കണ്ണൂരില്‍ പി ജയരാജന്‍ തന്നെ വീണ്ടും സെക്രട്ടറിയാകും; പകരക്കാരനില്ലാത്ത നേതാവ്

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: സിപിഎം ജില്ലാ സമ്മേളനങ്ങള്‍ പുരോഗമിക്കവെ സംസ്ഥാനരാഷ്ട്രീയം ഉറ്റുനോക്കുന്നത് കണ്ണൂര്‍ ജില്ലാ സമ്മേളനമാണ്. കേരളത്തില്‍ സിപിഎമ്മിന് ഏറ്റവും ശക്തമായ സാന്നിധ്യമുള്ള കണ്ണൂരില്‍ പി ജയരാജനാണ് നിലവിലെ സെക്രട്ടറി. ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറിയെ മാറ്റിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

2017ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് പിന്നിലേക്കോ?; ബിസിസിഐ എന്തു ഭാവിച്ചാണ്?

എന്നാല്‍, ജയരാജന് പകരക്കാരനായി കണ്ണൂരില്‍ മറ്റൊരു നേതാവില്ലെന്നാണ് സംസ്ഥാന നേതാക്കളുടെ വിലയിരുത്തല്‍. വ്യക്തിപൂജാ വിഷയവുമായി ജയരാജനെതിരെ ആരോപണം ഉയര്‍ന്നിരുന്നെങ്കിലും സ്വയം തിരുത്താനും വിമര്‍ശനം ഉള്‍ക്കൊള്ളാനും ജയരാജന്‍ തയ്യാറായതോടെ നിലവില്‍ സെക്രട്ടറിയെ മാറ്റേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

pjayarajan

കൊലപാതകക്കേസില്‍ അറസ്റ്റിലായിട്ടുപോലും ജില്ലയില്‍ ജയരാജനുള്ള ജനപിന്തുണ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും നേതാവിനും ഇല്ലെന്നതാണ് വസ്തുത. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നേതാവ് എന്ന നിലയിലും ജനോപകാരപ്രദമായ പാര്‍ട്ടി പദ്ധതികള്‍ നടപ്പാക്കുന്നതിലും ജയരാജന്‍ സംസ്ഥാന നേതാക്കള്‍ക്കുപോലും മാതൃകയാണ്.

മാത്രമല്ല, കണ്ണൂരില്‍ ആര്‍എസ്എസ് ബിജെപി ഉയര്‍ത്തുന്ന ഭീഷണി പ്രതിരോധിക്കുന്നതില്‍ ജയരാജനുള്ള പങ്ക് വലുതാണ്. ബിജെപി സിപിഎം സംഘര്‍ഷം അവസാനിപ്പിക്കാനും പല അവസരങ്ങളിലും ജയരാജന്‍ തയ്യാറായിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പും ജയരാജന്റെ നേതൃത്വത്തില്‍ നേരിടുന്നതാണ് ഗുണം ചെയ്യുകയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ളവരും വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ കണ്ണൂരില്‍ സെക്രട്ടറിയെ മാറ്റില്ലെന്നുതന്നെയാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
P. Jayarajan to re-elected CPI(M) district secretary

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്