ബീഹാറിന് ഇത് ചരിത്രം!!മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ ബിജെപി മന്ത്രിമാര്‍ ആദ്യം!!

Subscribe to Oneindia Malayalam

പാട്‌ന: പുതിയ സഖ്യം രൂപീകരിച്ചതിനു ശേഷമുള്ള മന്ത്രിസഭാ രൂപീകരണത്തില്‍ ബീഹാറിന്റെ ചരിത്രത്തില്‍ തന്നെ ബിജെപിക്ക് ഏറ്റവും കൂടുതല്‍ മന്ത്രിമാര്‍. 27 മന്ത്രിമാരെ തിരഞ്ഞെടുത്തതില്‍ 12 പേരും ബിജെപിയില്‍ നിന്നാണ്. 14 പേര്‍ ജെഡിയുവില്‍ നിന്ന്. ഒരാള്‍ ലോക് ജനശക്തി പാര്‍ട്ടി അംഗം.

നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ജൂലൈ 26നാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചു കൊണ്ട് നിതീഷ് കുമാര്‍ ആര്‍ജെഡിയുമായുള്ള ദീര്‍ഘകാലത്തെ ബാന്ധവം ഉപേക്ഷിച്ച് മുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നത്. തുടര്‍ന്നു നടന്ന വിശ്വാസ വോട്ടെടുപ്പില്‍ നിതീഷ് കുമാര്‍ ഭൂരിപക്ഷം നേടുകയും ചെയ്തു. ബിജെപി നേതാക്കളായ സുശീല്‍ കുമാര്‍ മോദി, നിത്യാനന്ദ് റായി എന്നിവരുള്‍പ്പെട്ട എംഎല്‍എമാരുടെ സംഘം ബിജെപി പിന്തുണ പ്രഖ്യാപിച്ചതോടെ നിതീഷ് കുമാറിന്റെ വസതിയിലെത്തി സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുകയായിരുന്നു.

nitishkumar

അതേസമയം ഒന്നിനു പിന്നാലെ ഒന്നാകെ സംസ്ഥാനങ്ങള്‍ കയ്യടക്കാന്‍ കരുക്കള്‍ നീക്കുകയാണ് അമിത് ഷായും മോദിയും. ബീഹാറിലെ അപ്രതീക്ഷിത രാഷ്ട്രീയ അട്ടിമറിക്കു പിന്നാലെ ബിജെപി ലക്ഷ്യം വെക്കുന്നത് ദില്ലിയും തമിഴ്നാടുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Nitish expands Bihar cabinet to induct 27 ministers, BJP gets highest-ever share
Please Wait while comments are loading...