കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഷ്യയിൽ ഇറങ്ങി, പ്രധാനമന്ത്രിയെ അഭിനന്ദിച്ചു.. നരേന്ദ്രമോദി സിംഗപ്പൂരിലെത്തി.. വമ്പൻ സ്വീകരണം

  • By Desk
Google Oneindia Malayalam News

ക്വാലാലംപൂർ: സിംഗപൂരിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യയിലെത്തി. ത്രിരാഷ്ട്ര സന്ദര്ഡശനത്തിന്റെ ഭാഗമായാണ് മോദി മലേഷ്യയിലെത്തിയത്. പുതുമായി ചുമതലയേറ്റ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദുമായി മോദി കൂടിക്കാഴ്ച നടത്തും. മോദി ഇത് രണ്ടാം തവണയാണ് മലേഷ്യ സന്ദർശിക്കുന്നത്. മെയ് പത്തിനായിരുന്നു മഹാതിർ മൂഹമ്മദ് മലേഷ്യൻ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

നിക്ഷേപം, വ്യാപാരം തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാവും മഹാതിറും മോദിയും തമ്മിലുള്ള ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയിരിക്കുന്നത്. അഞ്ചു ദിവസം കൊണ്ട്​ മൂന്ന്​ രാജ്യങ്ങൾ സന്ദർശിക്കാനായി പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച രാത്രി ഇന്തോനേഷ്യയിലെത്തിയിരുന്നു. രണ്ടു ദിവസമാണ്​ മോദി ഇന്തൊനേഷ്യയിൽ തങ്ങിയത്.

Narendra Modi

ഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്ന തന്ത്രപ്രധാനമായ 15 കരാറുകളിൽ ഇന്ത്യയും ഇന്തൊനേഷ്യയും ഒപ്പുവെച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ വാണിജ്യ, സമുദ്ര, സാംസ്കാരിക മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു നേതാക്കളുടെ കൂടിക്കാഴ്ച. പ്രതിരോധ, ബഹിരാകാശ, ശാസ്ത്ര-സാങ്കേതിക, റെയ്ൽവേ, ആരോഗ്യ മേഖലകൾ ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണം ഉറപ്പാക്കുന്ന കരാറുകളും ഒപ്പുവച്ചിട്ടുണ്ട്.

ഇന്തോനേഷ്യൻ സന്ദർശനത്തിന് ശേഷം മോദി സിംഗപ്പൂരിലേക്കാണ് തിരിച്ചത്. സിംഗപ്പൂരിലെ മറിയ ബേ സാന്റ് സൺവെൻഷൻ സെന്ററിലെ ഇന്ത്യ-സിംഗപ്പൂർ വ്യാപാര പ്രദർശനം സന്ദർശിച്ചു. സിംഗപ്പൂർ പ്രദാനമന്ത്രി ലീ ഹിസിൻ ലൂങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം മലേഷ്യയിലെത്തിയത്.

English summary
Prime Minister Narendra Modi on Thursday left for Singapore after a brief halt in Malaysia where he met his newly-elected Malaysian counterpart Mahathir Mohamad and discussed ways to boost bilateral ties.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X