മക്കാ മസ്ജിദ് സ്ഫോടനം; സ്വാമി അസീമാനന്ദ ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു! തെളിവില്ലെന്ന്...

 • Written By:
Subscribe to Oneindia Malayalam
cmsvideo
  മക്ക മസ്ജിദിൽ ജുമാ നിസ്കാരത്തിൽ നടത്തിയ സ്ഫോടനം | Oneindia Malayalam

  ഹൈദരാബാദ്: മക്കാ മസ്ജിദ് ബോംബ് സ്ഫോടനക്കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ ദേശീയ അന്വേഷണ ഏജൻസി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈദരാബാദ് എൻഐഎ കോടതി മുഴുവൻ പ്രതികളെയും വെറുതെവിട്ടത്.

  2007 മെയ് 18നാണ് ഹൈദരാബാദിലെ മക്കാ മസ്ജിദിൽ സ്ഫോടനമുണ്ടായത്. മസ്ജിദിൽ നമസ്ക്കരിക്കാനെത്തിയ വിശ്വാസികളെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം. വെള്ളിയാഴ്ച ദിവസമുണ്ടായ സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 56 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് 2011ലാണ് എൻഐഎ ഏറ്റെടുത്തത്.

  meccamasjid

  ആർഎസ്എസ് പ്രചാരകനായിരുന്ന സ്വാമി അസീമാനന്ദ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്താണ് പോലീസും എൻഐഎയും കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ അസീമാനന്ദ ഉൾപ്പെടെയുള്ള അഞ്ച് പേർക്കെതിരെ എൻഐഎ കുറ്റപ്പത്രം സമർപ്പിച്ചു. എന്നാൽ ഇവർക്കെതിരെ ആരോപിക്കുന്ന കുറ്റങ്ങളൊന്നും തെളിയിക്കാൻ ദേശീയ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് എൻഐഎ കോടതി പ്രതികളെ വെറുതെവിട്ടത്. കുറ്റപ്പത്രത്തിൽ പറയുന്ന കാര്യങ്ങളൊന്നും നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

  മക്ക മസ്ജിദ് സ്ഫോടനക്കേസിൽ നേരത്തെ ലോക്കൽ പോലീസ് അന്വേഷണം നടത്തിയപ്പോൾ മുസ്ലീം സംഘടനാ പ്രവർത്തകരെയാണ് പ്രതിചേർത്തിരുന്നത്. എന്നാൽ പിന്നീട് സിബിഐ ഈ വാദം തള്ളുകയും സ്ഫോടനത്തിന് പിന്നിൽ ഹൈന്ദവ സംഘടനകളാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സിബിഐയിൽ നിന്നും എൻഐഎ കേസ് ഏറ്റെടുത്തത്.

  മലപ്പുറത്ത് വ്യാപക സംഘര്‍ഷം; ബസ് തകര്‍ത്തു, ഗ്രനേഡ് എറിഞ്ഞു, പോലീസ് സ്‌റ്റേഷനിലേക്ക് കല്ലേറ്

  മരിച്ച് നാലാം നാൾ ആ സത്യം പുറത്തായി! ഒമ്പത് വയസുകാരിക്ക് എച്ച്ഐവി ബാധിച്ചത് ആർസിസിയിൽ നിന്ന് തന്നെ..

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  mecca masjid blasts; all accused acquitted.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്