കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും മഹാപഞ്ചായത്ത്, കലാപത്തിനു സാധ്യത

  • By Meera Balan
Google Oneindia Malayalam News

മുസാഫര്‍ നഗര്‍: 2013 സെപ്റ്റംബറില്‍ 60 പേരുടെ ജീവനെടുത്ത കലാപത്തിന്റെ വേദന കെട്ടടങ്ങും മുന്‍പേ വീണ്ടും മുസാഫര്‍ നഗറില്‍ കലാപം നടക്കാനുള്ള സാധ്യത തെളിയുന്നു. ഹുസൈന്‍പൂര്‍ എന്ന ഗ്രാമവും മൊഹമ്മദ്പൂര്‍ എന്ന ജാട്ട് ഭൂരിപക്ഷ ഗ്രാമവും തമ്മിലാണ് സംഘര്‍ഷം. അടുത്തിടെ നടന്ന സംഘര്‍ഷത്തില്‍ നാല് പേര്‍ ഇവിടെ കൊലപ്പെട്ടു. സെപ്റ്റംബറില്‍ മഹാപഞ്ചായത്ത് യോഗം നടന്നതിന് ശേഷമാണ് വര്‍ഗീയ കലാപം ഒരുങ്ങിയത്. ഇപ്പോഴിതാ വീണ്ടുമൊരുി മഹാപഞ്ചായത്ത് കൂടി നടത്താന്‍ തീരുമാനം. നവംബര്‍ ആറിനും ഏഴിനും ഇരുവിഭാഗങ്ങളും മഹാപഞ്ചായത്ത് വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

നവംബര്‍ ഒന്ന് വെള്ളിയാഴ്ചയോട് കൂടി സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യതകള്‍ ഉടലെടുത്തതായാണ് വിവരം. ഭൂരിപക്ഷമായ ജാട്ട് വിളിച്ച് ചേര്‍ക്കുന്ന മഹാപഞ്ചായത്തില്‍ ഉരുത്തിരിയുന്ന തീരുമാനങ്ങളെ അടിസ്ഥാനമാക്കിയാവും പിന്നീടുള്ള തീരുമാനങ്ങള്‍. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലല്ല കലാപമെന്നും ജാട്ടുകളും ന്യൂനപക്ഷമായ മുസ്ലിങ്ങളും തമ്മിലാണെന്ന് ഒരു പ്രാദേശിക ജാട്ട് നേതാവ് പറഞ്ഞു.

കലാപത്തിന് കളമൊരുങ്ങി.

കലാപത്തിന് കളമൊരുങ്ങി.

ഒക്ടോബര്‍ 30 ബുധനാഴ്ചയാണ് മുസ്ഫര്‍ നഗറില്‍ വര്‍ഗീയ സംഘര്‍ഷത്തില്‍ മൂന്ന് യുവാക്കളും ഒരു സ്ത്രീയും കൊല്ലപ്പെട്ടത്.

 സെപ്റ്റംബറിലെ കലാപം

സെപ്റ്റംബറിലെ കലാപം

2013 സെപ്റ്റംബറില്‍ മുസാഫര്‍ നഗറില്‍ നടന്ന കലാപത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു.

ജാട്ട്- മുസ്ലീം കലാപം

ജാട്ട്- മുസ്ലീം കലാപം

ജാട്ടുകളും മുസ്ലിങ്ങളും തമ്മിലുള്ള കലാപമാണ് മുസാഫര്‍ നഗറില്‍ അരങ്ങേറുന്നത്. സര്‍ക്കാര്‍ ന്യൂന പക്ഷമായ മുസ്ലിങ്ങളുടെ കൂടെ നില്‍ക്കുകയാണെന്നും ജാട്ടുളുടെ അവകാശത്തെയും സ്വതന്ത്ര്യത്തെയും മാനിയ്ക്കുന്നില്ലെന്നുമാണ് ആരോപണം.

ഒക്ടോബറിലെ സംഘര്‍ഷം

ഒക്ടോബറിലെ സംഘര്‍ഷം

ജാട്ട് ഭൂരിപക്ഷഗ്രാമമായ മൊഹമ്മദ്പൂരും, മുസ്ലിം ഭൂരിപക്ഷ ഗ്രാമമായ ഹുസൈന്‍പൂരും തമ്മിലാണ് സംഘര്‍ഷം നടന്നത്. സെപ്റ്റംബറിലെ കലാപത്തെത്തുടര്‍ന്ന് ഹുസൈന്‍ കാലയിലെ ജാട്ടുകള്‍ മൊഹമ്മദ് പൂരിലും മൊഹമ്മദ് പൂരിലെ മുസ്ലിങ്ങള്‍ ഹുസൈന്‍ പൂരിലും അഭയം തേടിയിരുന്നു. എന്നാല്‍ ഇവര്‍ സ്വന്തം ഗ്രമങ്ങളിലേയ്ക്ക് കൃഷിയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി മടങ്ങി ചെല്ലാന്‍ തുടങ്ങിയതോടെയാണ് സംഘര്‍ഷങ്ങള്‍ വീണ്ടും തുടങ്ങിയത്. രണ്ട് ഗ്രാമങ്ങള്‍ തമ്മില്‍ മൂന്ന് കിലോമീറ്റര്‍ ദൂരമുണ്ട്.

സംഘര്‍ഷം

സംഘര്‍ഷം

മുഹമ്മദ് പൂര്‍ സ്വദേശിയായ രാജേന്ദര്‍ സിംഗിനെ ഹുസൈന്‍ പൂര്‍ സ്വദേശികളായ മുസ്ലിം യുവാക്കള്‍ ആക്രമിച്ചുവെന്നും തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായതെന്നുമാണ് ആരോപണം. സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവിഭാഗവും വെടിയുതിര്‍ത്തു.

മരണം

മരണം

അഫ്രോസ് (20), മെഹര്‍ബാന്‍ (21), അജ്മല്‍ (22) എന്നിവരാണ് ഒക്ടോബര്‍ 30 ലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.

ജാട്ടുകള്‍ കീഴടങ്ങണം

ജാട്ടുകള്‍ കീഴടങ്ങണം

പുതിയ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദികള്‍ ജാട്ടുകളാണെന്നും അവര്‍ കീഴടങ്ങണമെന്നുമാണ് മുസ്ലിങ്ങളുടെ ആവശ്യം

മഹാപഞ്ചായത്തുകള്‍

മഹാപഞ്ചായത്തുകള്‍

നവംബര്‍ ആറിന് സിസൗളിയില്‍ ജാട്ടുകള്‍ മഹാപഞ്ചായത്ത് വിളിച്ച് ചേര്‍ക്കുന്നുണ്ട്. നവംബര്‍ ഏഴിന് ബുധാനയില്‍ മുസ്ലിങ്ങളും മഹാപഞ്ചായത്ത് വിളിച്ച് ചേര്‍ക്കും

കലാപം?

കലാപം?

സെപ്‌ററംബറില്‍ മഹാപഞ്ചയാത്തിന് ശേഷമായിരുന്നു വീണ്ടും സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയും വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തത്. രണ്ട് സമുദായങ്ങളും വീണ്ടും മഹാപഞ്ചായത്ത് ചേരുമ്പോള്‍ അത് മറ്റൊരു കലാപത്തിന്റെ മുന്നൊരുക്കമാണെന്ന് സാധ്യത തള്ളിക്കളയാനാവില്ല

സര്‍ക്കാര്‍ നിലപാട്

സര്‍ക്കാര്‍ നിലപാട്

മുസാഫര്‍ നഗറില്‍ ഉണ്ടായ കലാപത്തിന്‍റെ പേരില്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍ ഏറെ പഴി കേട്ടിരുന്നു. വീണ്ടും കലാപത്തിനുള്ള സാധ്യത ഉയര്‍ന്നിട്ട് പോലും ഫലപ്രദമായ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന് ആരോപണം ഉണ്ട്.

English summary
Muzaffarnagar sitting on tinderbox, Nov 6, 7 Mahapanchayats could further worsen the situation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X