വിശന്നപ്പോള്‍ ഭക്ഷണം മോഷ്ടിച്ച രണ്ടുകുട്ടികളെ നഗ്നരാക്കി നടത്തിച്ചു; ഞെട്ടിക്കുന്ന സംഭവം ഇന്ത്യയില്‍

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: വിശപ്പ് സഹിക്കാന്‍ കഴിയാത്തപ്പോള്‍ ഭക്ഷണം മോഷ്ടിച്ച രണ്ടു കുട്ടികളെ നഗ്നരാക്കി ചെരിപ്പുകള്‍ കഴുത്തില്‍ തൂക്കി നടത്തിച്ചു. മഹാരാഷ്ട്രയില ഉല്‍ഹാസ് നഗറിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കുട്ടികള്‍ക്കെതിരെ ക്രൂരമായ പീഡനം നടത്തിയ ബേക്കറി ഉടമയെയും രണ്ടു മക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

8, 9 വയസ് പ്രായമുള്ളവരാണ് കുട്ടികളെന്ന് പോലീസ് പറഞ്ഞു. സമീപത്തെ ബേക്കറിയില്‍നിന്നും ഇവര്‍ ചക്ലി എന്ന് പേരുള്ള ലഘുഭക്ഷണമെടുത്തതാണ് ബേക്കറി ഉടമയെ ചൊടിപ്പിച്ചത്. കുപിതനായ ഷോപ്പുടമ മെഹമൂദ് പഠാന്‍ കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുകയും അവരെ നഗ്നരാക്കി ചെരിപ്പുകള്‍ കഴുത്തില്‍ തൂക്കുകയുമായിരുന്നു.

child

കുട്ടികളുടെ മുടിമുറിച്ചും ഷോപ്പുടമ അപമാനിച്ചു. തെരുവിലെത്തിയ ആളുകള്‍ക്ക് മുന്നില്‍ കുട്ടികള്‍ മോഷ്ടാക്കളാണെന്ന് ഷോപ്പുടമ വിളിച്ചുപറഞ്ഞെന്നും പോലീസ് പറഞ്ഞു. സംഭവമറിഞ്ഞ രക്ഷിതാക്കളാണ് ഇവരെ പിന്നീട് രക്ഷിച്ചത്. രക്ഷിതാക്കളുടെ പരാതി പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ഹില്‍ ലൈന്‍ പോലീസ് അറിയിച്ചു. കുട്ടികള്‍ക്കെതിരായ അതിക്രമത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

English summary
Maharashtra: Two minors stripped, paraded for ‘stealing’ from sweet shop
Please Wait while comments are loading...