പറമ്പിക്കുളം-ആളിയാര്‍, തമിഴ്‌നാട് കരാര്‍ ലംഘിച്ചു, കേരളം സുപ്രീംകോടതിയെ സമീപിക്കും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പറമ്പിക്കുളം ആളിയാര്‍ കരാറില്‍ തമിഴ്‌നാട് വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കേരളം സൂപ്രീം കോടതിയെ സമീപിക്കും. ഇടക്കാല ഹര്‍ജി നല്‍കാനാണ് തീരുമാനം. നടപ്പു ജല വര്‍ഷത്തിലും കരാര്‍ ലംഘനമുണ്ടായി എന്നാണ് പരാതി.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ഇതിനായി എജിയെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കുരിയാര്‍ കുറ്റി- കാരാപ്പുഴ പദ്ധതിയില്‍ ബദല്‍ സംവിധാനമുണ്ടാക്കുന്നതില്‍ സമഗ്രപഠനം നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.

parambikulamdam

കേരളത്തിന് അകത്തുകൂടി തന്നെ പറമ്പിക്കുളത്ത് എത്തുവാനുള്ള നിലവിലെ റോഡ് സംവിധാനം പുനരുദ്ധരിക്കും. കാവേരി നദീജല ഉത്തരവ് പ്രകാരം ലഭിച്ച 30 ടിഎംസി വെള്ളം ഉപയോഗിക്കുന്നതിന് സമഗ്രപദ്ധതി ആവിഷ്‌കരിക്കാനും തീരുമാനിച്ചു.

English summary
Parambikkulam-Aliyar supreme court.
Please Wait while comments are loading...