കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതി സെൻസസും പെഗാസസും... ബിഹാർ എൻഡിഎ സഖ്യത്തിൽ പിളർപ്പ്: നിതീഷിനെ സമ്മർദ്ദത്തിലാക്കി ബിജെപി നേതാക്കൾ

Google Oneindia Malayalam News

ദില്ലി: പെഗാസസ് വിവാദം പുകയുന്നതിനിടെ ഫോൺ ചോർത്തൽ അഴിമതി അന്വേഷിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസമാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രംഗത്തെത്തിയത്. ഇത് എൻഡിഎയ്ക്കുള്ളിലും പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പെഗാസസ് വിഷയം ചർച്ചയ്ക്കെടുത്തില്ലെങ്കിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനം സ്തംഭിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികളും തീരുമാനിച്ചിരുന്നു. പെഗാസസ് രാജ്യത്തെ ബാധിക്കുന്ന വിഷയമല്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ളത്.

'5 മണിക്കും 5.50ന് ഇടയില്‍ സംഭവിച്ച എന്തോ ഒരു ഇന്‍സിഡന്റ്'; അനന്യയുടെ മരണത്തില്‍ രഞ്ജു രഞ്ജിമാര്‍'5 മണിക്കും 5.50ന് ഇടയില്‍ സംഭവിച്ച എന്തോ ഒരു ഇന്‍സിഡന്റ്'; അനന്യയുടെ മരണത്തില്‍ രഞ്ജു രഞ്ജിമാര്‍

കിടു ലുക്കില്‍ നടി എസ്തര്‍ അനില്‍; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

1

നിതീഷ് കുമാറിന്റെ ജനതാദളും ബിജെപിയും തമ്മിൽ സർക്കാർ രൂപീകരിച്ച് ഒമ്പത് മാസങ്ങൾക്ക് ശേഷം മാത്രമാണ് സഖ്യത്തിൽ പിരിമുറുക്കം ഉടലെടുക്കുന്നത്. നിലവിൽ പ്രതിപക്ഷ പാർട്ടികളാണ് പെഗാസസിൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ പാർലമെന്റിൽ ഈ വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചിട്ടുള്ള ആദ്യത്തെ സഖ്യകക്ഷി നേതാവാണ് നിതീഷ് കുമാർ. വിഷയത്തിൽ അന്വേഷണം നടത്തി എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കണമന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.

2

ഞായറാഴ്ച, ഗുരുഗ്രാമിൽ കുമാർ ഇന്ത്യൻ നാഷണൽ ലോക് ദൾ (ഐഎൻഎൽഡി) മേധാവി ഓം പ്രകാശ് ചൗട്ടാലയെ കണ്ടു, രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ താൽപര്യം ജനിപ്പിച്ചു. എന്നിരുന്നാലും, ചൗട്ടാലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നിൽ രാഷ്ട്രീയ അജണ്ടയില്ലെന്നാണ് നിതീഷ് കുമാർ വ്യക്തമാക്കിയത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന നേതാവാണ് നിതീഷ് കുമാർ എന്ന പരാമർശം കഴിഞ്ഞ ദിവസമായിരുന്നു കുശ് വാഹ നടത്തിയത്. ഇതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച.

3


പാർലമെന്റിലും മാധ്യമങ്ങളിലും പെഗാസസ് വിഷയം ഏറെ ദിവസങ്ങളായി ഉയർന്നുവരുന്നത്. അതിനാൽ ഈ പ്രശ്നത്തിൽ ഉടൻ അന്വേഷണം വേണമെന്നും ഈ വിഷയത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലെന്നും മാധ്യമ റിപ്പോർട്ടുകൾ എന്താണ് പറയുന്നതെന്ന് എനിക്കറിയാമെന്നും നിതീഷ് കുമാർ പറഞ്ഞു. പക്ഷേ സംശയങ്ങൾ നീക്കാൻ ഉചിതമായ നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നും ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നുമായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം. പട്നയിൽന്നും ജനതാ ദർബാർ നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

4


പെഗാസസ് വിഷയം അന്വേഷിക്കാൻ സംയുക്ത പാർലമെന്ററി കമ്മിറ്റി വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. "കേന്ദ്ര സർക്കാർ ഒരു പ്രസ്താവന നടത്തിയിട്ടുണ്ട്, എന്നാൽ പ്രശ്നം എന്താണെന്ന് എനിക്കറിയില്ല," അദ്ദേഹം കൂട്ടിച്ചേർത്തു. പെഗാസസ് ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ജെഡിയുവും ബിജെപിയും പ്രതിസന്ധി നേരിടുന്ന സമയത്താണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയും പുറത്തുവരുന്നത്. ഇത് ബിജെപിയെയും വെട്ടിലാക്കിയിട്ടുണ്ട്.

5


കേന്ദ്രസർക്കാർ പെഗാസസിൽ ചർച്ചയ്ക്ക് തയ്യാറാകുന്ന പക്ഷം ചാര സോഫ്റ്റ് വെയർ ഉപയോഗിച്ചുവെന്ന് തുറന്ന് സമ്മതിക്കുന്ന സ്ഥിതി വരുകയും ചെയ്യും. ഇന്ത്യയ്ക്ക് പുറമേ ഫോൺ ചോർത്തൽ ആരോപണം ഉയർന്ന ഫ്രാൻസ്, ഹംഗറി, ഇസ്രയേൽ, മൊറോക്കോ എന്നീ രാജ്യങ്ങൾ അന്വേഷണം പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ത്യ മാത്രമാണ് അന്വേഷണത്തോട് മുഖം തിരിച്ചുനിൽക്കുന്ന നിലപാട് സ്വീകരിച്ചിട്ടുള്ളത്.

6

പെഗാസസ് വിവാദംരണ്ട് സഖ്യകക്ഷികൾ തമ്മിലുള്ള സംഘർഷം മാത്രമല്ലെന്നും ബീഹാർ ബിജെപി പ്രസിഡന്റ് ഉന്നയിച്ചിട്ടുള്ള വാദം. ഈ വിവാദത്തിനിടെ രാജ്യത്ത് ജാതി സെൻസസിനെ പിന്തുണയ്ക്കുന്ന ഒരു പ്രമേയത്തിന് കഴിഞ്ഞ ദിവസം ബിഹാർ സർക്കാർ അംഗീകാരം നൽകിയിരുന്നു. ഇതിനെ എതിർത്തുകൊണ്ടാണ് ബിജെപി പ്രസിഡന്റ് സഞ്ജയ് ജയ്സ്വാൾ രംഗത്തെത്തിയിട്ടുള്ളത്. സർക്കാർ നീക്കം "ഇത് സാമൂഹിക പിരിമുറുക്കത്തിനും സംഘർഷത്തിനും കാരണമാകുമെന്നാണ്," ജെയ്സ്വാളിന്റെ പ്രതികരണം.

7

ജാതി സെൻസസുമായി ബന്ധപ്പെട്ട വിഷയത്തിൽ സഞ്ജയ് ജയ്സ്വാളിനെതിരെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും രംഗത്തെത്തിയിട്ടുണ്ട്. സമൂഹത്തിൽ വന്‍തോതിലുള്ള സാമൂഹ്യപരിവര്‍ത്തനം സംഭവിച്ചിട്ടുള്ള ഒരു വിഭാഗവും ഉണ്ടാകില്ലെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ജാതി സെൻസസ് സഹായിക്കുമന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു. 2011 ലെ ജാതി സെൻസസ് സെൻസസ് വികലമാണെന്ന് പറഞ്ഞ് കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ചില്ല. എന്നാൽ 2022 -ൽ അവർക്ക് പുതിയ ജാതി സെൻസസ് ലഭിക്കേണ്ടതുണ്ടെന്നും നിതീഷ് കുമാർ ചൂണ്ടിക്കാണിച്ചു. ഈ വിഷയത്തിൽ ആർജെഡി നേതാവ് തേജസ്വി യാദവും നിതീഷ് കുമാറിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വെള്ളിയാഴ്ച ഇരുവരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ അതിൽ ജാതി സെൻസസ് വിഷയം ചർച്ച ചെയ്യാൻ സമയം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുമെന്ന് ധാരണയായിട്ടുണ്ട്.

8

ബിഹാറിൽ ജാതി സെൻസസ് നടത്തുന്നതിന് കർണ്ണാടകത്തിലെ മാതൃക പിൻതുടരുമോ എന്ന് ചോദിച്ചപ്പോൾ അതിന് തന്റേതായ മാർഗ്ഗങ്ങളുണ്ടെന്നാണ് നിതീഷ് കുമാർ മറുപടി നൽകിയിട്ടുള്ളത്. നിർബന്ധപ്രകാരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയ നേതാവാണ് നിതീഷ് കുമാറെന്നാണ് ബിജെപി മന്ത്രി സാമ്രാട്ട് ചൌധരി നിതീഷ് കുമാറിന്റെ ജാതി സെൻസസ് സംബന്ധിച്ച പ്രസ്താവനകളോട് പ്രതികരിച്ചിട്ടുള്ളത്. സാമ്രാട്ട് ചൌധരിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ അത് അദ്ദേഹം സ്വന്തം പാർട്ടിയിലെ നേതാക്കളോടാണ് പറയേണ്ടതെന്നും നിതീഷ് കുമാർ വ്യക്തമാക്കിയിരുന്നു.

9

ഹാജിപ്പൂരിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സഖ്യ സർക്കാരിനൊപ്പം പ്രവർത്തിക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന ചൌധരിയുടെ പ്രസ്താവന പുറത്തുവരുന്നത്. അതുകൊണ്ട് ബിഹാറിൽ ബിജെപി പാർട്ടിയുടെ തന്നെ മുഖ്യമന്ത്രിയെ കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നായിരുന്നു ചൌധരിയുടെ വാക്കുകൾ.

10


നേരത്തെയും നിതീഷ് കുമാറും ചൌധരിയും തമ്മിൽ ഇത്തരത്തിലുള്ള വാക്പോരുകൾ ഉടലെടുത്തിരുന്നു. സംസ്ഥാനത്ത് രണ്ട് കുട്ടികളിൽ അധികമുള്ളവരെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുമെന്ന് പഞ്ചായത്ത് രാജ് മന്ത്രിയായ ചൌധരി ഒരു നിർദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി നിധീഷ് കുമാറിന്റെ ശക്തമായ എതിർപ്പിനെ തുടർന്നാണ് ചൌധരി ഈ നീക്കം ഉപേക്ഷിച്ചത്. അതേ സമയം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ബിജെപി നേതാക്കൾ പരസ്യ പ്രസ്താവന നടത്തുന്നത് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണെന്നാണ് ജെഡിയു വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

11

സഖ്യകക്ഷികൾക്കെതിരെ ഓരോ പാർട്ടിയിലെയും നേതാക്കൾ പരസ്പര വിരുദ്ധമായ പ്രസ്താവനകൾ ഉന്നയിക്കുമ്പോൾ ഈ സഖ്യം എത്രകാലം നിലനിൽക്കുമെന്ന കാര്യത്തിൽ ഉറപ്പ് പറയാനാവില്ലെന്നാണ് ജെഡിയു എംഎൽഎമാരിൽ ഒരാളുടെ പ്രതികരണം. മുൻ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയുടെ അഭാവമാണ് ജെഡിയുവും ബിജെപിയും തമ്മിലുള്ള വാക്ക് പോര് തുടരുന്നതിനുള്ള ഒരു കാരണം. ബിഹാറിൽ ബിജെപി സർക്കാർ അധികാരത്തിലിരുന്നപ്പോൾ പാർട്ടി നേതാക്കൾ നടത്തുന്ന ഇത്തരത്തിലുള്ള പ്രസ്താവനകൾക്ക് സുശീൽ മോദി പൂർണ്ണവിരാമമിട്ടിരുന്നു. എന്നാൽ സഖ്യസർക്കാരായതിനാൽ ഇടപെടുന്നതിലുള്ള പ്രശ്നങ്ങൾ നിലനിൽക്കുകയാണ്.

Recommended Video

cmsvideo
How to find Pegasus malware in your gadget | Oneindia Malayalam
12

മൂന്ന് വർഷം മുമ്പ്, രാമനവമിക്ക് ശേഷം ബിഹാറിൽ വർഗീയ കലാപം മൂലം സഖ്യം സമ്മർദ്ദത്തിലായപ്പോഴും ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചത് സുശീൽ മോദി തന്നെയായിരുന്നു. ഒരു വർഗീയ സംഭവവുമായി ബന്ധപ്പെട്ട കേസിൽ കീഴടങ്ങാൻ കേന്ദ്രമന്ത്രി അശ്വനി ചൗബെയുടെ മകനെ വരെ ഭഗൽപൂരിൽ എത്തിച്ചതിന് പിന്നിലും മോദിയുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ ബിജെപി നേതാക്കളെ നയിക്കുന്നത് കേന്ദ്ര പാർട്ടി നേതാക്കളാണ്. ഒപ്പം നിതീഷ് കുമാറും അസ്വസ്ഥനാണ്, കാരണം സഖ്യകക്ഷി എന്ന നിലയിൽ അദ്ദേഹത്തിന് ബിജെപി മന്ത്രിമാരിൽ നല്ല രീതിയിൽ നിയന്ത്രണങ്ങളുണ്ട്. സുശീൽ കുമാർ മോദിയുടേയും അരുൺ ജെയ്റ്റ്ലിയുടെയുമെല്ലാം അഭാവമാണ് സഖ്യത്തിനുള്ളിലെ പ്രശ്നനങ്ങൾ എളുപ്പത്തിൽ പരിഹരിക്കപ്പെടാത്തതിന് പിന്നിൽ.

English summary
Pegasus probe Case and Caste Census rift in erupted between Bihar CM Nithish Kumar and BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X