കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരില്‍ നാല് തോക്കുകളുമായി പോലീസുകാരന്‍ രക്ഷപ്പെട്ടു; സംസ്ഥാനമെങ്ങും തിരച്ചില്‍

  • By Anwar Sadath
Google Oneindia Malayalam News

ശ്രീനഗര്‍: സംഘര്‍ഷം നിലനില്‍ക്കുന്ന കാശ്മീരില്‍ നാല് തോക്കുകളുമായി പോലീസ് കോണ്‍സ്റ്റബിള്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. കോണ്‍സ്റ്റബിള്‍ സയീദ് നവീദ് മുഷ്താഖ് ആണ് ഓട്ടോമാറ്റിക് ലോഡ് ചെയ്യുന്ന തോക്കുകളുമായി കടന്നുകളഞ്ഞതെന്ന് സെന്‍ട്രല്‍ കാശ്മീര്‍ ഡിജിപി ഗുലാം ഹസന്‍ ഭട്ട് അറിയിച്ചു. പോലീസുകാരനുവേണ്ടി സംസ്ഥാമെങ്ങും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഷോപിയാന്‍ ജില്ലാ സ്വദേശിയായ മുഷ്താഖ് 2012 ലാണ് പോലീസില്‍ ചേരുന്നത്. തോക്കുകളുമായി ഇയാള്‍ തീവ്രവാദ സംഘത്തോടൊപ്പം ചേര്‍ന്നെന്നാണ് സംശയിക്കുന്നത്. ഇയാളുടെ ഒരു ബന്ധു തീവ്രവാദിയാണെന്നും സൂചനയുണ്ട്. എഫ്‌സിഐ ചന്ദപ്പോരയില്‍ സെക്യൂരിറ്റി ചുമതല നോക്കുകയായിരുന്നു മുഷ്താഖ്. തന്റെ സര്‍വീസ് റിവോള്‍വര്‍ കൂടാതെ സഹപ്രവര്‍ത്തകരായ മൂന്നുപേരുടെ തോക്കുകൂടി തട്ടിയെടുത്ത് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

gun

ബുര്‍ഹന്‍ വാണിയെ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയശേഷം കാശ്മീരില്‍ പോലീസിന്റെ ഏകദേശം അറുപതോളം ആയുധങ്ങളാണ് തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഭൂരിപക്ഷവും പിന്നീട് കണ്ടെടുത്തിരുന്നു. പോലീസിന്റെ കൈയ്യില്‍ നിന്നും ആയുധങ്ങള്‍ തട്ടിയെടുത്ത് തീവ്രവാദ സംഘത്തില്‍ ചേരാന്‍ കാശ്മീരിലെ യുവാക്കളെ ആഹ്വാനം ചെയ്യുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.
English summary
Kashmir policeman decamps with four rifles, statewide hunt launched
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X