കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ബിജെപി പരസ്യമാക്കി, കെജ്രിവാള്‍ മാപ്പ് പറയുമോ?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ബിജെപി പരസ്യമാക്കി. ദില്ലിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചുകൂട്ടിയാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും, നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ദില്ലി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി എ ഡിഗ്രിയും ഗുജറാത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പി ജി ഡിഗ്രിയുമാണ് മോദിക്കുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുകയും തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാപ്പ് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണ് എന്ന് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും പ്രചരിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന് നിരന്തരം കത്തുകള്‍ എഴുതി.

narendra-modi

നരേന്ദ്ര മോദിക്ക് ദില്ലി സര്‍വ്വകലാശാലയില്‍ നിന്നും ബിരുദമില്ലെന്ന് കഴിഞ്ഞ ദിവസം കെജ്രിവാള്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് കെജ്രിവാളിന് താന്‍ കത്തെഴുതുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി ഉണ്ടാക്കിയ എം എല്‍ എ മാരുള്ള പാര്‍ട്ടിയാണ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയെന്നും അരുണ്‍ ജെയ്റ്റ്‌ലി കളിയാക്കി.

നരേന്ദ്ര മോദി ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതായി ഗുജറാത്ത് സര്‍വ്വകലാശാല പറയുന്നു. എന്നാല്‍ എവിടെ നിന്നാണ് മോദി ഡിഗ്രി പഠിച്ചത്. ഡിഗ്രി പഠിക്കാതെയാണോ മോദി ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത് - ഇതായിരുന്നു കെജ്രിവാളിന്റെ ചോദ്യം. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്യമാക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് ബി ജെ പി ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ പരസ്യമാക്കിയിരിക്കുന്നത്.

English summary
BJP gives proof of Narendra Modi's degrees, seeks apology from Kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X