
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിച്ചു; മിനുട്ടുകള്‍ക്കുള്ളില്‍ ലോക്‌സഭ പിരിഞ്ഞു
ദില്ലി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിച്ചു. സഭ ആരംഭിക്കുന്നതിന് മുമ്പ് തന്നെ തടസ്സങ്ങള്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭ സ്ഥിരമായി തടസ്സപ്പെടുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. സമവായത്തിനുള്ള സാധ്യതയും അദ്ദേഹം മുന്നോട്ട് വെച്ചു. എന്നാല്‍ ആദ്യ സെഷനില്‍ തന്നെ ലോക്‌സഭ പിരിഞ്ഞു.
സഭ ചേര്‍ന്ന് മിനുട്ടുകള്‍ക്കുള്ളിലായിരുന്നു പിരിഞ്ഞു. അതേസമയം ഇതിന് മുമ്പ് പുതിയ രാജ്യസഭാ അധ്യക്ഷന്‍ ജഗദീപ് ധന്‍കറെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ പിന്നിട്ടാണ് അദ്ദേഹം ഇവിടെ വരെയെത്തിയതെന്നും, അദ്ദേഹത്തിന്റെ ജീവിതം പ്രചോദിപ്പിക്കുന്നതാണെന്നും മോദി പറഞ്ഞു.
ജനാധിപത്യ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ പറഞ്ഞു. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമാന മനസ്ഥിതിയുള്ള പാര്‍ട്ടികള്‍ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന് ഇത്തവണ കൂടുതല്‍ സംവാദത്തിന് സമയം കിട്ടുമെന്നാണ് പറയുന്നത്.
ഭൂമിയിലെ വൈദ്യുതി നിലയ്ക്കും, സൗര കൊടുങ്കാറ്റ് ആഞ്ഞടിക്കും; ബാബ വംഗയേക്കാള്‍ വന്‍ പ്രവചനം!!
സര്‍ക്കാര്‍ ആ വാക്ക് പാലിക്കുമെന്നാണ് കരുതുന്നതെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാ ചേരുന്നതിന് മുമ്പായിരുന്നു ഉപരാഷ്ട്രപതി ജഗദീഷ് ധന്‍കര്‍ ചുമതലയേറ്റത്. നേരത്തെ ഏറ്റവും മികച്ച പാര്‍ലമെന്റ് സെഷനായി ഇപ്പോഴുള്ളതിനെ മാറ്റണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിച്ചിരുന്നു.
പ്രതിപക്ഷ ബഹളം ഇത്തവണയും സഭയില്‍ ഉറപ്പാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഡിപി വളര്‍ച്ച, എന്നിവയെല്ലാം പ്രതിപക്ഷം ഉന്നയിക്കാനുള്ള സാധ്യതയേറെയാണ്. പാര്‍ലമെന്റ് സ്ഥിരമായി തടസ്സപ്പെടുന്നത് ഒരിക്കലും ശരിയല്ലെന്നും, അതൊരു ശീലമായി മാറാന്‍ പാടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം സമവായത്തിനുള്ള സൂചനയും അദ്ദേഹം മുന്നോട്ട് വെച്ചു. എല്ലാ പാര്‍ട്ടി നേതാക്കളോടുമാണ് ഇക്കാര്യം അഭ്യര്‍ത്ഥിക്കുന്നത്. ഈ ശൈത്യ കാല സമ്മേളനം ഏറ്റവും പ്രയോജനപ്പെടുത്തണമെന്നാണ് എനിക്ക് പറയാനുള്ളത്. സഭ തടസ്സപ്പെടുത്താന്‍ ആരും ശ്രമിക്കരുതെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
ബ്രസീല്‍ ഫൈനലില്‍ എത്തില്ല, സെമിയില്‍ അര്‍ജന്റീനയോട് തോല്‍ക്കുമെന്ന് വിഖ്യാത ജ്യോതിഷി!!
നമ്മള്‍ ജി20യുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് ലോകത്തെ നയിക്കുന്ന സമയത്താണ് ഈ പാര്‍ലമെന്റ് സെഷന്‍ ചേരുന്നത്. ആഗോള സമൂഹത്തില്‍ ഇന്ത്യക്ക് വലിയൊരു സ്ഥാനമുണ്ട്. ഇന്ത്യയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പററഞ്ഞു. പല രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളെ കണ്ടു.
എല്ലാവരെയും നല്ല രീതിയില്‍ കാണുന്നതില്‍ സന്തോഷം. പാര്‍ലമെന്റിലും ഈ ഐക്യമുണ്ടാകുമെന്ന് കരുതുന്നു. ഇന്ത്യ മുന്നോട്ട് കുതിക്കുന്നു എന്ന് ഉറപ്പാക്കാന്‍ നമ്മളെല്ലാവരും ഈ പാര്‍ലമെന്റ് സെഷനെ ഉപയോഗിക്കുന്നു. പാര്‍ട്ടികള്‍ തമ്മില്‍ ചര്‍ച്ച് ചെയ്ത് ഈ സെഷനെ ഏറ്റവും ഉപകാരപ്രദമാക്കണമെന്നും മോദി ആവശ്യപ്പെട്ടു. യുവാക്കളുടെ ശബ്ദം ഈ പാര്‍ലമെന്റില്‍ കേള്‍ക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.