സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചെങ്കിലും പദ്മാവതി തീയേറ്റര്‍ കാണില്ല; കാരണം?

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശേഷം സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവതിക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയെങ്കിലും സിനിമ തീയേറ്ററിലെത്തിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തിയാലും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് കര്‍നി സേനയുടെ മുന്നറിയിപ്പ്.

കണ്ണൂരില്‍ പി ജയരാജന്‍ തന്നെ വീണ്ടും സെക്രട്ടറിയാകും; പകരക്കാരനില്ലാത്ത നേതാവ്

പദ്മാവതി എന്ന് മാറ്റി പദ്മാവത് എന്നാക്കണമെന്നും കൂടാതെ ചിത്രത്തില്‍ 26 മാറ്റങ്ങളും വരുത്തണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയത്. ഇത് നിര്‍മാതാക്കള്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, സിനിമ ഒരു കാരണവശാലും റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സിനിമയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍നി സേന പറയുന്നത്.

padmavathi

പതിമൂന്നാം നൂറ്റാണ്ടിലെ ചിറ്റോറിലെ റാണി പദ്മിനിയുടെ കഥയാണ് പദ്മാവതിയുടെ പ്രമേയം. രജപുത്രര്‍ ഏറെ അഭിമാനത്തോടെ ആരാധിക്കുന്ന റാണി പദ്മിനിയെ സിനിമയില്‍ മോശക്കാരിയാക്കിയെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ദില്ലി സുല്‍ത്താനായ അലാവുദ്ദീന്‍ ഖില്‍ജി റാണിയെ സ്വന്തമാക്കാനെത്തിയെങ്കിലും റാണി ആത്മഹത്യ ചെയ്തുവെന്നാണ് വിശ്വാസം.

എന്നാല്‍, സിനിമയില്‍ റാണിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളുണ്ടെന്നാണ് ആക്ഷേപം. സിനിമയില്‍ അത്തരം രംഗങ്ങളൊന്നും ഇല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. പിന്നീട് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് പ്രദര്‍ശനാനുമതി കൊടുക്കുന്നത് മരവിപ്പിക്കുകയും. നീണ്ടകാലത്തെ പരിശോധനകള്‍ക്കുശേഷം അനുമതി നല്‍കുകയുമായിരുന്നു. പ്രദര്‍ശനാനുമതി ലഭിച്ചെങ്കിലും കര്‍നിസേനയെ ബോധ്യപ്പെടുത്താതെ സിനിമ തീയേറ്ററില്‍ റിലീസ് ചെയ്യാനാകില്ലെന്നുറപ്പാണ്. ദിപികാ പദുക്കോണ്‍, രണ്‍ബീര്‍ കപൂര്‍, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Padmavati row: Splinter Karni Sena group warns of violence if movie is released

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്