കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓലയുടെ ഓൺലൈൻ ടാക്സിക്കും ബൈക്കിനും ശേഷം ഇനി സൈക്കിളും; ക്യാംപസുകളിൽ ഇനി 'ഓല പെഡലും'

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ഓല വീണ്ടും വിപ്ലവം സൃഷ്ടിക്കുന്നു. ഓൺലൈൻ ടാക്സി ദാതാക്കളായ ഓല ബൈക്ക് ഷെയറിംഗ് സർവ്വീസിനുശേഷം സൈക്കിൾ ഷെയറിംഗ് സർവ്വീസും ആരംഭിച്ചു. ചൈനയിലെ ദിദി ചുസിങും ഗ്രാബ് ഇന്ത്യ സതേൺ ഏഷ്യയുമായിരുന്നു ഓൺലൈൻ ബൈക്ക് ടാക്സി കൊണ്ടു വന്നത്. ഓലയും ഇത് പ്രാവർത്തികമാക്കി. എന്നാൽ ഇപ്പോൾ പുതിയ തുടക്കത്തിനു കൂടി ഓല മുന്നിട്ടിറങ്ങുകയാണ്. ടാക്സിക്കും ഓട്ടോ റിക്ഷയ്ക്കും ശേഷം സൈക്കിൾ സർവ്വീസും ഒല ആരംഭിക്കുന്നു. ഇന്ത്യയിലെ വിവിധ ക്യാപസുകളിലാണ് സർവ്വീസ് ആരംഭിക്കുന്നത്. പരിസ്ഥിതി സൗഹാർദ്ദമാണ് ഓല ഉദ്ദേശിക്കുന്നത്.

'ഓല പെഡൽ' എന്നാണ് ഈ ആപ്പിന് പേരിട്ടിരിക്കുന്നത്. ഐഐടി കാൺപൂർ ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രമുഖ ക്യാംപസുകളിലാണ് ഇപ്പോൾ ഈ സേവനം ഓല പരിമിതപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ ക്യാപസുകളിലേക്ക് സേവനം വ്യാപിപ്പിക്കാനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ടാക്സി റൈഡിന് വളരെ കുറവുള്ളതും യാത്ര ചെയ്യാൻ ഏറെ സമയമെടുക്കുന്നതുമായ യാത്രകൾക്കുള്ള ഓപ്ഷൻ വാഗ്ദാനം ചെയ്യുക എന്നതാണ് ഈ ആശയംകൊണ്ട് ഓല ഉദ്ദേശിക്കുന്നത്.

പരിസ്ഥിതി സൗഹാർദ്ദം

പരിസ്ഥിതി സൗഹാർദ്ദം

ഓല ആപ്പിലൂടെ നമ്മുക്ക് സൈക്കിൾ ബുക്ക് ചെയ്യാം. ഉപയോക്താക്കൾക്ക് ഓല സൈക്കിളുകൾക്കായി ആപ്ലിക്കേഷനിൽ നോക്കി ഒരു റൈഡ് ബുക്ക് ചെയ്യാൻ കഴിയും. ആധാർ / ക്യുആർ കോഡുകൾ ഉപയോഗിച്ചുകൊണ്ടാണ് റൈഡ് ബുക്കുചെയ്യേണ്ടത്. നഗരത്തിലെ മലിനീകരണം, തിരക്കുപിടിച്ച പോലുള്ള വലിയ പ്രശ്നങ്ങൾ പരിഹരിക്കു എന്ന ലക്ഷ്യത്തോടെയാണ് ഓല പെഡൽ ലക്ഷ്യം വയ്ക്കുന്നത്.

സുസ്ഥിരവും കാര്യക്ഷമവുമായ ബദൽ

സുസ്ഥിരവും കാര്യക്ഷമവുമായ ബദൽ

നഗരങ്ങളിൽ‌ അധികം ദൂരമല്ലാത്ത യാത്രകളിൽ സുസ്ഥിരവും കാര്യക്ഷമവുമായ ബദലാണ് സൈക്കിളുകളെന്ന് ടെക്ക് ക്രഞ്ചിലെ ഒരു പ്രസ്താവനയിൽ ഒല പറഞ്ഞു. നഗരങ്ങളിലെ മലിനീകരണം, തിരക്കുപിടിച്ച്, പ്രത്യേകിച്ച് ചെറിയ ദൂരം യാത്രകൾ എന്നിവയ്ക്കായി വലിയ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഓല പറയുന്നു. ചൈനയിൽ ഇത്തരത്തിൽ സൈക്കിൾ ഷെയറിംഗ് സർവ്വീസുകൾ നിരവധിയാണ്.

ലണ്ടനിൽ പെഡൽ മി

ലണ്ടനിൽ പെഡൽ മി

ഇതുപോലെ ലണ്ടനിൽ പെഡൽ മി എന്ന പേരിൽ ആപ്പ് അവതരിപ്പിക്കപ്പെട്ടിരുന്നു. സാധാരാണ ഇരുചക്രവാഹനങ്ങളേക്കാള്‍ സൗകര്യങ്ങള്‍ അധികമുള്ള വാഹനമാണ് പെഡല്‍ മിയുടേത്. റൈഡറെക്കൂടാതെ രണ്ട് മുതിര്‍ന്നവര്‍ക്കോ അല്ലെങ്കില്‍ അഞ്ച് കുട്ടികള്‍ക്കോ ഈ വാഹനത്തില്‍ സഞ്ചരിക്കാം.
പെഡല്‍മി ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്‍ത് പോകേണ്ട സ്ഥലം നിര്‍ദ്ദേശിച്ചാല്‍ വാഹനം ഉപഭോക്താവിന്‍റെ അരികിലെത്തും. ബെഞ്ചമിന്‍ നോള്‍സ് എന്നയാളാണ് പദ്ധതി ആവിഷ്‍കരിച്ചിരിരുന്നത്.

മലിനീകരണം കുറയ്ക്കും

മലിനീകരണം കുറയ്ക്കും

ലോകത്ത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ പുറന്തള്ളുന്നത് വര്‍ധിച്ചതോടെ ഒരുമിച്ച് യാത്ര ചെയ്യാന്‍ 2012ല്‍ ഐക്യരാഷ്ട്രസഭ ലോകത്തോട് ആഹ്വാനം ചെയ്തിരുന്നു. ഇതോടെയാണ് ഓല, യൂബർ പോലുള്ള ഷെയർ ടാക്സികൾ വികസിച്ചത്. ആളുകൾക്ക് ഷെയർ ടാക്സി വിളിച്ച് യാത്ര ചെയ്യാനുള്ള സൗകാര്യം ഓൺലൈൻ ടാക്സികൾ പ്രൊവൈഡ് ചെയ്തിരുന്നു. ഒരേ ദിശയിലേക്കും പ്രദേശത്തേക്കും ഒരേ സമയത്ത് സഞ്ചരിക്കുന്നവരെ കൂട്ടിച്ചേര്‍ത്ത് യാത്ര ചെയ്യുന്നതാണ് കാര്‍ പൂളിംഗ് സംവിധാനം. ഇത് അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് ചെറിയ തോതിലെങ്കിലും ഗുണം ചെയ്യും. ഇതിനെ വിവിധ സർക്കാരുകൾ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഓൺ ഓട്ടോ സർവ്വീസും ഓൺലൈൻ ബൈക്ക് സർവ്വീസും തുടങ്ങിയത്. ഇപ്പോൾ ഓല സൈക്കിൾ സർവ്വീസും ആരംഭിച്ചിരിക്കുകയാണ്.

English summary
Ola, the company battling Uber in India, has turned to pedal power after it introduced a bike-sharing service.China’s Didi Chuxing and Grab in Southeast Asia have invested in bike-sharing companies, which offered dock-less bikes that users can pick up across a city and leave anywhere they want when they’re done, and now Ola — which recently raised $1.1 billion in fresh capital — has jumped into the saddle.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X