വിവാഹ സര്‍ട്ടിഫിക്കേറ്റ് ഓണ്‍ലൈന്‍ വഴി ലഭിക്കും, സംഗതി എളുപ്പം

Subscribe to Oneindia Malayalam

ബെംഗളൂരു: വിവാഹ സര്‍ട്ടിഫിക്കേറ്റിന് ഓണ്‍ലൈനിലൂടെ ലഭിക്കാനുള്ള സംവിധാനവുമായി കര്‍ണ്ണാടക സര്‍ക്കാര്‍. ഇതിനായുള്ള നടപടികള്‍ കര്‍ണ്ണാടക സ്റ്റാംപ്‌സ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ആരംഭിച്ചു. വിവാഹ സര്‍ട്ടിഫിക്കേറ്റ് വാങ്ങുന്നതിനായി സര്‍ക്കാര്‍ ഓഫീസുകള്‍ നിരവധി ആളുകള്‍ എത്തുന്നുണ്ടെന്നും ഈ തിരക്ക് കുറക്കുന്നതിനാണ് പുതിയ സംവിധാനമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ആധാര്‍ അനായാസമായി പിഎസ് സിയില്‍ ലിങ്ക് ചെയ്യാം, ഇതാണ് ഘട്ടങ്ങള്‍...

പുതിയ സംവിധാനം നിലവില്‍ വന്നാല്‍ വിവാഹ സര്‍ട്ടിഫിക്കേറ്റിന് അപേക്ഷിക്കുക മാത്രമല്ല, സര്‍ട്ടിഫിക്കേറ്റിന്റെ പ്രിന്റൗട്ടും ഓണ്‍ലൈന്‍ വഴി എടുക്കാം. ഇതിനായി സര്‍ക്കാര്‍ ഓഫീസില്‍ ചെല്ലേണ്ട ആവശ്യമില്ല.

marriage-certificate

ആധാര്‍ നമ്പര്‍ അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ മാര്യേജ് രജിസ്‌ട്രേഷന്‍ കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഡോക്യുമെന്റേഷന്‍, വേരിഫിക്കേഷന്‍ ഘട്ടങ്ങള്‍ എളുപ്പമാക്കുന്നതിനു വേണ്ടിയാണ് ഇത്. സര്‍ട്ടിഫിക്കേറ്റിന് അപേക്ഷിക്കുന്നതു മുതല്‍ പ്രിന്റൗട്ട് എടുക്കുന്നതു വരെയുള്ള എല്ലാ ഘട്ടങ്ങള്‍ ഓണ്‍ലൈനില്‍ ആയിരിക്കും. ഹോളോഗ്രാം, ക്യു ആര്‍ കോഡ് എന്നീ സുരക്ഷാ സംവിധാനങ്ങളോടെയുള്ള സര്‍ട്ടിഫിക്കേറ്റില്‍ രജിസ്ട്രാര്‍ ജനറലിന്റെ ഒപ്പും ഉണ്ടാകും.

English summary
Now get marriage certificate online
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്