അമര്‍നാഥ് ആക്രമി രണ്ട് വര്‍ഷം മുമ്പ് പാകിസ്താനില്‍ നിന്നെത്തിയത്!! ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏഴ് അമര്‍നാഥ് തീര്‍ത്ഥാടകരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തിന് പിന്നിലെ ഭീകരന്‍ രണ്ട് വര്‍ഷം മുമ്പ് പാക് അതിര്‍ത്തി കടന്നെത്തിയത്. ആക്രമണത്തിന് പിന്നില്‍ ലഷ്കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ മുഹമ്മദ് അബു ഇസ്മായില്‍ ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ജമ്മു കശ്മീരിലെ ദക്ഷിണ കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ത്വയ്ബയുടെ കമാന്‍ഡര്‍ പാക് പൗരനാണെന്നും ഇയാള്‍ രണ്ട് വര്‍ഷം മുമ്പ് അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയെന്നുമാണ് ചില വ‍ൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്മായിലിനൊപ്പം അമര്‍നാഥ് തീര്‍ത്ഥാടകരെ ആക്രമിച്ച സംഘത്തില്‍ അഞ്ചോളം പേരു​ണ്ടായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ തീര്‍ത്ഥാടകര്‍ക്കും സുരക്ഷാ സേനയ്ക്കും നേരെ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിരുന്നുവെങ്കിലും ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 സുരക്ഷാ വീഴ്ച!

സുരക്ഷാ വീഴ്ച!

ജമ്മു കശ്മീരില്‍ അമര്‍നാഥ് യാത്രക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ വലിയ വീഴ്ചയുണ്ടായെന്നും എന്തുകൊണ്ടാണ് ആക്രമണമുണ്ടായതെന്ന് അന്വേഷിക്കുമെന്നും, അസ്തമയത്തിന് ശേഷം യാത്രക്കാരെ അനുവദിച്ചത് അന്വേഷിക്കുമെന്നും ജമ്മു കശ്മീര്‍ ഉപ മുഖ്യമന്ത്രി നിര്‍മല്‍ സിംഗ് പറഞ്ഞു. ആക്രമണം നടന്ന സ്ഥലത്തുനിന്ന് നൂറോളം ഒഴിഞ്ഞ കാറ്റ് റിഡ്ജുകളും കണ്ടെടുത്തിരുന്നു. ഇത് ഭീകരര്‍ നേരത്തെ തന്നെ ആക്രമണത്തിന് വേണ്ടി തയ്യാറെടുത്തിരുന്നുവെന്നതിന്‍റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

അക്രമം പ്രതികാരത്തില്‍

അക്രമം പ്രതികാരത്തില്‍

ലഷ്കര്‍ ത്വയ്ബ ഭീകരനും അബു ഇസ്മായിലിന്‍റെ കൂട്ടാളിയുമായ സന്ദീപ് ശര്‍മയെ പോലീസ് അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് അമര്‍നാഥ് തീര്‍ത്ഥാടകരെ ആക്രമിച്ചതെന്നും പോലീസ് സംശയിക്കുന്നുണ്ട്. ദക്ഷിണ കശ്മീരിലെ അനന്ദ്നാഗില്‍ നിന്നാണ് ഭീകരന്‍ അറസ്റ്റിലായത്. 36 കാരനായ ശര്‍മ അഞ്ച് വര്‍ഷം മുമ്പാണ് ലഷ്കര്‍ ഇ ത്വയ്ബയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഉത്തര്‍പ്രദേശ് സ്വദേശിയാണ് ഇയാള്‍.

 ഏഴ് തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു

ഏഴ് തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു

ബലാലില്‍ നിന്ന് മിര്‍ ബസാറില്‍ നിന്ന് തീര്‍ത്ഥാടകരുമായി സഞ്ചരിച്ച ഷ്രൈന്‍ ബോര്‍ഡ് വാഹനത്തിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കനത്ത സുരക്ഷക്ഷയില്‍ ജൂണ്‍ 28നാണ് അമര്‍നാഥ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. ഭീകരര്‍ തീര്‍ത്ഥാടകരുടെ ബസിന് നേരെ വെടി വെക്കുകയായിരുന്നു. രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു ഭീകരര്‍ പോലീസിന് നേരെയും വെടിയുതുര്‍ത്തുവെന്നാണ് വിവരം.

ആക്രമണത്തിന് പിന്നില്‍ ലഷ്കര്‍ ഇ ത്വയ്ബ!!

ആക്രമണത്തിന് പിന്നില്‍ ലഷ്കര്‍ ഇ ത്വയ്ബ!!

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പാക് ഭീകരസംഘടന ലഷ്കര്‍ ഇ ത്വയ്ബയാണെന്ന് ഇന്ത്യ വെളിപ്പെടുത്തിയിരുന്നു. പാക് ഭീകരന്‍ ഇസ്മയിലാണ് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനെന്നും പോലീസ് ചൂണ്ടിക്കാണിച്ചു. ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലാണ് ആക്രമണം നടന്നത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കനത്ത സുരക്ഷക്ഷയില്‍ ജൂണ്‍ 28നാണ് അമര്‍നാഥ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. ഭീകരര്‍ തീര്‍ത്ഥാടകരുടെ ബസിന് നേരെ വെടി വെക്കുകയായിരുന്നു. രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു ഭീകരര്‍ പോലീസിന് നേരെയും

അതീവ സുരക്ഷയില്‍

അതീവ സുരക്ഷയില്‍

സുരക്ഷാ സേന അമര്‍നാഥ് തീര്‍ത്ഥാടനത്തിന് കനത്ത സുരക്ഷാ വലയമൊരുക്കി ഇന്ത്യന്‍ സൈന്യം. 30,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതിന് പുറമേ സാറ്റലൈറ്റ് ട്രാക്കറും ബുള്ളറ്റ് പ്രൂഫ് ബങ്കറുകളുമാണ് കശ്മീരില്‍ ഒരുക്കിയിരുന്നു. അമര്‍നാഥ് യാത്രയ്ക്കിടെ തീര്‍ത്ഥാടകര്‍ക്കും സുരക്ഷാ സേനയ്ക്കും നേരെ ഭീകരാക്രമണമുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. വര്‍ഷത്തിലൊരിക്കല്‍ ഹിന്ദു ആരാധനാ മൂര്‍ത്തിയായ ശിവ ദര്‍ശനത്തിനെത്തുന്ന ആയിരക്കണക്കിന് ഭക്തര്‍ക്ക് സുരക്ഷയൊരുക്കുകയാണ് ലക്ഷ്യം. ബുധനാഴ്ചയാണ് അമര്‍നാഥ് യാത്ര ആരംഭിച്ചത്. കശ്മീരില്‍ തുടര്‍ന്നുവരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് 40 ദിവസം നീണ്ടുനില്‍ക്കുന്ന അമര്‍നാഥ് യാത്രയ്ക്ക് കേന്ദ്ര സേനയെ വിന്യസിച്ച് സുരക്ഷ ഉറപ്പുവരുത്തുന്നത്. സംഘര്‍ഷബാധിത പ്രദേശമായ ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ല വഴിയാണ് തീര്‍ത്ഥാടകര്‍ കടന്നുപോകുന്നത്.

ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്

ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്

അമര്‍നാഥ് യാത്രയ്ക്കിടെ തീര്‍ത്ഥാടകര്‍ക്കും സുരക്ഷാ സേനയ്ക്കും നേരെ ഭീകരാക്രമണമുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് സുരക്ഷയ്ക്ക് അധികസേനയെ നിയോഗിച്ചിട്ടുള്ളത്. തീര്‍ത്ഥാടകരുടെ വാഹനവ്യൂഹങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാവുമെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. 100-150 തീര്‍ത്ഥാടകരെയും നൂറോളം പോലീസ് ഉദ്യഗസ്ഥരെയും ആക്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്.കശ്മീരില്‍ തുടര്‍ന്നുവരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് 40 ദിവസം നീണ്ടുനില്‍ക്കുന്ന അമര്‍നാഥ് യാത്രയ്ക്ക് കേന്ദ്ര സേനയെ വിന്യസിച്ച് സുരക്ഷ ഉറപ്പുവരുത്തുന്നത്. സംഘര്‍ഷബാധിത പ്രദേശമായ ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ല വഴിയാണ് തീര്‍ത്ഥാടകര്‍ കടന്നുപോകുന്നത്.

 തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു

തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു

കഴിഞ്ഞ 16 വര്‍ഷത്തിനിടെ 50 അമര്‍നാഥ് തീര്‍ത്ഥാടകരാണ് മൂന്ന് ഭീകരാക്രമണങ്ങളിലായി മരിച്ചത്. 12,750 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തീര്‍ത്ഥാടന കേന്ദ്രം ദക്ഷിണ കശ്മീരിലെ പീര്‍ പഞ്‍ജല്‍ മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. ആദ്യ ബാച്ചില്‍ 2280 തീര്‍ത്ഥാടകരാണ് ജമ്മു കശ്മീരില്‍ നിന്ന് യാത്ര തിരിച്ചിട്ടുള്ളത്. തീര്‍ത്ഥാടകരുടെ വാഹനവ്യൂഹങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാവുമെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. 100-150 തീര്‍ത്ഥാടകരെയും നൂറോളം പോലീസ് ഉദ്യഗസ്ഥരെയും ആക്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഗുജറാത്ത് രജിസ്ട്രേഷന്‍ വാഹനം

ഗുജറാത്ത് രജിസ്ട്രേഷന്‍ വാഹനം

ഗുജറാത്തില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഗുജറാത്ത് രജിസ്‌ട്രേഷനിലുള്ള ബസിനു നേരെ ഗുജറാത്ത് രജിസ്‌ട്രേഷനിലുള്ള ബസിനു നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. 7 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ കയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരകര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് പുറമേ പോലീസിന് നേരെയും ആക്രമണമുണ്ടായി. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

ലഷ്കര്‍ ഇ ത്വയ്ബ നിരസിച്ചു

ലഷ്കര്‍ ഇ ത്വയ്ബ നിരസിച്ചു

അമര്‍നാഥ് തീര്‍ത്ഥാടകരെ ആക്രമിച്ചെന്ന ജമ്മു കശ്മീര്‍ പോലീസിന്‍റെ വാദം തള്ളിക്കളഞ്ഞ് ഭീകരസംഘടന ലഷ്കര്‍ ഇ ത്വയ്ബ രംഗത്തെത്തിയിരുന്നു. എന്നാല്‍ പാകിസ്താനില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലമാണോ ലഷ്കര്‍ ത്വയ്ബ രംഗത്തെത്തിയിട്ടുള്ളതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

English summary
A manhunt has been launched for Lashkar-e-Taiba commander Mohammad Abu Ismail believed to have carried out Monday's attack on Amarnath pilgrims in Jammu and Kashmir that killed seven people. It was one of the deadliest attacks by the 26-year-old terrorist who had been operating in south Kashmir.
Please Wait while comments are loading...