രാഷ്ട്രപതി തിരഞ്ഞെടുപ്പ്:വിജ്ഞാപനം പുറപ്പെടുവിച്ചു

Subscribe to Oneindia Malayalam

ദില്ലി: 2017 ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. എന്‍ഡിഎയും യുപിഎയും രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആരാണെനതു സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയാല്‍ നാമനിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും. ജൂലെ 17നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്.

രാഷ്ട്രപതി തിരഞ്ഞെടുപ്പ്:എന്ത്?എങ്ങനെ..?അറിയേണ്ടതെല്ലാം...

രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാന്‍ വേണ്ട ഏറ്റവും കുറഞ്ഞ പ്രായപരിധി 35 വയസ്സാണ്. പത്രിക സമര്‍പ്പിക്കണമെങ്കില്‍ 50 പേര്‍ നിര്‍ദ്ദേശിക്കുകയും 50 പേര്‍ പിന്താങ്ങുകയും വേണം. ജബുധനാഴ്ച മുതല്‍ പത്രിക സമര്‍പ്പിക്കാം. ലോക്‌സഭാ സെക്രട്ടറി ജനറല്‍ ആനൂപ് മിശ്രയാണ് റിട്ടേണിങ് ഓഫീസര്‍. എംപിമാര്‍ ദില്ലിയിലും എംഎല്‍എമാര്‍ തങ്ങളുടെ നിയമ സഭാ മണ്ഡലങ്ങളിലുമാണ് വോട്ട് രേഖപ്പെടുത്തുക. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന പേന ഉപയോഗിച്ച് ബാലറ്റ് പേപ്പറിലാണ് വോട്ട് ചെയ്യേണ്ടത്.

ഇറാന്‍ ലോകകപ്പ് യോഗ്യത നേടി, ക്വാളിഫയറില്‍ ഉസ്‌ബെക്കിസ്ഥാനെ തോല്‍പ്പിച്ചു, ഇറാന്റെ കരുത്ത്!!

evms7-02-1496397972-14-1497419119.jpg -Properties

ജൂണ്‍ 28 ആണ് പത്രിക സ്വീകരിക്കുന്ന അവസാന ദിവസം. സൂക്ഷ്മ പരിശോധന 29 ന്. ജൂലൈ 1 വരെ പത്രിക പിന്‍വലിക്കാം. ജൂലൈ 20 നാണ് വോട്ടെണ്ണല്‍ നടക്കുക.

English summary
The formal notification on nominations for the Presidential elections 2017 is out.
Please Wait while comments are loading...