പത്മാവത് റിലീസ് ചെയ്താല്‍ ഇന്ത്യ കത്തും! ചിത്രം രാജസ്ഥാനില്‍ റിലീസ് ചെയ്യില്ലെന്ന് വസുന്ധര രാജെ

 • Written By:
Subscribe to Oneindia Malayalam

ജയ്പൂര്‍: സഞ്ജയ് ലീലാ ബെന്‍സാലിയുടെ പത്മാവത് എന്ന സിനിമയ്ക്കെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി. ചിത്രം രാജസ്ഥാനില്‍ റിലീസ് ചെയ്യില്ലെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ തിങ്കളാഴ്ചയാണ് വ്യക്തമാക്കിയത്. ജനുവരി 25ന് ചിത്രം റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വസുന്ധര രാജെ ഈ വിഷയത്തില്‍ പ്രസ്താവന പുറത്തിറക്കിയത്.
വികാരങ്ങള്‍ മാനിക്കുന്നു

സംസ്ഥാനത്തെ ജനങ്ങളുടെ വികാരങ്ങള്‍ മാനിക്കുന്നുവെന്നും അതിനാല്‍ ചിത്രം രാജസ്ഥാനില്‍ റിലീസ് ചെയ്യില്ലെന്നുമാണ് രാജെ വ്യക്തമാക്കിയത്. റാണി പത്മിനിയുടെ ത്യാഗം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ബഹുമതിയാണ്. ചരിത്രത്തിലെ ഒരു ഏട് എന്നതിനപ്പുറത്തേയ്ക്ക് അത് തങ്ങളുടെ അന്തസ്സാണ് റാണി പത്മിനി എന്നും രാജെ ചൂണ്ടിക്കാണിക്കുന്നു. അവരെ അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

 പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പ്

പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പ്

പത്മാവത് റിലീസ് ചെയ്യുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് രജ്പുത് സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഏതുവിധേനയും പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് സംഘടനകള്‍ വ്യക്തമാക്കിയിട്ടുള്ളത്. ചിത്രം റിലീസ് ചെയ്താല്‍ സിനിമാ തിയേറ്ററുകള്‍ കത്തിക്കുമെന്നും തകര്‍ക്കുമെന്നുമുള്ള ഭീഷണികളുയര്‍ത്തി തിങ്കളാഴ്ച പല രജ്പുത് സംഘടനകളും രംഗത്തെത്തിയിരുന്നു.

 ഇന്ത്യ കത്തുമെന്ന് ഭീഷണി

ഇന്ത്യ കത്തുമെന്ന് ഭീഷണിതങ്ങളുടെ അമ്മയായ റാണി പത്മാവതിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം അനുവദിക്കാനാവില്ലെന്ന് രാഷ്ട്രീയ രജ്പുത് കര്‍ണി സേന ദേശീയ പ്രസിഡന്‍റ് വ്യക്തമാക്കിയിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡും പ്രൊഡ്യൂസര്‍മാരും സിനിമ ഹാള്‍ ഉമടകളും റിലീസിന് അനുമതി നല്‍കിയാല്‍ ഇന്ത്യ കത്തുമെന്നും ഇയാള്‍ ഉറക്കെ പ്രഖ്യാപിച്ചിട്ടുണ്ട്.

 ആറംഗ സമിതിയ്ക്ക് ചുമതല

ആറംഗ സമിതിയ്ക്ക് ചുമതല


ചിത്രത്തിന്റെ റിലീസ് വിവാദമായതിന് പിന്നാലെ ആറംഗ സമിതിയ്ക്ക് മുമ്പാകെ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം റിലീസ് ചെയ്യുന്നതിനുള്ള അനുകൂല സാഹചര്യമൊരുങ്ങുന്നത്. ചിത്രത്തിന്‍റെ പേരില്‍ വരുത്തേണ്ട മാറ്റത്തിന് പുറമേ വിവാദത്തിന് ഇടയാക്കാന്‍ സാധ്യതയുള്ള 26 രംഗങ്ങള്‍ ഒഴിവാക്കണം എന്നുതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ അംഗീകരിച്ചതോടെയാണ് റിലീസിന് അനുമതി ലഭിച്ചത്.

 തികച്ചും സാങ്കല്‍പ്പികം മാത്രം!!

തികച്ചും സാങ്കല്‍പ്പികം മാത്രം!!

ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സെന്‍സര്‍ ബോര്‍ഡ് യഥാര്‍ത്ഥ സംഭവങ്ങളുമായി ചിത്രത്തിന് ബന്ധമില്ലെന്ന മുന്നറിയിപ്പ് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ജനുവരിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും റിലീസ് ചെയ്യുന്നതിനുള്ള അന്തിമാനുമതി നല്‍കുകയുള്ളൂ. ചിത്രം വിവാദമായതോടെ ചരിത്രസംഭവങ്ങളെ ആശ്രയിച്ചിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതോടെ ചരിത്രകാരന്മാരും രാജകുടുംബാംഗങ്ങളും ഉള്‍പ്പെട്ട ആറംഗത്തെ സംഘത്തെ സെന്‍സര്‍ ബോര്‍ഡ് നിയമിച്ചിരുന്നു. ‌‌‌‌

 മുന്നറിയിപ്പും നിബന്ധനകളും അനിവാര്യം

മുന്നറിയിപ്പും നിബന്ധനകളും അനിവാര്യം

സിനിമ തുടങ്ങുന്നതിന് മുമ്പും ഇടവേളകളിലും ചിത്രത്തിന് യഥാര്‍ത്ഥ സംഭവങ്ങളുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് നല്‍കണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍മാതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡിന്‍റെ അനുമതിയ്ക്ക് വേണ്ടി ചിത്രം സമര്‍പ്പിച്ചിരിക്കെ റിലീസ് തിയ്യതി നിശ്ചയിച്ചത് സംബന്ധിച്ചും ആറംഗ സമിതി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ബിജെപി എംപിമാരായ സിപി ജോഷി, ഓം ബിര്‍ല എന്നിവരാണ് ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ പരാതി നല്‍കിയത്. രാജസ്ഥാനില്‍ നിന്നുള്ള എംപിമാരാണ് ഇവര്‍.

cmsvideo
  പദ്മാവതി: 'ദീപികയുടെ തലവെട്ടും' | Oneindia Malayalam
  സിനിമയല്ല മതവികാരം

  സിനിമയല്ല മതവികാരം

  പത്മാവതി മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ചിത്രത്തിന്‍റെ ഉള്ളടക്കം രാജ്പുത് സമുദായത്തെ അപമാനിക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പല സംഘടനകളും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചിത്രം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സിനിമയ്ക്ക് പുറത്തുള്ള ആര്‍ക്കും സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് അറിവില്ലെങ്കിലും ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. ചിത്രം നിരോധിക്കാനുള്ള ഹര്‍ജികള്‍ രണ്ട് തവണ സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നുവെങ്കിലും മധ്യപ്രദേശ് സര്‍ക്കാരും രാജസ്ഥാന്‍ സര്‍ക്കാരും സിനിമയ്ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് പത്മാവതി നിരോധിച്ചുകൊണ്ടാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രതിഷേധിച്ചത്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Sanjay Leela Bhansali's film "Padmavati" — retitled "Padmavat" — which has been at the centre of a controversy for weeks, will not be released in Rajasthan, chief minister Vasundhara Raje said on Monday.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്