കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓക്‌സിജന്‍ കിട്ടാതെ ദില്ലിയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ പറയുന്നു...നിലപാട് ഞെട്ടിപ്പിക്കുന്നത്

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ആരും കൊവിഡ് ബാധിച്ച് മരിച്ചിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ രോഷം പുകയുന്നു. കേന്ദ്രത്തിന്റേത് ഞെട്ടിക്കുന്ന നിലപാടാണെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനൊരു നിലപാടെടുക്കുമെന്ന് കരുതിയില്ലെന്ന് എറിക് മാസി എന്നയാള്‍ പറയുന്നു. ദില്ലിയിലെ ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ വെച്ച് ഇയാളുടെ അമ്മ ഡെല്‍ഫിന്‍ മാസി ഓക്‌സിജന്‍ കിട്ടാതെ മരിക്കുകയായിരുന്നു. സംസ്ഥാനങ്ങളോ കേന്ദ്ര ഭരണപ്രദേശങ്ങളോ രണ്ടാം തരംഗത്തെ തുടര്‍ന്ന് ഓക്‌സിജന്‍ ക്ഷാമമുണ്ടായി മരിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രിയാണ് രാജ്യസഭയില്‍ അറിയിച്ചത്.

1

സൗന്ദര്യം എപ്പോഴും പുഞ്ചിരിയോടെ നിലനിര്‍ത്തുക; വൈറലായി സ്റ്റാര്‍ മാജിക് താരം ലക്ഷ്മി നക്ഷത്രയുടെ ഫോട്ടോഷൂട്ട്

ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയെ സമീപിച്ച ആളാണ് എറിക് മാസി. 21 രോഗികളാണ് മരിച്ചത്. പ്ലാസ്മ മുതല്‍ റെംഡിസിവിര്‍ വരെയുള്ളത് ഞങ്ങള്‍ അഡ്മിറ്റ് ചെയ്തവര്‍ക്കായി നല്‍കിയിരുന്നു. ഓക്‌സിജന്‍ പോലുള്ള അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ഞങ്ങളെ അറിയിച്ചിരുന്നെങ്കില്‍ അതും കൂടി ഏര്‍പ്പാടാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഞങ്ങളെ ഒന്നുമറിയിച്ചില്ലെന്ന് ഇതേ ആശുപത്രിയില്‍ മരിച്ചയാളുടെ ബന്ധുക്കള്‍ പറയുന്നു.

Recommended Video

cmsvideo
Delhi's AIIMS Reports First Bird Flu Death

അതേസമയം ദില്ലിയിലെ ആരോഗ്യ മന്ത്രി സതേന്ദ്ര ജെയിന്‍ ഗുരുതരമായ വെളിപ്പെടുത്തലും കേന്ദ്രത്തിനെതിരെ നടത്തിയിരിക്കുകയാണ്. ഓക്‌സിജന്‍ ദൗര്‍ലഭ്യം കാരണം മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഓഡിറ്റ് കമ്മിറ്റി ആ ധനസഹായം നല്‍കുന്നത് അവസാനിപ്പിച്ചിരിക്കുകയാണ്. ലെഫ്. ഗവര്‍ണര്‍ വഴി കേന്ദ്ര സര്‍ക്കാരാണ് അത് ചെയ്തതെന്നും സത്യേന്ദ്ര ജെയിന്‍ പറഞ്ഞു. മുറിവില്‍ ഉപ്പു പുരട്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ കമ്മിറ്റിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ലെഫ് ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കുകയാണെന്നും ജെയിന്‍ പറഞ്ഞു.

ദില്ലി സര്‍ക്കാരും ഈ വിഷയത്തില്‍ ഇരട്ടത്താപ്പാണ് കാണുന്നത്. ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയിലെ 21 മരണങ്ങളും ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്നല്ലെന്നാണ് ദില്ലി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. അതേസമയം മരിച്ചവരോട് ബഹുമാനം കാണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുന്നു. അതേസമയം കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് സിബിഐ അന്വേഷണം കൊണ്ടുവരണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

English summary
no oxygen death: kins who lost their relative's against centre's response, says its shocking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X