കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേടിഎമ്മിന്റെ പേര് ഇനി മുതല്‍ ബിനോദ്, സോഷ്യല്‍ മീഡിയയില്‍ വൈറല്‍, സംഭവത്തിന് പിന്നില്‍....

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ ട്രോളുകള്‍ക്ക് ഒരുപഞ്ഞവുമില്ലാത്ത നാടാണ്. എന്നാല്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ പ്രശസ്തമായ പേടിഎം ആപ്പ് പേര് മാറ്റി ബിനോദ് എന്നാക്കിയത് സോഷ്യല്‍ മീഡിയയില്‍ ഒന്നാകെ ചിരി പടര്‍ത്തിയിരിക്കുകയാണ്. ആരാണ് ബിനോദ് എന്ന ചോദ്യം ഇന്റര്‍നെറ്റിനെ ആകെ കുഴക്കിയിരിക്കുകയാണ്. നേരത്തെ യുട്യൂബര്‍മാരായ അഭ്യുദയയും ഗൗതമിയും തങ്ങളുടെ വീഡിയോയിലെ കമന്റുകള്‍ വിലയിരുത്തിയ പരിപാടി അവതരിപ്പിച്ചിരുന്നു. ഇതില്‍ നിന്നാണ് ബിനോദ് എന്ന പേര് ഉണ്ടായത്. കമന്റ് ചെയ്ത ബിനോദ് തരു എന്നയാളുടെ പേരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

1

യഥാര്‍ത്ഥത്തില്‍ ഈ പേര് ഇന്ത്യ ഒന്നടങ്കം പോപ്പുലറായത് പേടിഎം ഇത് ഏറ്റെടുത്തതോടെയാണ്. ട്വിറ്ററില്‍ ഗബ്ബര്‍സിംഗ് എന്ന യൂസര്‍ പേടിഎമ്മിനോട് യൂസര്‍ നെയിം ബിനോദ് എന്നാക്കി മാറ്റാന്‍ വെല്ലുവിളിച്ചിരുന്നു. ഇത് പേടിഎം ഏറ്റെടുത്തു. തുടര്‍ന്നാണ് പേര് മാറ്റി ബിനോദ് എന്നാക്കിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രെന്‍ഡിംഗായി മാറിയിരിക്കുകയാണ്. ബിനോദ് എന്ന ഹാഷ്ടാഗ് നേരത്തെ തന്നെ ട്വിറ്ററില്‍ വന്‍ തരംഗമാണ്. 50000 ട്വീറ്റുകളാണ് ഈ ഹാഷ്ടാഗിന് കീഴില്‍ വന്നിരിക്കുന്നത്.

നിരവധി ട്രോളുകളാണ് ബിനോദിനെ കുറിച്ചും വരുന്നത്. അവഞ്ചേഴ്‌സിലെ രംഗത്തിന് ഐ ആം ബിനോദ് എന്ന ട്രോള്‍ വലിയ പ്രചാരം നേടിയിരിക്കുകയാണ്. തന്റെ പേര് ട്വിറ്ററില്‍ ട്രെന്‍ഡിംഗാവുന്നത് കണ്ട ബിനോദ് എന്ന തരത്തിലും ട്രോളുകള്‍ വരുന്നുണ്ട്. ഇതിന് പുറമേ പോലീസ് സേനകളും ഈ ട്രോള്‍ ഏറ്റെടുത്തിരിക്കുകയാണ്. നാഗ്പൂര്‍ പോലീസിന്റെ ട്രോള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രിയപ്പെട്ട ബിനോദ്, ഞങ്ങള്‍ക്കറിയാം നിങ്ങള്‍ വൈറലായിരിക്കുകയാണെന്ന്. എന്നാല്‍ നിങ്ങളുടെ സുരക്ഷയാണ് പ്രധാനം. കൊറോണ നിങ്ങളേക്കാള്‍ പ്രശസ്തനാണ്. അതുകൊണ്ട് വീട്ടില്‍ തന്നെ ഇരിക്കൂ. സുരക്ഷിതനായിരിക്കൂ എന്നാണ് നാഗ്പൂര്‍ പോലീസ് ട്വീറ്റ് ചെയ്തത്.

മുംബൈ പോലീസും ഇതിന് പിന്നാലെ ട്രോളുമായി എത്തിയിട്ടുണ്ട്. പ്രിയപ്പെട്ട ബിനോദ്, നിങ്ങളുടെ ഓണ്‍ലൈന്‍ പാസ് വേര്‍ഡ് തന്നെയല്ല നിങ്ങളുടെ പേരെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അത് വളരെ വൈറലാണ്. പെട്ടെന്ന് മാറ്റൂവെന്ന് മുംബൈ പോലീസ് കുറിച്ചു. ഓണ്‍ലൈന്‍ സുരക്ഷയെ കുറിച്ചായിരുന്നു മുംബൈ പോലീസ് അവബോധമുണ്ടാക്കിയത്. ആരാണ് ബിനോദ് എന്ന് അറിയാത്തവരാണ് ഈ നിമിഷത്തില്‍ ഏറ്റവും കുടുങ്ങിയതെന്ന ട്രോളുകളും ധാരാളം വന്നിട്ടുണ്ട്. സ്ലാവി പോയിന്റ് അവരുടെ പ്രൊഫൈല്‍ ഡിസ്‌ക്രിപ്ഷന്‍ ഫൗണ്ടര്‍ ഓഫ് ബിനോദ് എന്നാക്കിയിരിക്കുകയാണ്. ബിനോദ് ആര്‍മിയും സജീവമായിരിക്കുകയാണ്.

English summary
paytm changes its name to binod internet having laugh riot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X