Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരി വിമത നേതാവ് സയീദ് അലി ഷാ ഗീലാനി അന്തരിച്ചു: ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി

ശ്രീനഗർ: ജമ്മു കശ്മീരിലെ വിഘടനവാദി സംഘടന ഹുറിയത്ത് കോൺഫറൻസ് അധ്യക്ഷനായിരുന്ന സയ്യിദ് അലി ഷാ ഗിലാനി അന്തരിച്ചു. 92 വയസായിരുന്നു. ഏറെ നാളായി രോഗബാധിതനായതോടെ ഏറെനാളായി ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു ഗീലാനി. ഇതിനിടെ ശ്രീനഗറിലെ വീട്ടിൽ വച്ചാണ് മരണം സംഭവിച്ചത്. നേരത്തെ 2018 മാർച്ചിൽ അദ്ദേഹത്തിന് ചെറിയ ഹൃദയാഘാതം സംഭവിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

1972 ലും 1977 ലും 1987 ലുമായി സയ്യിദ് അലി ഷാ ഗിലാനി കശ്മീരിലെ സോപോറിൽ നിന്ന് മൂന്നുതവണ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കശ്മീരിൽ ആക്രമണ സംഭവങ്ങൾ വർധിച്ചതോടെ കഴിഞ്ഞ വർഷം സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു. അതേ സമയം വിഘടനനേതാവായിരുന്നുവെന്നതിന്റെ പേരിൽ ഏറെ നാൾ ഗിലാനി വീട്ടുതടങ്കിലിൽ കഴിഞ്ഞിട്ടുണ്ട്. ഗിലാനിയുടെ മരണത്തിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

തണുത്തുവെറക്കുന്ന കൈകളും ചുണ്ടും; ഹിമാചലിലെ പുതിയ വിശേഷങ്ങളുമായി സാനിയ, ചിത്രങ്ങൾ കാണാം

 syed-ali-shah-geelani2-1

അതേ സമയം ഗിലാനിയുടെ മരണത്തെത്തുടർന്ന് കശ്മീർ താഴ്വരയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കശ്മീർ താഴ്വരയിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞതായി കശ്മീരിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വിജയ് കുമാറിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ ഹൈദർപോറയിലുള്ള ഗീലാനിയുടെ വീടിന് പുറത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.ഹുറിയത്തിലെ ചില മുതിർന്ന അംഗങ്ങളെയും സുരക്ഷ കണക്കിലെടുത്ത് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദക്ഷിണ കശ്മീരിലെ അനന്ത്നാഗിലെ വീട്ടിൽ നിന്ന് മുതിർന്ന ഹുറിയത്ത് നേതാവ് മുഖ്താർ അഹമ്മദ് വാസയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് മാധ്യമറിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.

ജമ്മു കശ്മീരിലെ ജമാഅത്ത് ഇസ്ലാമിയിൽ അംഗമായിരുന്ന ഗീലാനി പിന്നീട് തെഹരീക് ഇ ഹുറിയത്ത് എന്ന പേരിൽ സ്വന്തമായി രാഷ്ട്രീയ പാർട്ടിയ്ക്ക് രൂപം നൽകുകയായിരുന്നു. കശ്മീരിൽ വിഘടനവാദി ആശയങ്ങളെ പിന്തുണയ്ക്കുന്ന ചെറിയ രാഷ്ട്രീയപാർട്ടികളുടെ കൂട്ടായ്മയായ ഓൾ പാർട്ടീസ് ഹുറിയത്ത് കോൺഫറൻസിലെ കക്ഷി കൂടിയാണ് ഗീലാനിയുടെ തെഹ്രീക് ഹുറിയത്ത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+