ഐഎഎസ് ഓഫീസറുടെ ആത്മഹത്യ വീട്ടുകാര്‍ നേരത്തെ അറിഞ്ഞു; പോലീസ് ഒന്നും ചെയ്തില്ല

  • Posted By:
Subscribe to Oneindia Malayalam

ബുക്‌സര്‍: ബുക്‌സര്‍ ജില്ലാ കളക്ടര്‍ മുകേഷ് പാണ്ഡെയുടെ ആത്മഹത്യയില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കി ബന്ധുക്കളുടെ ആരോപണം. ഗാസിയാബാദില്‍ കഴിഞ്ഞദിവസം റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയിലായിരുന്നു മുകേഷ് പാണ്ഡെയെ കണ്ടെത്തിയത്. മുകേഷിന്റെ ആത്മഹത്യാ കുറിപ്പ് പിന്നീട് പോലീസ് കണ്ടെടുത്തിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കിടയാക്കിയത്.

ആത്മഹത്യയ്ക്ക് മുന്‍പ് മുകേഷ് ബന്ധുക്കളോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നതായി പറയുന്നു. ഇതേതുടര്‍ന്ന് ഇവര്‍ പോലീസിനെ ഉടന്‍ ബന്ധപ്പെട്ടെങ്കിലും മുകേഷിനെ രക്ഷിക്കാന്‍ പോലീസ് പരിശ്രമിച്ചില്ലെന്നാണ് ആരോപണം. മുകേഷിന്റെ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് കണ്ടെത്തിയിരുന്നെങ്കില്‍ ആത്മഹത്യ ഒഴിവാക്കാമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

mukesh-pandey

ലീല പാലസ് ഹോട്ടലിലായിരുന്നു പാണ്ഡെ താമസിച്ചിരുന്നത്. ഇവിടെവെച്ച് ബന്ധുക്കള്‍ക്കും സുഹൃത്തിനും സൂചന നല്‍കിയശേഷം പാണ്ഡെ പുറത്തേക്കുപോയി. പോലീസ് ആദ്യം പരിശോധനയ്‌ക്കെത്തിയത് ഹോട്ടലിലാണ്. ഇവിടെ കാണാതെയാണ് പിന്നീട് തിരിച്ചില്‍ നടത്തിയത്. പോലീസ് ആദ്യം മുതല്‍ ഫോണ്‍ പിന്തുടരാന്‍ ശ്രമിച്ചിരുന്നില്ല.

വെസ്റ്റ് ദില്ലിയിലെ ജാനകിപുരയില്‍ ആത്മഹത്യ ചെയ്യുമെന്നാണ് മുകേഷ് ഭാര്യയുടെ പിതാവ് സന്ദേശമയച്ചത്. പിന്നീട് മുകേഷ് ഗാസിയാബാദിലേക്ക് പോവുകയായിരുന്നെന്നാണ് സൂചന. ജാനകിപുരയിലും പോലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, ഫോണ്‍ പിന്തുടര്‍ന്ന് മുകേഷിനെ കണ്ടെത്താന്‍ ശ്രമിക്കാത്തതാണ് മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.


English summary
Buxar DM Mukesh Pandey told family he would commit suicide, but Delhi cops could not trace him
Please Wait while comments are loading...