സഹകരണ ബാങ്കുകളും ന്യൂജെന്‍ ആകുന്നു!ബില്ലടയ്ക്കാം,ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യാം!!മൊബൈല്‍ വാലറ്റ് ഇതാ

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: സഹകരണ ബാങ്കുകള്‍ക്കും മൊബൈല്‍ വാലറ്റ് സൗകര്യം വരുന്നു. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സുള്ള സഹകരണ ബാങ്കുകള്‍ക്കാണ ഈ സൗകര്യം ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ സഹകരണ ബാങ്ക് പുറത്തിറക്കിയിരിക്കുകയാണ്. എടിഎമ്മുകള്‍ സ്ഥാപിക്കാനും ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കാനും അനുമതിയുള്ള സഹകരണ ബാങ്കുകള്‍ക്കാണ് മൊബൈല്‍ വാലറ്റ് ആരംഭിക്കാന്‍ അനുമതിയുള്ളത്.

 ബില്ലടയ്ക്കാം, ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യാം

ബില്ലടയ്ക്കാം, ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യാം

വൈദ്യുത ബില്‍, ഫോണ്‍ ബില്‍, തുടങ്ങി വിവിധ ബില്ലുകള്‍ അടയ്ക്കാനും ഫോണ്‍ റീച്ചാര്‍ജ് ചെയ്യാനും ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങാനും ഇതിലൂടെ കഴിയും. ഒറ്റത്തവണ പരമാവധി 10,000 രൂപവരെയുള്ള ഇടപാടുകള്‍ ഇതിലൂടെ നടത്താന്‍ കഴിയും.

പണം കറന്‍സിയായി സൂക്ഷിക്കേണ്ട

പണം കറന്‍സിയായി സൂക്ഷിക്കേണ്ട

പണം കറന്‍സിയായി സൂക്ഷിക്കുന്നതിന് പകരം മൊബൈല്‍ വാലറ്റില്‍ നിക്ഷേപിക്കുകയും തുടര്‍ന്ന് വിവിധ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യാം.

മറ്റ് ബാങ്കുകള്‍ക്കൊപ്പം മത്സരിക്കാന്‍

മറ്റ് ബാങ്കുകള്‍ക്കൊപ്പം മത്സരിക്കാന്‍

മൊബൈല്‍ വാലറ്റുകള്‍ ആരംഭിക്കാന്‍ റിസര്‍വ് ബാങ്കില്‍ നിന്ന് അനുമതി ലഭിച്ചതോടെ ഇക്കാര്യത്തില്‍ പ്രമുഖ വാണിജ്യ ബാങ്കുകളുമായി നേരിട്ട് മത്സരിക്കാന്‍ ഒരുങ്ങുകയാണ് സഹകരണബാങ്കുകളും. എസ്ബിഐക്ക് എസ്ബിഐ ബഡ്ഡി, എച്ച്ഡിഎഫ്‌സിക്ക് പേസാപ്പ എന്നിങ്ങനെ മൊബൈല്‍ വാലറ്റുകളുണ്ട്.

 സൗകര്യം ലഭിക്കുന്നത്

സൗകര്യം ലഭിക്കുന്നത്

മൊബൈല്‍വാലറ്റ് സംവിധാനം ലഭിക്കുന്നത് റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കുകള്‍ക്കും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കുമാണ്.

മാനദണ്ഡങ്ങള്‍

മാനദണ്ഡങ്ങള്‍

മൊബൈല്‍ വാലറ്റ് സംവിധാനം തുടങ്ങണമെങ്കില്‍ ഇന്റേണല്‍ ഓഡിറ്റ് സംവിധാനം ശാഖകളിലും മുഖ്യ ഓഫീസിലും ഉണ്ടാകണമെന്ന് നിര്‍ബന്ധമാണ്. കോര്‍ ബാങ്കിങ് സംവിധാനവും ഉണ്ടായിരിക്കണം. അറ്റ നിഷ്‌ക്രിയ ആസ്തി മൂന്ന് ശതമാനത്തില്‍ താഴെയായിരിക്കണമെന്നും മുന്‍ സാമ്പത്തിക വര്‍ഷം ലാഭം നേടിയ ബാങ്കായിരികകണമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

നിക്ഷേപങ്ങള്‍ക്ക് പലിശ ഇല്ല!! ഇസ്ലാമിക ബാങ്ക് വരുന്നു!! സിപിഎം പിന്തുണയോടെ!! ചരിത്രമാകാന്‍ കണ്ണൂര്‍?കൂടുതല്‍ വായിക്കാന്‍

ബാലകൃഷ്ണ പിള്ളയെ വിടില്ല; വാളകം കേസ് അങ്ങിനെ അവസാനിക്കരുത്, ഭാര്യ കോടതിയില്‍!കൂടുതല്‍ വായിക്കാന്‍

ഗാലറികളെ ആരവത്തില്‍ മുഴക്കിയ സച്ചിന്‍ ഇന്ന് തിയറ്ററുകളില്‍ ആവേശ കടലാവും!!!കൂടുതല്‍ വായിക്കാന്‍

English summary
mobile wallet for cooperative banks.
Please Wait while comments are loading...