കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ചാര്‍ട്ടേഡ് വിമാനത്തിന് പണം കൊടുത്തതാര്?; ഗുരുതരമായ ആരോപണവുമായി കോണ്‍ഗ്രസ്

മോദിയുടെ ചാര്‍ട്ടേഡ് വിമാനത്തിന് പണം കൊടുത്തതാര്, ഗുരുതരമായ ആരോപണവുമായി കോണ്‍ഗ്രസ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: അഴിമതി വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും പരസ്പരം ആരോപണ പ്രത്യാരോപണം നടത്തുന്നതിനിടെ മോദിക്കെതിരെ പുതിയ ആരോപണം. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് മോദിക്ക് നൂറോളം തവണ രാജ്യത്തിനകത്തും പുറത്തും സഞ്ചരിക്കാന്‍ ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പാടാക്കിയിരുന്നു. ഇതിന് പണം മുടക്കിയതാരെന്നാണ് കോണ്‍ഗ്രസിന് അറിയേണ്ടത്.

ചൈനയെ പുകഴ്ത്തി ഉത്തരകൊറിയ: പാര്‍ട്ടി കോണ്‍ഗ്രസിന് ആശംസ, ലക്ഷ്യം അടുത്ത അണുവായുധ പരീക്ഷണം!
ഏതാണ്ട് 16.56 കോടി രൂപവരുന്നതാണ് മോദിയുടെ യാത്രാ ചെലവെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിഘ്‌വി പറയുന്നു. മോദിയുടെ വിമാനത്തിന്റെ ചെലവ് ആര് വഹിച്ചെന്ന് രാജ്യത്തിന് അറിയണം. 2003 മുതല്‍ 2007വരെ ചാര്‍ട്ടേഡ് വിമാനത്തിലായിരുന്നു മോദിയുടെ യാത്ര. വിവരാവകാശപ്രകാരം നല്‍കിയ ചോദ്യത്തിന് ഇതുവരെ മറുപടി ലഭിച്ചില്ലെന്നും അഭിഷേക് സഘ്‌വി പറഞ്ഞു.

congress


ആയുധ വ്യാപാരി ഭണ്ഡാരിക്ക് ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഭണ്ഡാരിയെ ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാന്‍ അനുവദിച്ചത് ബിജെപിയാണ്. ഭണ്ഡാരിയും സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജുവുമൊപ്പമുള്ള ചിത്രവും അഭിഷേക് ഉയര്‍ത്തിക്കാട്ടി. റോബര്‍ട്ട് വദ്രയും ഭണ്ഡാരിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തെളിവ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമിത് ഷായുടെ മകനെതിരായ ആരോപണം തടയിടാനായി റോബര്‍ട്ട് വദ്രയും ആയുധ ഇടപാടുകാരന്‍ ഭണ്ഡാരിയും തമ്മില്‍ അടുപ്പമുണ്ടെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതോടെയാണ് ഭണ്ഡാരി ബിജെപിയുടെ അടുപ്പക്കാരനാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചത്. റോബര്‍ട്ട് വദ്രയ്‌ക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

English summary
Who paid for trips Modi made by chartered planes as Gujarat CM, asks Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X