തമിഴ്നാടിനെ ഇളക്കിവാരാന്‍ മോദി: മോദി കരുണാനിധി കൂടിക്കാഴ്ച നിര്‍ണായകം

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: ജയലളിതയുടെ മരണത്തോടെ ആളില്ലാക്കളരിയായി മാറിയ തമിഴ്നാട്ടില്‍ വേരുറപ്പിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി. മോദി- കരുണാനിധി കൂടിക്കാഴ്ചയാണ് തമിഴ്നാട് രാഷ്ട്രീയത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുകയെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. തമിഴ് ദിനപത്രം ദിനതന്തിയുടെ 75ാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ ചെന്നൈയിലെത്തിയ മോദി ഡിഎംകെ പ്രസിഡ‍ന്‍റ് കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി മുരളീധര റാവു ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിഎംകെ വൃത്തങ്ങളും മോദിയുടെ സന്ദര്‍ശനം സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12. 30 ന് ഗോപാലപുരത്തെ കരുണാനിധിയെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

ആധാറും സിംകാര്‍ഡും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കും: വേരിഫിക്കേഷന് നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പാരഡൈസ് പേപ്പേഴ്സില്‍ കുടുങ്ങി കോണ്‍ഗ്രസും ബിജെപിയും: ജയന്ത് സിന്‍ഹയും സച്ചിന്‍ പൈലറ്റും രേഖകളില്‍!

കരുണാനിധിയെ ദില്ലിയിലെ വസതിയിലേയ്ക്ക് ക്ഷണിച്ച മോദി അവിടെ വിശ്രമിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പത്ത് മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ 2019ലെ ലേകാക് സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഇരു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യതകളും ചര്‍ച്ച ചെയ്തിരുന്നു. തമിഴ് താരങ്ങളായ രജനീകാന്ത്, കമല്‍ ഹാസന്‍ എന്നിവര്‍ രാഷ്ട്രീയ പ്രവേശത്തിനൊരുങ്ങുന്നതിനിടെയാണ് മോദിയുടെ ചെന്നൈ സന്ദര്‍ശനം. അതേസമയം വിദേശത്തായിരുന്ന എം കെ സ്റ്റാലിനും മോദി- കരുണാനിധി കൂടിക്കാഴ്ച പ്രമാണിച്ച് ചെന്നൈയില്‍ തിരിച്ചെത്തിയിട്ടുണ്ട്.

ആണ്‍കുട്ടികളെ മര്‍ദിച്ച് ലൈംഗിക വൈകൃതത്തിന് ഇരയാക്കി: ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലിട്ടു!!

 ദില്ലിയിലേയ്ക്ക് ക്ഷണിച്ചു

ദില്ലിയിലേയ്ക്ക് ക്ഷണിച്ചു


കരുണാനിധിയെ ദില്ലിയിലെ വസതിയിലേയ്ക്ക് ക്ഷണിച്ച മോദി അവിടെ വിശ്രമിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പത്ത് മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ 2019ലെ ലേകാക് സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഇരു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യതകളും ചര്‍ച്ച ചെയ്തിരുന്നു. തമിഴ് താരങ്ങളായ രജനീകാന്ത്, കമല്‍ ഹാസന്‍ എന്നിവര്‍ രാഷ്ട്രീയ പ്രവേശത്തിനൊരുങ്ങുന്നതിനിടെയാണ് മോദിയുടെ ചെന്നൈ സന്ദര്‍ശനം. അതേസമയം വിദേശത്തായിരുന്ന എം കെ സ്റ്റാലിനും മോദി- കരുണാനിധി കൂടിക്കാഴ്ച പ്രമാണിച്ച് ചെന്നൈയില്‍ തിരിച്ചെത്തിയിട്ടുണ്ട്.

 ഡിഎംകെയുമായി സഖ്യം!!

ഡിഎംകെയുമായി സഖ്യം!!

തമിഴ്നാട്ടില്‍ ജയലളിതയുടെ മരണത്തോടെ അണ്ണാ ഡിഎംകെയുടെ പ്രൗഢിയ്ക്ക് സംഭവിച്ച ക്ഷതം മുതലെടുത്ത് തമിഴ്നാട്ടില്‍ ഡിഎംകെയെ ഒപ്പം നിര്‍ത്തി രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാനാണ് ബിജെപി നീക്കം നടത്തുന്നതെന്നാണ് മോദി- കരുണാനിധി കൂടിക്കാഴ്ചയെ വിലയിരുത്തേണ്ടത്. കരുണാനിധിയുടെ ആരോഗ്യ സ്ഥിതി മോശമായി തുടരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുമായി സമവായത്തിലെത്താന്‍ ബിജെപി നീക്കങ്ങള്‍ നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഇരു പാര്‍ട്ടികളും സഖ്യമുണ്ടാക്കാനുള്ള സാധ്യതകള്‍ കൂടിക്കാഴ്ചക്കിടെ ചര്‍ച്ച ചെയ്തെന്നും സൂചനകളുണ്ട്.

 ബന്ധുക്കള്‍ ആവശ്യപ്പെട്ടോ

ബന്ധുക്കള്‍ ആവശ്യപ്പെട്ടോ

ബന്ധുക്കളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കരുണാനിധിയെ സന്ദര്‍ശിക്കാനെത്തിയതെന്നും ചില ഡിഎംകെ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശത്തായിരുന്ന സ്റ്റാലിന്‍ തിരക്കിട്ട് ചെന്നൈയിലേയ്ക്ക് തിരിച്ചെത്തിയതിന് പിന്നിലും ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കൃത്യമായ അജന്‍ഡ‍കളുണ്ടായിരുന്നുവെന്ന സൂചനകളാണ് നല്‍കുന്നത്.

 എന്‍ഡിഎയ്ക്കെതിരെ സഖ്യം

എന്‍ഡിഎയ്ക്കെതിരെ സഖ്യം

2014ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കെതിരെ സഖ്യം രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഡിഎംകെയുടെ നെടുംതൂണായിരുന്ന കരുണാനിധിയായിരുന്നു. കരുണാനിധി ഡിഎംകെ തലവന്‍ പദവിയില്‍ നിന്ന് താഴെയിറങ്ങിയ ശേഷമാണ് പ്രധാനമന്ത്രിയായ ശേഷം ആദ്യമായി മോദി- കരുണാനിധി കൂടിക്കാഴ്ച നടക്കുന്നത്.

 തിരഞ്ഞെടുപ്പില്‍ പിന്തുണ

തിരഞ്ഞെടുപ്പില്‍ പിന്തുണ


വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പിന്തുണ ആവശ്യമായി വരുന്ന സാഹചര്യത്തില്‍ എളുപ്പത്തില്‍ പിന്തുണ തേടാവുന്ന രാഷ്ട്രീയ പാര്‍ട്ടിയായി ഡിഎംകെയെ ഒപ്പം നിര്‍ത്തിയാലും ബിജെപിയ്ക്ക് നേട്ടം മാത്രമേ ഉണ്ടാവൂ. ഇത്തരം ചില കണക്കുകൂട്ടലുകള്‍ ബിജെപിയ്ക്കില്ലെന്ന് പറയാനും കഴിയില്ല.

ലിറ്റ്മസ് ടെസ്റ്റ്!!

ലിറ്റ്മസ് ടെസ്റ്റ്!!

തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയ്ക്കൊപ്പമോ ഡിഎംകെയ്ക്കപ്പമോ അല്ലെന്ന് ഉറക്കെ പ്രഖ്യാപനം കൂടി മോദി കരുണാനിധിയെ സന്ദര്‍ശിച്ചതിന് പിന്നിലെന്നും സൂചനയുണ്ട്. വരാനിരിക്കുന്ന ബിജെപിയില്‍ കരുത്ത് തെളിയിക്കുന്നതിനായി നിഷ്പക്ഷത പിന്‍തുടരുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമം കൂടിയാണ് മോദിയുടെ ഈ സന്ദര്‍ശനം.

ആരോഗ്യസ്ഥിതി മോശമായിരുന്നു

ആരോഗ്യസ്ഥിതി മോശമായിരുന്നു

മരുന്നിന്‍റെ അലര്‍ജിയെത്തുടര്‍ന്ന് ആരോഗ്യനില മോശമായ മുതിര്‍ന്ന ഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കരുണാനിധിയെ കഴിഞ്ഞ ഡിസംബറില്‍ രണ്ട് തവണയാണ് കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിനും തൊണ്ടയ്ക്കും അണുബാധയുണ്ടായതിനെ തുടര്‍ന്നായിരുന്നു 93 കാരനായ കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വസനത്തിന് പ്രശ്നം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ട്രാക്കിയോസ്റ്റമിയ്ക്കും വിധേയനാക്കിയിരുന്നു.

English summary
Prime Minister Narendra Modi on Monday met DMK chief Karunanidhi at his Gopalapuram residence in Chennai during his visit to the city on Monday.
Please Wait while comments are loading...