അതു തന്നെയാണ് ജനങ്ങള്‍ ആഗ്രഹിച്ചതും!!നിതീഷിനു മേല്‍ ലാലുവിന്റെ അമിത സമ്മര്‍ദ്ദം..?

Subscribe to Oneindia Malayalam

പാട്‌ന: നീതീഷ് കുമാര്‍ ആര്‍ജെഡിയുമായുള്ള സഖ്യം ഉപേക്ഷിച്ചത് ശരിയായ തീരുമാനമാണെന്നും ജനങ്ങള്‍ ആഗ്രഹിച്ചിരുന്നതും അതു തന്നെയാണെന്നും കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി. ബിജെപിയുമായി കൈ കോര്‍ക്കാനുള്ള നിതീഷിന്റെ തീരുമാനം ശുദ്ധ രാഷ്ട്രീയത്തിലേക്കുള്ള ജെഡിയുവിന്റെ ചുവടു വെയ്പായിരുന്നുവെന്നും റൂഡി പറഞ്ഞു.

ബീഹാറിലെ പുതിയ കൂട്ടുകെട്ട് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്ലതു മാത്രമേ വരുത്തൂ. പുതിയൊരു മാറ്റത്തിനായിരിക്കും അത് വഴി തെളിക്കുക. ആര്‍ജെഡിയുമായി സഖ്യത്തിലായിരുമ്പോള്‍ ലാലുപ്രസാദ് യാദവിന്റെ നിരന്തര സമ്മര്‍ദ്ദം നിതീഷിനു മേലുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതില്‍ നിന്നെല്ലാം നിതീഷിന് മോചനം ലഭിച്ചിരിക്കുന്നുവെന്നും രാജീവ് പ്രതാപ് റൂഡി പറഞ്ഞു.

nitish-kumar

ജൂലൈ 26നാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചു കൊണ്ട് നിതീഷ് കുമാര്‍ ആര്‍ജെഡിയുമായുള്ള ദീര്‍ഘകാലത്തെ ബാന്ധവം ഉപേക്ഷിച്ച് മുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നത്. തുടര്‍ന്നു നടന് വിശ്വാസ വോട്ടെടുപ്പില്‍ നിതീഷ് കുമാര്‍ ഭൂരിപക്ഷം നേടുകയും ചെയ്തു. ബിജെപി നേതാക്കളായ സുശീല്‍ കുമാര്‍ മോദി, നിത്യാനന്ദ് റായി എന്നിവരുള്‍പ്പെട്ട എംഎല്‍എമാരുടെ സംഘ ബിജെപി പിന്തുണ പ്രഖ്യാപിച്ചതോടെ നിതീഷ് കുമാറിന്റെ വസതിയിലെത്തി സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുകയായിരുന്നു.

അതേസമയം ഒന്നിനു പിന്നാലെ ഒന്നാകെ സംസ്ഥാനങ്ങള്‍ കയ്യടക്കാന്‍ കരുക്കള്‍ നീക്കുകയാണ് അമിത് ഷായും മോദിയും. ബീഹാറിലെ അപ്രതീക്ഷിത രാഷ്ട്രീയ അട്ടിമറിക്കു പിന്നാലെ ബിജെപി ലക്ഷ്യം വെക്കുന്നത് ദില്ലിയും തമിഴ്നാടുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Nitish Kumar was under huge pressure from Lalu Prasad, says minister Rajiv Pratap Rudy
Please Wait while comments are loading...