്ചത്.

ഒട്ടേറെ ദുരൂഹതകള്‍ നിറഞ്ഞ മരണത്തില്‍ അന്വേഷണം വേണ്ടെന്നായിരുന്നു ഭാര്യയുടെ നിലപാട്. ഇതു തന്നെയാണ് കുടുംബത്തിനും പോലീസിനും സംശയം തോന്നാന്‍ കാരണം. കേസില്‍ കഴിഞ്ഞ ദിവസം പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇവര്‍ അസ്ബാക്ക് മോന്റെ സുഹൃത്തുക്കളാണ്. ഭാര്യ ഒളിവില്‍ പോയി. ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ഭാര്യയും സുഹൃത്തുക്കളും ചേര്‍ന്ന് നടപ്പാക്കിയ ആസൂത്രിതമായ കൊലപാതകമാണ് നടന്നത് എന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. അസ്ബാക്കിന്റെ സുഹൃത്തുക്കളായ സഞ്ജയ്, വിശ്വാസ് എന്നിവരെ കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ രാജസ്ഥാന് പോലീസ് ജയ്‌സാല്‍മീറിലെത്തിച്ചു. ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

2

അസ്ബാക്ക് മോന്റെ ഭാര്യ സുമീറ പര്‍വേസ്, മറ്റുചില സുഹൃത്തുക്കള്‍ എന്നിവരെ പോലീസ് തിരയുകയാണ്. അറസ്റ്റിലായ പ്രതികളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വൈകാതെ ഭാര്യയെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. 2018 ആഗസ്റ്റ് 16നാണ് അസ്ബാക്ക് മോന്‍ മരിച്ചത്. മരുഭൂമിയില്‍ ബൈക്ക് റൈസിങ്ങിന് പോയതായിരുന്നു ഇദ്ദേഹം.

3

പരിശീലനത്തിനിടെ മരുഭൂമിയില്‍ വഴി തെറ്റിപ്പോയതാണെന്നും കടുത്ത ചൂടില്‍ നിര്‍ജലീകരണം കാണമാണ് മരണം സംഭവിച്ചതെന്നുമായിരുന്നു ആദ്യം വിവരങ്ങള്‍ പുറത്തുവന്നത്. മരണ വാര്‍ത്തയറിഞ്ഞ് ഭാര്യ പൊട്ടിക്കരഞ്ഞിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പോലീസിനോട് പറഞ്ഞത്. സംശയകരമായി ഒന്നുമില്ലെന്ന് ഭാര്യ അറിയിച്ചതോടെ പ്രാഥമിക നടപടികള്‍ക്ക് ശേഷം പോലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

4

അസ്ബാക്ക് മോന്റെ കുടുംബത്തിന് പക്ഷേ, പല സംശയങ്ങളുമുണ്ടായിരുന്നു. അസ്ബാക്ക് പരിശീലനം നടത്തിയ അതേ സ്ഥലത്ത് മറ്റു പല മല്‍സരാര്‍ഥികളും പരിശീലനം നടത്തി തിരിച്ചുവന്നിരുന്നു. പക്ഷേ, അസ്ബാക്ക് മാത്രം തിരിച്ചുവന്നില്ല. ഇതുതന്നെയാണ് പോലീസിനും സംശയം തോന്നാന്‍ ഇടയാക്കിയത്. കഴിഞ്ഞ വര്‍ഷം രാജസ്ഥാന്‍ പോലീസ് ദുരൂഹമായ പഴയ കേസുകളുടെ ഫയലുകള്‍ പരിശോധിച്ചിരുന്നു. ഇതില്‍ അസ്ബാക്കിന്റെ മരണത്തില്‍ അവര്‍ക്ക് ചില സംശയങ്ങളുണ്ടായി. ഇതും കേസ് വീണ്ടും അന്വേഷിക്കുന്നതിന് കാരണമായി.

5

അസ്ബാക്കിന്റെ മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ചിരുന്നെങ്കിലും അന്വേഷണം നടത്താന്‍ ഭാര്യ ആവശ്യപ്പെട്ടിരുന്നില്ല. മാത്രമല്ല, അവര്‍ വേഗത്തില്‍ സംസ്‌കാര നടപടികള്‍ക്ക് ശ്രമിച്ചതും സംശയത്തിനിടയാക്കി. സുഹൃത്തുക്കളും അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ല. ഇവരെല്ലാം അസ്ബാക്കിനൊപ്പം ജയ്‌സാല്‍മീറിലുണ്ടായിരുന്നവരാണ്. കൂടാതെ അസ്ബാക്കിന്റെ ശരീരത്തില്‍ കണ്ട മുറിവുകളും സംശയകരമായിരുന്നുവെന്ന് ജയ്‌സാല്‍മീര്‍ എഎസ്പി നരേന്ദ്ര ചൗധരി പറയുന്നു.

6

അസ്ബാക്കിന്റെ ഭാര്യയും സുഹൃത്തുക്കളും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ പോലീസ് പരിശോധിച്ചു. അതിലും ചില സംശയങ്ങളുണ്ടായിരുന്നു. അസ്ബാക്ക് മോന്റെ കുടുംബത്തിന്റെ നിരന്തരമായ ആവശ്യം കണക്കിലെടുത്താണ് 2020 ഡിസംബറില്‍ വീണ്ടും അന്വേഷണം തുടങ്ങിയത്. വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെ രണ്ടു സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് പറഞ്ഞു.

7

സാബിക്, നീരജ്, സന്തോഷ് എന്നീ സുഹൃത്തുക്കളെയും ഭാര്യയെയുമാണ് പോലീസ് തിരയുന്നത്. ഇവര്‍ റാലിയില്‍ പങ്കെടുക്കുന്നതിന് ജയ്‌സാല്‍മീറില്‍ വന്നിരുന്നുവെന്നാണ് പോലീസ് പറയുന്നത്. റൈസിങ് പരിശീലനം നടക്കുന്ന സ്ഥലം പ്രതികള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് അസ്ബാക്ക് മരിച്ച വിവരം വന്നത്. പരിശീലനം കഴിഞ്ഞ് അസ്ബാക്ക് മാത്രം തിരിച്ചുവരാത്തത് അന്നുതന്നെ സംശയത്തിന് ഇടയാക്കിയിരുന്നു.

സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

8

ഭാര്യയുമായി അസ്ബാക്ക് സ്വരച്ചേര്‍ച്ചയിലല്ല എന്ന വിവരവും പോലീസിന് ലഭിച്ചതും സംശയം ബലപ്പെടുത്തി. നേരത്തെ അസ്ബാക്കും ഭാര്യയും ദുബായിലായിരുന്നു. പിന്നീടാണ് ബെംഗളൂരുവിലേക്ക് താമസം മാറ്റിയത്. അസ്ബാക്ക് പരിശീലനത്തിന് പോകും മുമ്പ് പ്രതികള്‍ തന്ത്രപൂര്‍വം മൊബൈലും മറ്റും എടുത്തുമാറ്റിയിരുന്നുവത്രെ. മറ്റു പ്രതികളെ വൈകാതെ അറസറ്റ് ചെയ്യുമെന്ന് ജയ്‌സാല്‍മീര്‍ പോലീസ് അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+