കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി പണം വാഗ്ദാനം ചെയ്യും; വീഴരുതെന്ന് ആം ആദ്മി നേതാക്കളോട് കെജ് രിവാള്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ ആം ആദ്മി പാര്‍ട്ടി, കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി മാറിയേക്കുമെന്ന ആശങ്കയില്‍. തെരഞ്ഞെടുപ്പില്‍ മൂന്ന് കോര്‍പറേഷനുകളിലും ബിജെപി അധികാരത്തിലെത്തിയെങ്കിലും ആം ആദ്മി കൗണ്‍സിലര്‍മാരെ ചാക്കിട്ടുപിടിച്ച് ബിജെപി അംഗബലം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന സൂചനയുണ്ടെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

മുന്‍സിപ്പാലിറ്റികളില്‍ കൂറുമാറ്റ നിയമമില്ലാത്തതിനാല്‍ ആം ആദ്മി കൗണ്‍സിലര്‍മാരെ വലവീശാന്‍ ബിജെപിക്കാര്‍ ശ്രമിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബിജെപി വാഗ്ദാനത്തില്‍ വീഴരുത്. ബിജെപിക്കാര്‍ ഫോണ്‍ വിളിക്കുകയാണെങ്കില്‍ അത് റെക്കോര്‍ഡ് ചെയ്യണം. പത്രസമ്മേളനത്തിലൂടെ അത് പുറത്തുവിടുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

kejriwal

തെരഞ്ഞെടുപ്പില്‍ ബിജെപി 181 സീറ്റുകള്‍ നേടിയപ്പോള്‍ 48 സീറ്റുകള്‍ മാത്രമാണ് ആം ആദ്മി പാര്‍ട്ടിക്ക് നേടാന്‍ കഴിഞ്ഞത്. കോര്‍പറേഷനുകളില്‍ വന്‍ അഴിമതി നടക്കാന്‍ ഇടയുണ്ട്. നിങ്ങള്‍ നിരീക്ഷിച്ചാല്‍ മാത്രമേ അഴിമതിക്കാരെ പിടികൂടാന്‍ കഴിയുകയുള്ളൂ. അഴിമതിക്കെതിരെ പ്രതിപക്ഷത്തിരുന്ന് ശക്തമായി പ്രതികരിക്കണമെന്നും കെജ് രിവാള്‍ ആം ആദ്മി കൗണ്‍സിലര്‍മാരോട് പറഞ്ഞു.

ദില്ലിയില്‍ ആം ആദ്മി ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആം ആദ്മി പാര്‍ട്ടിക്ക് വലിയൊരു വോളണ്ടിയര്‍ സംഘമുണ്ട്. അവര്‍ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടിക്ക് തിരിച്ചുവരാന്‍ കഴിയും. ബിജെപിയുടെ അഴിമതിയെ തുറന്നെതിര്‍ക്കാന്‍ ആം ആദ്മി പാര്‍ട്ടി സജ്ജമാണെന്നും കെജിരിവാള്‍ പറഞ്ഞു.

English summary
BJP will offer you money, don’t desert the ‘sacred’ party: Kejriwal appeals to AAP’s MCD councillors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X