കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎ കേവല ഭൂരിപക്ഷത്തിലേക്ക്

Google Oneindia Malayalam News

3.20: ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ബിജെപി 285 സീറ്റുകള്‍ ഉറപ്പാക്കി മുന്നേറുകയാണ്. കോണ്‍ഗ്രസ് 45 സീറ്റും എഐഎഡിഎംകെ 38 സീറ്റും തൃണമൂല്‍ കോണ്‍ഗ്രസ് 34 സീറ്റും നേടിയേക്കും.

3.14: ദില്ലിയിലും ഗുജറാത്തിലും ബിജെപി മാത്രം. ഗുജറാത്തിലെ 26 സീറ്റും ദില്ലിയിലെ ഏഴ് സീറ്റും ബിജെപി നേടി

2.35 തിരുവനന്തപുരത്ത് 14501വോട്ടിന് തരൂര്‍ ജയിച്ചു

2.25: തിരുവനന്തപുരത്ത് വോട്ടെണ്ണല്‍ പുനരാരംഭിച്ചു

2.10: തിരുവനന്തപുരത്ത് തര്‍ക്കം, 42000 വോട്ടുകള്‍ എണ്ണാന്‍ ബാക്കി, ശശി തരൂരിനുള്ളത് 7009 വോട്ടിന്റെ ഭൂരിപക്ഷം

2.05: ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിലേക്ക്. 30 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഒരു പാര്‍ട്ടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്നത്.

1.54: യുഡിഎഫ് 12, എല്‍ഡിഎഫ് 8

1.30:വടകരയില്‍ മുല്ലപ്പള്ളി, തിരുവനന്തപുരത്ത് തരൂര്‍

12.56: പത്തനംതിട്ടയില്‍ ആന്റോ ആന്റണി ജയിച്ചു

12.53: ആലപ്പുഴയില്‍ കെസി വേണുഗോപാലും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും ജയിച്ചു

12.48: ഗാസിയാബാദില്‍ നിന്ന് ജനറല്‍ വികെ സിങ് ജയിച്ചു, അജ്മീറില്‍ സച്ചിന്‍ പൈലറ്റ് തോറ്റു.
കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയ പരാജയം

12.46: വയനാട് യുഡിഎഫിന്, എംഐ ഷാനവാസ് ജയിച്ചു

12.45: എറണാകുളത്ത് കെവി തോമസും ചാലക്കുടിയില്‍ ഇന്നസെന്റും ജയിച്ചു

12.43: കോഴിക്കോട് എംകെ രാഘവന്‍ ജയിച്ചു

12.41: കാസര്‍ക്കോട്, ആറ്റിങ്ങല്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫിന്. മലപ്പുറത്ത് ലീഗ്.

12.40: ബാംഗ്ലൂര്‍ സൗത്തില്‍ നന്ദന്‍ നീലെക്കനി തോറ്റു. നോര്‍ത്ത് ബാംഗ്ലൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സദാനന്ദഗൗഡ വിജയിച്ച

12.32: കോട്ടയത്ത് ജോസ് കെ മാണി ജയിച്ചു

12.30: പൊന്നാനിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇടി മുഹമ്മദ് ബഷീര്‍ ജയിച്ച

12.17: തിരുവനന്തപുരത്ത് ശശി തരൂരിന് ലീഡ്, കൊല്ലത്ത് പ്രേമചന്ദ്രന്‍ ജയിച്ചു

12.16: കണ്ണൂരില്‍ പികെ ശ്രീമതി(എല്‍ഡിഎഫ്) ജയിച്ചു

12.15: ബെല്ലാരിയില്‍ ശ്രീരാമലു വിജയിച്ചു. കര്‍ണാടകയില്‍ ബിജെപിയ്ക്ക് മേല്‍ക്കൈ

12.05: ചാന്ദ്‌നി ചൗക്കില്‍ കപില്‍ സില്‍ തോറ്റു. തിരുവനന്തപുരത്ത് ശശി തരൂര്‍ ലീഡ് തിരിച്ചുപിടിച്ചു

12.01: തിരുവനന്തപുരത്ത് ഒ രാജഗോപാല്‍ മുന്നില്‍

12.00:തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിഎന്‍ ജയദേവന്‍ ജയിച്ചു

11.53: ആം ആദ്മി പാര്‍ട്ടിക്ക് ആദ്യജയം പഞ്ചാബില്‍

11.52: ചാലക്കുടിയില്‍ ഇന്നസെന്റ് വിജയത്തിലേക്ക്, കാസര്‍ക്കോട് കരുണാകരന്റെ ലീഡ് ഇടിയുന്നു. കണ്ണൂരില്‍ ശ്രീമതി ടീച്ചര്‍ മുന്നില്‍. ശശി തരൂരിന്റെ ലീഡ് വെറും 383 വോട്ടായി. മുല്ലപ്പള്ളിയുടെ ലീഡ് 1702 ആയി ഉയര്‍ന്നു

11.51: നിതിന്‍ ഗഡ്കരി വിജയിച്ചു. ശശി തരൂരിന്റെ ലീഡ് കുറയുന്നു.

11.50: വയനാട് ഷാനവാസ് വിജയിക്കാന്‍ സാധ്യത. കൊല്ലത്ത് പ്രേമചന്ദ്രന്‍ ലീഡ് 30000 കടന്നു.

11.43: കണ്ണൂരും വടകരയും ഇഞ്ചോടിഞ്ച് പോരാട്ടം. സ്ഥാനാര്‍ത്ഥികളുടെ ലീഡ് മാറി മറിയുകയാണ്.

11.30: ആറ്റിങ്ങല്‍, തൃശൂര്‍, ആലത്തൂര്‍, പാലക്കാട് എല്‍ഡിഎഫ് ഉറപ്പിച്ചു, മലപ്പുറം, എറണാകുളം, കോട്ടയം യുഡിഎഫിന്

11.23: വിദിഷയില്‍ സുഷമാ സ്വരാജ് ജയിച്ചു. ഝാര്‍ഖണ്ഡില്‍ ബിജെപി. ത്രിപുരയിലെ രണ്ട് സീറ്റിലും ഇടതുപക്ഷം വിജയിക്കാന്‍ സാധ്യത. കര്‍ണാടകയില്‍ ബിജെപി 17 സീറ്റില്‍ മുന്നേറുന്നു. തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ തരംഗം. രണ്ട് സീറ്റില്‍ ബിജെപി

11.22: വടകരയില്‍ ഷംസീര്‍ മുന്നിലെത്തി. കണ്ണൂര്‍ ഫോട്ടോ ഫിനിഷിലേക്ക്, വയനാട്ടില്‍ ഷാനവാസിന് ലീഡ്, തിരുവനന്തപുരത്തെ സ്ഥിതി പ്രവചനാതീതം

11.20: പശ്ചിമബംഗാളില്‍ ബിജെപിക്ക് നാല് സീറ്റില്‍ ലീഡ്, ടിഎംസി 31 സീറ്റില്‍ മുന്നില്‍, ബീഹാറില്‍ ബിജെപി മുന്നേറുന്നു, യുപിയും ബിജെപി പിടിച്ചു

11.06: തിരുവനന്തപുരത്ത് ശശി തരൂര്‍ മുന്നില്‍, 231 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്.

10.54: തിരുവനന്തപുരത്ത് രാജഗോപാല്‍ മുന്നേറ്റം തുടരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ശശി തരൂര്‍ 99998 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണിത്. ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണദാസിന് 11.4 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. സിപിഐയുടെ രാമചന്ദ്രന്‍ നായര്‍ 30.74 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു

1045:വഡോദരയില്‍ മോദി ജയിച്ചു, വരണാസിയില്‍ വിജയത്തിലേക്ക്‌

10.33: വടകരയില്‍ ഷംസീറിന്റെ ലീഡ് പോയി, മുല്ലപ്പള്ളി 128 വോട്ടിന് മുന്നില്‍

9.55: മലപ്പുറം ഇ അഹമ്മദിന്റെ ലീഡ് 70000 കടന്നു, കോട്ടയത്ത് യുഡിഎഫ് 25000 വോട്ടിന് മുന്നില്‍, എറണാംകുളത്ത് കെവി തോമസ് 23000 വോട്ടിന് മുന്നില്‍, തിരുവനന്തപുരത്ത് രാജഗോപാലിന്റെ ലീഡ് 13000ലേക്ക്‌

9.50: വഡോദരയില്‍ മോദിയുടെ ഭൂരിപക്ഷം രണ്ടു ലക്ഷം കടന്നു

9.38: എന്‍ഡിഎ കേവല ഭൂരിപക്ഷത്തിലേക്ക്. വോട്ടെണ്ണല്‍ പുരോഗമിക്കവെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ കേവല ഭൂരിപക്ഷത്തിലേക്ക് കുതിക്കുകയാണ്.

9.35: 9.35: രാജഗോപാലിന്റെ ഭൂരിപക്ഷം 8000 കടന്നു

9.31: അജിത് സിങ് തോറ്റു. ആര്‍ എല്‍ഡി പാര്‍ട്ടിയുടെ അധ്യക്ഷനാണ് അജിത് സിങ്.

ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് മത്സരിച്ചത്. ബിജെപിയുടെ സത്യപാല്‍ സിങിനാണ് വിജയം

9.30: ഒഡിഷയില്‍ ബിജു ജനതാദള്‍ മുന്നേറുന്നു, കൊല്ലത്ത് പ്രേമചന്ദ്രന്‍ ലീഡ് ഉയര്‍ത്തുന്നു

9.28: പൊന്നാനിയില്‍ യുഡിഎഫ് മുന്നേറുന്നു, ഇടുക്കിയില്‍ കടുത്ത മത്സരം,
പാലക്കാട് എല്‍ഡിഎഫ് തിരിച്ചെത്തി, കണ്ണൂരില്‍ സുധാകരനും.
കാസര്‍ക്കോട് പി കരുണാകരന്‍ 20000ഓളം വോട്ടിന് മുന്നില്‍.
വയനാട്ടില്‍ ഷാനവാസിന്റെ ലീഡ് കുറയുന്നു.
തൃശൂരില്‍ എല്‍ഡിഎഫിന് ലീഡ്, മലപ്പുറത്ത് ലീഗിന് 40000 വോട്ടിന്റെ മുന്‍തൂക്കം.
.
9.27: കര്‍ണാടകയിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ബിജെപി മുന്നില്‍

9.25: ഷിമോഗയില്‍ യെഡിയൂരപ്പ മുന്നില്‍, ശ്രീനഗറില്‍ ഫാറൂഖ് അബ്ദുള്ള പിന്നില്‍

9.25: വടകരയില്‍ എല്‍ഡിഎഫിന് വ്യക്തമായ ലീഡ്
9.23: ആറ്റിങ്ങലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം 10000 കടന്നു
9.22: വരണാസിയിലും മോഡി മുന്നില്‍
9.21: രാഹുല്‍ ഗാന്ധി അമേഠിയില്‍ പിന്നില്‍ തന്നെ

9.20: വഡോദരയില്‍ മോദിയുടെ ലീഡ് ഒരു ലക്ഷം കടന്നു

9.16: തിരുവനന്തപുരത്ത് ബിജെപിയുടെ ലീഡ് ഉയരുന്നു. രാജഗോപാലിന് 4000ഓളം വോട്ടിന്റെ ലീഡ്‌

9.15: ഓഹരി വിപണിയില്‍ വെടിക്കെട്ട്, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് ഉയര്‍ന്നു, നിഫ്റ്റി 7500ലേക്ക്‌

9.13: മലപ്പുറത്ത് ഇ അഹമ്മദ് വിജയത്തിലേക്ക്‌. ലീഡ് 30000 കടന്നു..

9.11: ബിജെപി 204 സീറ്റുകളില്‍, കോണ്‍ഗ്രസ് 70 സീറ്റുകളില്‍ മുന്നില്‍

9.10: ചാലക്കുടിയില്‍ എല്‍ഡിഎഫ് മുന്നേറുന്നു. കണ്ണൂരും കാസര്‍ക്കോട്ടും തീപാറും പോരാട്ടം. മലപ്പുറത്ത് ലീഗ് വ്യക്തമായ ലീഡിലേക്ക്.

9.05: കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രനും കോട്ടയത്ത് ജോസ് കെ മാണിയും മുന്നില്‍. കണ്ണൂരില്‍ സുധാകരന്‍ ലീഡ് പിടിച്ചെടുത്തു. എറണാകുളത്ത് കെവി തോമസ് മുന്നേറ്റം തുടരന്നു. ഇതുവരെയുള്ള സൂചനയനുസരിച്ച് 11 സീറ്റില്‍ യൂഡിഎഫും എട്ട് സീറ്റില്‍ എല്‍ഡിഎഫും ഒരു സീറ്റില്‍ ബിജെപിയും ലീഡ് ചെയ്യുന്നു.

9.00 ബിജെപി 160 സീറ്റുകളില്‍ മുന്നില്‍, കോണ്‍ഗ്രസ് 61 സീറ്റില്‍

8.50: ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ഹരിയാനയിലും അസമിലും ബിജെപി മുന്നേറുന്നു. തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ തന്നെ. അമേഠിയില്‍ രാഹുല്‍ ഗാന്ധി പിന്നിലാണ്.

8.45: എറണാകുളത്തും പാലക്കാടും യുഡിഎഫ് മുന്നില്‍. വടകരയിലും കണ്ണൂരും എല്‍ഡിഎഫ് മുന്നേറ്റം. കേരളത്തിലെ ആദ്യ സൂചനകള്‍ യുഡിഎഫിന് അനുകൂലം

8.44: എന്‍ഡിഎ 140 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു

8.44: കണ്ണൂരില്‍ ശ്രീമതി ടീച്ചര്‍ മുന്നില്‍, തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് പോരാട്ടം. പത്തനംതിട്ടയില്‍ യുഡിഎഫ് മുന്നില്‍

8.42: റായ് ബറേലിയില്‍ സോണിയാ ഗാന്ധിയും മീററ്റില്‍ നഗ്മയും ഗാന്ധി നഗറില്‍ എല്‍കെ അഡ്വാനിയും

8.40: വടകരയില്‍ എല്‍ഡിഎഫ് മുന്നില്‍

8.35: ദേശീയതലത്തില്‍ 18 സീറ്റുകളില്‍ എന്‍ഡിഎ, പത്തിടത്ത് യുപിഎ, മറ്റുള്ളവര്‍ ആറിടത്ത്, ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ നാലിടത്ത് മുന്നേറുന്നു

8.27: കേരളത്തിലെ 14 സീറ്റുകളില്‍ യുഡിഎഫ് മൂന്നില്‍ ആറിടത്ത് എല്‍ഡിഎഫ്‌

8.25 തിരുവനന്തപുരത്ത്‌ യഡിഎഫ് മുന്നിൽ, ആലപ്പുഴയിൽ എൽഡിഎഫ്

8.20: വഡോദരയിൽ മോദി മുന്നിൽ

8.10: രാജ്യത്തെ 55.13 കോടി Bജനങ്ങള്‍ 8202 സ്ഥാനാര്‍ത്ഥികളുടെ വിധിയെഴുതും

8.05: കാസര്‍ക്കോടും കണ്ണൂരും എല്‍ഡിഎഫ് മുന്നില്‍, എറണാകുളത്ത് യുഡിഎഫ്, തിരുവനന്തപുരത്ത് ബിജെപി

8.00: രാജ്യത്തെ 543 മണ്ഡലങ്ങളിലെ ഫലം അറിയാനുളള വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ സൂചനകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ ലഭിക്കും. കേരളത്തിലെ ചിത്രം പത്തരയോടെ വ്യക്തമാകുമെന്നാണ് കരുതുന്നത്.

7.36: തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ വണ്‍ഇന്ത്യ മൊബൈല്‍ ആപ്പില്‍

7.00: ആദ്യം അറിയുക മലപ്പുറം, മാവേലിക്കര മണ്ഡലങ്ങളിലെ ഫലം, തിരുവനന്തപുരം വൈകും.

4.50:2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റ വോട്ടെണ്ണല്‍ രാവിലെ എട്ടുമുതല്‍ ആരംഭിക്കും. കേരളത്തില്‍ 36 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ പത്തുമണിയാകുമ്പോള്‍ തന്നെ കേരളത്തിലെ ആദ്യ ചിത്രം തെളിയും. 12 മണിയോടെ ഫലം വ്യക്തമാകാനാണ് സാധ്യത. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകുന്നേരം അഞ്ചു മണിയ്ക്ക് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും.

English summary
Loksabha Elections 2014, counting exercise to be held at 989 counting centres is likely to be completed by 5pm and trends will be available by 11am. By noon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X