കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളത്തെ സ്നേഹിച്ച ആ സംഗീത സംവിധായകന്‍ യാത്രയായി

  • By Siniya
Google Oneindia Malayalam News

മുംബൈ:പ്രശസ്ത സംഗീത സംവിധായകന്‍ രവീന്ദ്ര ജയിന്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.നാഗ്പൂരിലെ ആശുപത്രിയില്‍ നിന്നും ലീലാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മുംബൈയിലെ ലീലാവതി ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു. വൃക്കകള്‍ക്ക് അണുബാധയേറ്റതാണ് മരണകാരണം.

നാഗ്പൂരില്‍ സംഗീത പരിപാടിക്കെത്തിയതായിരുന്നു അദ്ദേഹം. പരിപാടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

raveendrajain

ജന്മനാ അന്ധനായിരുന്ന രവീന്ദ്ര ജയിന്‍ മലയാളത്തില്‍ മുന്നു ചലച്ചിത്രങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.ബോളിബുഡില്‍ നൂറിലേറെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.

യേശുദാസ് പാടിയ ചിത്‌ചോര്‍ എന്ന സിനിമയിലെ പാട്ടുകള്‍ രവീന്ദ്ര ജയിന്‍ സംഗീതം നല്‍കിയതാണ്. യേശുദാസിന്റെ ബോളിബുഡിലെ ആദ്യഗാനവും ഈ സിനിമയിലേതായിരുന്നു.ഇദ്ദേഹത്തെ ബോളിവുഡിലേക്ക് എത്തിച്ചത് രവീന്ദ്ര ജയിന്‍ ആണ്. എഴുപതുകളിലെ യേശുദാസിന്റെ ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്കിയതും ഇദ്ദേഹമാണ്.ഇദ്ദേഹത്തിന്റെ ഗോരി തേരാ എന്ന ഹിന്ദി ഗാനത്തിന് യേശുദാസിന് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വോയ്‌സ് ഓഫ് ഇന്ത്യ. എന്നാണ് യേശുദാസിനെ ഇദ്ദേഹം വിശേഷിപ്പിച്ചത്.

പി.വി. ഗംഗാധരന്‍ നിര്‍മിച്ചു ഹരിഹരന്‍ സംവിധാനം ചെയ്ത സുജാത(1977) എന്ന സിനിമയ്ക്ക രവിന്ദ്ര ജയിന്‍ സംഗീതം നല്‍കിയിട്ടുണ്ട്. മലയാളത്തില്ർ 12 ഗാനങ്ങള്ർക്ക് സംഗീതം നല്ർകിയിട്ടുണ്ട്.

English summary
VENTURE MUSIAN RAVEENDRA JAIN PASESS AWAY AT MUBAI LEELAVATHI HOSPITAL
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X