അയോധ്യയിൽ രാമനെ സേവിക്കുന്നത് ഹിന്ദുക്കൾ മാത്രമല്ല, വസ്ത്രവും വെളിച്ചവും നൽകുന്നത് മുസ്ലീങ്ങൾ

  • Posted By:
Subscribe to Oneindia Malayalam

അയോധ്യ: രാമഭൂമിയെന്ന് വിശേഷിപ്പിക്കുന്ന അയോധ്യയിൽ ഭഗവാന്റെ സംരക്ഷണ ചുമതല ഹിന്ദുക്കൾക്ക് മാത്രമല്ല. ഭാഗവാന്റെ കാര്യങ്ങൾക്ക് എന്തു സഹായത്തിനും ഓടിയെത്താൻ മുസ്ലീം സഹോദരങ്ങളുമുണ്ടാകും. വർഷങ്ങളായി രാമന്റെ സംരക്ഷണ ചുമതല അബുൾ വാഹിദ്, സാദീഖ് അലി, മെഹബൂബ് എന്നീ ഈ മൂന്ന് അഹിന്ദുക്കൾക്കാണ്.

ട്വിറ്ററിൽ മോടി കുറയാതെ മോദി മുന്നിൽ; ഫോളോവോഴ്സിന്റെ എണ്ണത്തിൽ വൻവർധന

രാമഭൂമിയിൽ മഴയോ കാറ്റോ മൂലം സുരക്ഷ സംവിധാനത്തിൽ പ്രശ്നം വരുമ്പോൾ തുരുമ്പ് പിടിച്ച ഏണിയും പ്ലാസ്മ കട്ടറും ഗ്യാസ് റോഡുമായി ഓടിയെത്തുന്നത് അബ്ദുൽ വാഹിദ് എന്ന മുസ്ലീം യുവാവാണ്. ഏതു പാതിരാത്രി വിളിച്ചാലും അബ്ദുൽ വാഹിദ് മറിച്ചൊന്നും പറയാതെ ഓടിയെത്തും. കഴഞ്ഞ 20 കൊല്ലമായി ഇയാളാണ് രാമക്ഷേത്രത്തിലെ വെൽഡിങ് പണികൾ ചെയ്യുന്നത്. വളരെ തുച്ഛമായ രൂപ പ്രതിഫലമായി വാങ്ങിയാണ് ഇയാൾ രാമക്ഷേത്രത്തിലെ പണി കൾ ഏറ്റെടുത്തു ചെയ്യുന്നത്. അയോധ്യയിലെ രാംക്ഷേത്രത്തിലെ സുരക്ഷ ജോലികളുടെ പ്രധാന്യം മനസിലാക്കി വളരെ കൃത്യമായാണ് ഈ മുസ്ലീം സഹോദരൻ തന്റെ ജോലികൾ സന്തോഷം പൂർവം ചെയ്യുന്നത്.

ഉത്തരകൊറിയ- അമേരിക്കൻ പ്രശ്നം പരിഹാരത്തിലേയ്ക്ക്, മുൻകൈ എടുത്ത് യുഎൻ, പ്രശ്നങ്ങൾ കലങ്ങി തെളിയും

 ജോലിയിൽ സന്തുഷ്ടവാനാണ്

ജോലിയിൽ സന്തുഷ്ടവാനാണ്

ഹിന്ദുക്കളെല്ലാവരും തന്റെ സഹോദരി സഹോദരന്മാരാണ്. രാമക്ഷേത്രത്തിലെ ജോലി ചെയ്യുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും അബ്ദുൾ വാഹിദ് വ്യക്തമാക്കിയിരുന്നു. വെറും 250 രൂപ ദിവസവേതനത്തിന് ക്ഷേത്രത്തിലെ വെൽഡിങ്ങ് ജോലികൾ ഇയാൾ ചെയ്യുന്നത്. എന്നാൽ ഈ ജോലികൾ ചെയ്യാൻ സന്തോഷം മാത്രമേയുള്ളുവെന്നും ഇയാൾ പറഞ്ഞു

 രാമനും വസ്ത്രം തുന്നത് അഹിന്ദു

രാമനും വസ്ത്രം തുന്നത് അഹിന്ദു

അയോധ്യയിലെ കുഞ്ഞു ശ്രീരമാന് വസ്ത്രങ്ങൾ തുന്നി കൊടുന്നത് ഒരു മുസ്ലീം സഹോദരനാണ്. ഭഗവാനു വസ്ത്രങ്ങൾ തുന്നി കൊടുക്കുന്നതിൽ താൻ ഏറെ സന്തോഷവനാണെന്നും സാദിഖ് അലി പറഞ്ഞു. രണ്ടോ മൂന്നോ മാസങ്ങൾ കൂടുമ്പോഴാണ് ഭഗവാന് വസ്ത്രങ്ങൾ തുന്നനുള്ള അവസരം ലഭിക്കുന്നത്. ദൈവം ഒന്നേയുള്ളുവെന്നും അത് എല്ലാവരുടേയും കൂടിയാണെന്നും അലി പറഞ്ഞു.

 ഹിന്ദുക്കളുടെ ഭൂമി

ഹിന്ദുക്കളുടെ ഭൂമി

കഴിഞ്ഞ 57 കൊല്ലമായി ഹനുമാൻഗിരി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തന്റെ കുടുംബം ടെയ്ലറിങ് ഷോപ്പ് നടത്തിവരുന്നത്. വെറും 70 രൂപ മാത്രമാണ് കടയ്ക്ക് വാടകയായി നൽകുന്നതെന്നും അലി കൂട്ടിച്ചേർത്തും. കൂടാതെ ഇയാൾ പ്രദേശത്തെ പ്രധാനപ്പെട്ട തയ്യൽക്കാരനാണ്. ജാതി മതഭേദമില്ലാതെയാണ് ഇദ്ദേഹം തന്റെ കർമ്മത്തിൽ ഏർപ്പെടുന്നത്.

രാമന് വെളിച്ച നൽകുന്നു

രാമന് വെളിച്ച നൽകുന്നു

അയോധ്യയിൽ രാംലല്ല വിഗ്രഹം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് വെളിച്ചം എത്തിക്കുന്ന ചുമതല മെഹബൂബ് എന്ന മുസ്ലീം വ്യക്തിയാണ് . 1994 ൽ പിതാവിനോടൊപ്പം ജോലി ആരംഭിച്ച ഇദ്ദേഹം ഇപ്പോഴും തന്റെ ജോലി വളരെ കൃത്യമായി ചെയ്യുന്നുണ്ട്. വെളിച്ചം നൽകുന്ന ചുമതല കൂടാതെ കമ്മ്യൂണിറ്റി അടുക്കളയിലേയ്ക്ക് അവശ്യമായ ജലം സീതാകുണ്ഡൽ നിന്നും എത്തിച്ചുകൊടുക്കുന്നത് ഇയാളാണ്

അയോധ്യ

അയോധ്യ

അയോധ്യ വിഷയത്തിൽ ചർച്ച മുറുകി കൊണ്ടിരിക്കുകയാണ്. അയോധ്യ ഭൂമി തർക്ക കേസിൽ വാദം കേൾക്കുന്നത് ഫെബ്രുവരി എട്ടിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. അയോധ്യ തർക്കകേസിലെ അപ്പീലുകൾ 7 വർഷത്തിനു ശേഷമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്

English summary
For the past two decades, whenever heavy rain or storms have broken the sharp, barbed concertina wires guarding the Ram Janmabhoomi + perimeter in Ayodhya, the public works department (PWD) has sought Abdul Wahid's help.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്