കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗര്‍ഭപാത്രം വാടകയ്ക്ക് എടുക്കാന്‍ ഇന്ത്യയിലേക്ക് വരാമെന്ന് മോഹിക്കണ്ട, വിസ നിര്‍ത്തലാക്കി

  • By Neethu
Google Oneindia Malayalam News

ദില്ലി: ഗര്‍ഭപാത്രം വാടകയ്ക്ക് എടുക്കാന്‍ ഇനി ഇന്ത്യയിലേക്ക് വരേണ്ട, വിസ നല്‍ക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇന്ത്യയില്‍ നിന്നും ഗര്‍ഭപാത്രം വാടകക്കെടുക്കുന്ന വിദേശികളെയും വിദേശ ഇന്ത്യക്കരെയും ഉദ്ദേശിച്ചാണ് പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നത്.

ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസുകള്‍ വഴി നേരത്തെ ബുക്ക് ചെയ്തവരുടെ വിസ റദ്ദാക്കുവാനും 2012 ജൂലൈ മാസത്തില്‍ ഇറങ്ങിയ സര്‍ക്കുലര്‍ പിന്‍വലിക്കാനും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായി.

pregnant

ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസുകള്‍ വഴി ഗര്‍ഭപാത്രം വാടകയ്ക്ക് എടുത്ത് ജനിക്കുന്ന നവജാതശിശുകളെ കൊണ്ടുപോകുന്നതിനും അനുമതി നിഷേധിച്ചു. ഇത്തരത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നതിന് കേസ് ഫയല്‍ ചെയ്ത് ഉത്തരവ് ലഭിച്ചതിനു ശേഷം മാത്രമേ സാധിക്കൂ.

ഗര്‍ഭപാത്രം വാണിജ്യം നടത്തുന്നത് ശിക്ഷാര്‍ഹമാണെന്ന് സുപ്രീകോടതി വിധി നേരത്തെ വന്നിരുന്നു. ഗര്‍ഭപാത്ര വ്യവസായത്തിന്റെ മുഖ്യ കേന്ദ്രമായി മാറി കൊണ്ടിരിക്കുകയാണ് ഇന്ന് ഇന്ത്യ. ഗര്‍ഭപാത്രം വില്‍ക്കുന്ന സ്ത്രീകളുടെ എല്ലാ ബാധ്യതകള്‍ തീര്‍ക്കുന്നതുള്‍പ്പെടയുള്ള വ്യവസ്ഥകളില്‍ 2012ല്‍ യുപിഎ സര്‍ക്കാരാണ് ഇന്ത്യയില്‍ വിദേശികള്‍ക്ക് വാതില്‍ തുറന്നു കൊടുത്തത്.

English summary
Clamping down on the 'rent-a-womb' practice by foreigners and overseas Indians, the government on Tuesday directed all its missions not to issue visas to those intending to visit India for commissioning surrogacy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X