റിസേര്‍വ് ചെയ്ത സീറ്റില്‍ അതിക്രമം..റെയില്‍വേ മന്ത്രാലയം യാത്രക്കാരനു നല്‍കിയത് 75,000 രൂപ

Subscribe to Oneindia Malayalam

ദില്ലി: റിസേര്‍വ് ചെയ്ത സീറ്റ് മറ്റുള്ളവര്‍ അതിക്രമിച്ചു കയറി കയ്യടക്കിയതിന് റെയില്‍വേ മന്ത്രാലയം യാത്രക്കാരനു നഷ്ടപരിഹാരമായി നല്‍കിയത് 75,00 രൂപ. മതിയായ സുരക്ഷ ഒരുക്കാന്‍ ഇന്ത്യന്‍ റെയില്‍വേക്ക് കഴിയാത്തതിനാലാണ് നഷ്ടപരിഹാരം.

മദ്ധ്യപ്രദേശിലെ ബിന ജങ്ഷനില്‍ നിര്‍ത്തിയപ്പോള്‍ അജ്ഞാതരായ ആളുകള്‍ തന്റെ സീറ്റില്‍ അതിക്രമിച്ചു കയറിയെന്നാണ് പരാതിക്കാരന്‍ പറയുന്നത്. ലിങ്ക് ദക്ഷിണ്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന ഇയാള്‍ ലോവര്‍ ബെര്‍ത്ത് ആണ് ബുക്ക് ചെയ്തിരുന്നത്. ഇയാളുടെ സീറ്റില്‍ ബിന സ്‌റ്റേഷനില്‍ നിന്നും കയറിയ അജ്ഞാതര്‍ അതിക്രമിച്ചു കയറിയിരിക്കുകയായിരുന്നു.

indian-railway

യാത്രക്കാരന്‍ ജില്ലാ കണ്‍സ്യൂമര്‍ ഫോറത്തില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് റെയില്‍വേ മന്ത്രാലയം നഷ്ടപരിഹാരം നല്‍കുന്നത്.

English summary
Man gets Rs 75,000 for losing lower berth in train
Please Wait while comments are loading...