ജിഎസ്ടി നടപ്പിലാക്കാൻ അത്ര എളുപ്പമല്ല... മോദി സർക്കാരിന് മുന്നിൽ പരിമിതികൾ ഏറെ !!!

  • By: മരിയ
Subscribe to Oneindia Malayalam

ഇന്ത്യന്‍ സമ്പത്ത്ഘടനയിലെ നിര്‍ണായക ചുവടുവെപ്പാണ് ജിഎസ്ടി. ബിജെപി സര്‍ക്കകാരിന്റെ സ്വപ്‌ന പദ്ധതിയായി ഇത് അവതരിപ്പിയ്ക്കുമ്പോഴും നിരവധി പരിമിതികളാണ് ഇപ്പോഴും ഉള്ളത്. നവംബര്‍ എട്ടിന് നടപ്പാക്കിയ നോട്ട് നിരോധനത്തില്‍ നിന്ന് സമ്പത്ത്ഘടന കരകയറുന്നെ ഉള്ളൂ. ഇതിനിടെ ജിഎസ്ടി കൂടി വരുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ പരുങ്ങളില്‍ ആവും.

 എന്താണ് ജിഎസ്ടി ?

കേന്ദ്രവും സംസ്ഥാനവും ഏര്‍പ്പെടുത്തിയിരുന്ന പതിനഞ്ചോളം നികുതികള്‍ ജി എസ് ടിയില്‍ ലയിക്കും . ഒരു ഉല്‍പ്പന്നത്തിന് ഒന്നിലധികം നികുതി വേണ്ട എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം. നികുതി ഭാരം കുറയുന്നതോടെ സ്വാഭാവികമായും സാധനങ്ങളുടെ വിലയും കുറയുമെന്ന് പ്രതീക്ഷിക്കാം.

എതിര്‍പ്പ്

വന്‍കിട ഉല്‍പാദകര്‍ക്കും വ്യാപാരികള്‍ക്കും മാത്രമായിരിക്കും ഇതുകൊണ്ട് നേട്ടമുണ്ടാവുക എന്നാണ് ബില്ലിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്. വില്‍പനനികുതി പിരിവില്‍ സംസ്ഥാനങ്ങളുടെ അധികാരത്തെ ഇതു ബാധിക്കുമെന്ന ആശങ്കയും ഉണ്ട്. സംസ്ഥാനത്തിന് നികുതിനിരക്കില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല എന്നതാണ് ഏറ്റവും പ്രധാനം.

സാങ്കേതിക മികവ്

ശസ്ത്ര-സാങ്കേതിക രംഗത്ത് ഇന്ത്യ എല്ലാ മേഖലയിലും വളര്‍ച്ച നേടിയിട്ടില്ല എന്നതാണ് ജിഎസ്ടി നിലവില്‍ വരുമ്പോള്‍ നേരിടാന്‍ പോകുന്ന ഒരു പ്രായോഗിക പ്രശ്‌നം. നികുതി നിര്‍ണയത്തിന്റെ എല്ലാ വഴിയകളും കമ്പ്യൂട്ടറൈസ്ഡ് ആക്കുകയും, ഇന്റര്‍നെറ്റ് സൗകര്യത്തോടെ നികുതി അടയ്ക്കുകയും ചെയ്യുന്നത് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നുണ്ട്.

ക്രെഡിറ്റ് സിസ്റ്റം

ജിഎസ്ടി ടാക്‌സ് സംവിധാനത്തില്‍ ക്രെഡിറ്റ് സൗകര്യം ഉണ്ട്. എന്നാല്‍ താഴെ കിടയിലുള്ള വില്‍പ്പനക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിയ്ക്കാന്‍ സാധ്യത ഇല്ല

പൂഴ്ത്തി വയ്പ്പിന് സാധ്യത

ജിഎസ്ടി നടപ്പിലാക്കാന്‍ തുടങ്ങിയാല്‍ അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് എങ്കിലും അവശ്യ വസ്തുക്കള്‍ പൂഴ്ത്തി വയ്ക്കാന്‍ സാധ്യത ഉണ്ടെന്ന് എക്കണോമിസ്റ്റുകള്‍ പറയുന്നു. കാരണം നേരത്തെ ഉല്‍പാദിപ്പിച്ച ഈ ഉല്‍പന്നങ്ങള്‍ക്ക് എല്ലാം വാറ്റ് അടക്കമുള്ള നികുതികള്‍ അടച്ച് കഴിഞ്ഞതായിരിയ്ക്കും.

വ്യത്യാസങ്ങള്‍

സര്‍വ്വീസ് സെക്ടറിനേയും, ഇന്‍ഡസ്ട്രിയല്‍ സെക്ടറിനേയും ജിഎസ്ടിയില്‍ ഒരേ രീതിയില്‍ ആണ് പരിഗണിയ്ക്കുക. എന്നാല്‍ ഇവയുടെ വിപണി മൂല്യങ്ങള്‍ വ്യത്യസ്തമാണ്.

English summary
Obstacles to impliment GST.
Please Wait while comments are loading...