കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂപുർ ശർമയുടെ പ്രവാചക നിന്ദ: ഇന്ത്യൻ വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത് മലേഷ്യൻ ഹാക്കർ ഗ്രൂപ്പ്

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി: സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെ പ്രവാചക വിരുദ്ധ പ്രസ്താവനയിൽ സൈബർ ആക്രമണം നേരിട്ട് ഇന്ത്യ. മലേഷ്യ ആസ്ഥാനമായുള്ള ഹാക്കർമാരുടെ ഗ്രൂപ്പ് തുടർച്ചയായി ഇന്ത്യൻ സർക്കാരിന്റെ വിവിധ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യുന്നു. ഡ്രാഗൺഫോഴ്‌സ് എന്ന ഹാക്കർമാരുടെ ഗ്രൂപ്പാണ് ഇതിന് പിന്നിൽ. വിവാദ പ്രസ്താവനയിൽ നൂപുർ ശർമ്മ ക്ഷമാപണം നടത്തിയെങ്കിലും ഇതിന്റെ പ്രതിഷേധങ്ങൾ ഇപ്പോഴും തുടരുകയാണ്.

ഇന്ത്യൻ സർക്കാരിനെതിരെ തിരച്ചടിക്കുക എന്ന തരത്തിലുള്ള ക്യാമ്പെയിനും ഈ ഹാക്കർമാർ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനായി ലോകമെമ്പാടുമുള്ള മുസ്ലീം ഹാക്കർമാർ, മനുഷ്യാവകാശ സംഘടനകൾ, ആക്ടിവിസ്റ്റുകൾ ഇവരിൽ നിന്നും ഇവർ സഹായം തേടുന്നുണ്ട്. വ്യക്തിഗത തിരിച്ചറിയൽ വിവരങ്ങൾ, സൈനിക പ്രവർത്തനങ്ങൾ, മറ്റ് സർക്കാർ രഹസ്യങ്ങൾ എന്നിവ അടങ്ങിയ ഇന്ത്യൻ വെബ്സൈറ്റുകൾ ഇവർ ലക്ഷ്യമിടുന്നതായും വിവരങ്ങൾ ഉണ്ട്. ഇത്തരം ആക്രമണങ്ങൾ വലിയ ആഘാതം ഉണ്ടാക്കാൻ സാധ്യത ഉണ്ടെന്നാണ് സൈബർ വിദഗ്ധർ പ്രവചിക്കുന്നത്. സർക്കാരും സംരംഭങ്ങളും അവരുടെ ഡിജിറ്റൽ സ്വത്തുക്കൾ സുരക്ഷിതമാക്കാൻ മതിയായ സുരക്ഷാ നടപടികൾ ഉറപ്പാക്കണം എന്നും ഇവർ പറയുന്നു.

hackers

പിന്തുണക്കുന്നവരെയും സഖ്യകക്ഷികളെയും ആക്രമിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വെബ്‌സൈറ്റുകളുടെ ഒരു ലിസ്റ്റ് ഡ്രാഗൺഫോഴ്‌സ് പ്രസിദ്ധീകരിച്ചു. ഇതിൽ സ്വകാര്യ ഇന്ത്യൻ വെബ്‌സൈറ്റുകളും ലോജിസ്റ്റിക്‌സ്, സപ്ലൈ- ചെയിൻ കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ടെക്‌നോളജി, സോഫ്റ്റ്‌വെയർ കമ്പനികൾ, വെബ് ഹോസ്റ്റിംഗ് ദാതാക്കൾ തുടങ്ങിയ നിരവധി ഇന്ത്യൻ സർക്കാർ വെബ്‌സൈറ്റുകളും ഉൾപ്പെടുന്നു. മലേഷ്യ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പലസ്തീൻ അനുകൂല ഹാക്കർമാരുടെ ഗ്രൂപ്പാണ് ഡ്രാഗൺഫോഴ്‌സ്. ഈ സ്ഥാപനം പ്രഖ്യാപനങ്ങൾ പോസ്റ്റുചെയ്യുകയും അതിന്റെ ഏറ്റവും പുതിയ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്ന ഒരു ഫോറം സ്വന്തമാക്കി പ്രവർത്തിക്കുന്നു.

ബിജെപിയുടെ രഹസ്യകാമുകന്‍മാർ ആര്: കണ്ടെത്താന്‍ കോണ്‍ഗ്രസ്, മിണ്ടാതെ ജെഡിഎസ്ബിജെപിയുടെ രഹസ്യകാമുകന്‍മാർ ആര്: കണ്ടെത്താന്‍ കോണ്‍ഗ്രസ്, മിണ്ടാതെ ജെഡിഎസ്

ഇവർക്ക് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പ്രൊഫൈലുകളും കൂടാതെ നിരവധി ടെലിഗ്രാം ചാനലുകളും ഉണ്ട്. ടിക്ടോക്കും ഇൻസ്റ്റാഗ്രാം റീലുകളും ഉപയോഗിച്ച് സംഘം പതിവായി റിക്രൂട്ട്‌മെന്റും പ്രമോഷൻ ശ്രമങ്ങളും നടത്തുന്നു. ഇന്ത്യൻ സർക്കാരിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പോസ്റ്റുകൾ 2.4 ദശലക്ഷത്തിലധികം ആളുകൾ കണ്ടിട്ടുണ്ട്. റെവലൂഷൻ പാകിസ്ഥാൻ, യുണൈറ്റഡ് മുസ്ലീം സൈബർ ആർമി, പാന്റം ക്രൂസ്, ലോക്കൽ ഹോസ്റ്റ് മലേഷ്യ തുടങ്ങിയ ഹാക്കർ ഗ്രൂപ്പുകളുമായും ഇവർക്ക് ബന്ധം ഉണ്ടായിരുന്നു. അതേ സമയം സൈബർ ആക്രമണത്തെ ഗൗരവമായി കാണണം എന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. വലിയ തോതിൽ ആഘാതം ഉണ്ടാക്കാൻ ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾക്ക് സാധിക്കും എന്നും ഇവർ പറയുന്നു.

മാളവിക മീൻസ് സ്റ്റൈലിഷ്... കിടിലൻ ലുക്കിൽ നടി, വൈറലായി ഫോട്ടോകൾ

Recommended Video

cmsvideo
KT Jaleel | സരിതയുടെയോ സ്വപ്‌നയുടെയോ നറുക്കില്‍ ചേര്‍ന്നിട്ടില്ല *Kerala |

English summary
Nupur Sharmas Controversial reference; Malaysian hacker group plans to hack Indian websites and launch more cyber attacks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X