• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാധ്യമങ്ങളുടെ വായടപ്പിക്കാന്‍ കേന്ദ്രം? പ്രമുഖ പത്രങ്ങള്‍ക്ക് സർക്കാർ പരസ്യം നിഷേധിച്ചു

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ പിഴവുകള്‍ ചൂണ്ടുക്കാട്ടുകയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്ത രാജ്യത്തെ പ്രമുഖ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ചു. വിവിധ സംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിച്ച മാധ്യമങ്ങളെ തിരഞ്ഞുപിടിച്ചാണ് പരസ്യത്തിന് വിലക്കേര്‍പ്പെടുത്തിയെന്ന ആരോപണം ശക്തമാണ്. സാര്‍ക്കാറിനെതിരെ വാര്‍ത്ത നല്‍കുന്നതും മറ്റും പരസ്യം വിലക്കാന്‍ കാരണമല്ല എന്നിരിക്കേയാണ് സര്‍ക്കാര്‍ നടപടി.

പൂനെയിൽ മതിൽ തകർന്ന് വീണ് 4 കുട്ടികൾ ഉൾപ്പെടെ 15 പേർ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഡിഎവിപി മുഖാന്തരമാണ് മാധ്യമസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുക. പ്രത്യേക പാനല്‍ പരിശോധിച്ച് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കി എംപാനല്‍ ചെയ്യപ്പെട്ട മാധ്യമങ്ങള്‍ക്കാണ് പരസ്യം നല്‍കുന്നത്. മാനദണ്ഡങ്ങളില്‍ ലംഘനം വരുത്താതിരിന്നിട്ടും പത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ദി ഹിന്ദു ഉള്‍പ്പടേയുള്ള പ്രമുഖ മാധ്യമങ്ങള്‍ക്കാണ് പരസ്യം നിഷേധിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

റാഫേല്‍ ഇടപാടിലെ റിപ്പോര്‍ട്ടുകള്‍

റാഫേല്‍ ഇടപാടിലെ റിപ്പോര്‍ട്ടുകള്‍

കേന്ദ്രസര്‍ക്കാറിനെ ഏറെ പ്രതിരോധത്തിലാക്കിക്കൊണ്ട് റാഫേല്‍ ഇടപാടിലെ അഴിമതികളെക്കുറിച്ച് അന്വേഷണാത്മക റിപ്പോര്‍ട്ടിലൂടെ നിരവധി വിവരങ്ങളായിരുന്നു ദി ഹിന്ദു പുറപ്പെട്ടത്. ഇതിന് പിന്നാലെ കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ദി ഹിന്ദുവിന് പരസ്യം നല്‍കാതിരിക്കാന്‍ തുടങ്ങിയത്. തെരഞ്ഞെടുപ്പ് സമയത്ത് ഹിന്ദുവിന്‍ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിന് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. ദി ഹിന്ദുവിന് പുറമെ ടൈം​സ്​ ഓ​ഫ്​ ഇ​ന്ത്യ, ഇ​ക്ക​ണോ​മി​ക്​ ടൈം​സ്, ടെ​ലി​ഗ്രാ​ഫ്, ആ​ന​ന്ദ്​ ബ​സാ​ർ പ​ത്രി​ക എന്നീ മാധ്യമങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ചട്ടലംഘനങ്ങളെക്കുറിച്ച്

ചട്ടലംഘനങ്ങളെക്കുറിച്ച്

സമീർ- വിനീത് ജയിൻ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ടൈംസ് ഗ്രൂപിന് ജൂൺ മുതലാണ് പരസ്യം നിഷേധിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്രമോദിയുള്‍പ്പടേയുള്ള ബിജെപി നേതാക്കള്‍ നടത്തിയ ചട്ടലംഘനങ്ങളെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ തുടര്‍ച്ചയായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ടൈം​സ്​ ​ഗ്രൂ​പ്പി​ന്​ കീ​ഴി​ലു​ള്ള ടൈം​സ്​ നൗ, ​മി​റ​ർ നൗ ​ചാ​ന​ലു​ക​ൾ​ക്കും പ​ര​സ്യം നി​ഷേ​ധി​ച്ചിട്ടുണ്ട്. ടൈം​സ്​ ഓ​ഫ്​ ഇ​ന്ത്യ ഗ്രൂ​പ്പി​ന്​ പ്ര​തി​മാ​സം ഏ​ക​ദേ​ശം 15 കോ​ടി​യു​ടെ​യും ഹി​ന്ദു​വി​ന്​ നാ​ലു കോ​ടി​യു​ടെ​യും പ​ര​സ്യ​മായിരുന്നു​​ കേ​ന്ദ്ര സ​ർ​ക്കാ​റി​ൽ​നി​ന്ന്​ ല​ഭി​ച്ചിരുന്നത്.

ടെലിഗ്രാഫിനും

ടെലിഗ്രാഫിനും

കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു കൊണ്ടിരുന്ന എബിപി ഗ്രൂപ്പിന് കീഴില്‍ വരുന്ന ടെലിഗ്രാഫിന് ഒരു വര്‍ഷത്തിലേറെയായി കേന്ദ്രം പരസ്യം നല്‍കുന്നില്ല. അതേസമയം പരസ്യ നിഷേധത്തെക്കുറിച്ച് ഈ മാധ്യമങ്ങള്‍ ഇതുവരെ രംഗത്ത് എത്തിയിട്ടില്ല. സംഭവത്തില്‍ പ്രതികരിക്കാൻ സർക്കാർ പരസ്യങ്ങൾ കൈകാര്യം ചെയ്യുന്ന ബ്യൂറോ ഓഫ് ഔട്ട് റീച്ച് ആന്റ് കമ്യൂണിക്കേഷന്‍ (ബിഒസി) ഡയറക്ടർ ജനറൽ സത്യേന്ദ്ര പ്രകാശ് തയ്യാറായിട്ടില്ല.

സർക്കാറിന്റെ അജണ്ടകളും

സർക്കാറിന്റെ അജണ്ടകളും

എന്നാൽ, ചില സമയവും സാഹചര്യങ്ങളും അടിസ്ഥാനമാക്കി പരസ്യം നല്‍കുന്നതില്‍ തീരുമാനം എടുക്കുന്നാതാണ് തീരുമാനമെടുക്കുന്നതെന്നാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ നിലപാട്. ഇത് അതത് കാലത്തെ സർക്കാറിന്റെ അജണ്ടകളും സ്വധീനിച്ചേക്കാമെന്നും സത്യേന്ദ്ര പ്രകാശ് വ്യക്തമാക്കി. നേരത്തെ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്തും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് ഗുജറാത്ത് സമാചാർ, രാജസ്ഥാൻ പത്രിക എന്നിവയ്ക്ക് പരസ്യം നിഷേധിച്ചിരുന്നെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

ലോക്സഭയില്‍

ലോക്സഭയില്‍

അ​തേ​സ​മ​യം, കോ​ൺ​ഗ്ര​സ് ലോ​ക്​​സ​ഭ​ ക​ക്ഷി​നേ​താ​വ്​ അ​ധീ​ർ ര​ഞ്​​ജ​ൻ ചൗ​ധ​രി പത്രങ്ങളുടെ പരസ്യ നിഷേധം കഴിഞ്ഞ ദിവസം ലോക്സഭയില്‍ ഉന്നയിച്ചു. മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തെ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യി മോ​ദി സ​ർ​ക്കാ​ർ അ​ടി​ച്ച​മ​ർ​ത്തു​ക​യാണ്. പരസ്യങ്ങള്‍ നിഷേധിക്കുന്നതിലൂടെ മാ​ധ്യ​മ​ങ്ങ​ളെ തങ്ങള്‍ക്ക് അനുകൂലമാക്കി നി​ർ​ത്താ​നാ​ണ്​ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ൽ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം പ​ര​മ​പ്ര​ധാ​ന​മാ​ണെ​ന്നും​ അ​ധീ​ർ ചൗധരി കൂട്ടിച്ചേര്‍ത്തു.

വര്‍ധനവ്

വര്‍ധനവ്

പരസ്യങ്ങള്‍ക്ക് 2019 ജനുവരിയില്‍ 15 ശതമാനം നിരക്ക് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. 2014 മുതല്‍ 2018 വരെ സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി മോഡി സര്‍ക്കാര്‍ ചെലവഴിച്ചത് 5200 കോടി രൂപയാണ്. ഇതില്‍ 2282 കോടി രൂപയുടെ പരസ്യം പത്രമാധ്യമങ്ങള്‍ക്കാണ് ലഭിച്ചത്. 2312.59 കോടി രൂപയുടെ പരസ്യം ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. 651.14 കോടി രൂപ മറ്റുരീതിയിലുള്ള പരസ്യങ്ങള്‍ക്ക് ചെലവിട്ടു.

English summary
narendra modi government freezes ads placed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X