ജ്യോതിക കോടതി കയറുമോ? അശ്ലീല സംഭാഷണം; നടി ജ്യോതികയ്ക്കും സംവിധായകൻ ബാലയ്ക്കും എതിരെ പോലീസ് കേസ്...

  • By: Desk
Subscribe to Oneindia Malayalam

കോയമ്പത്തൂർ: സിനിമാ ടീസറിൽ അശ്ലീല പദപ്രയോഗം നടത്തിയെന്ന പരാതിയിൽ നടി ജ്യോതികയ്ക്കും, സംവിധായകൻ ബാലയ്ക്കും എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മേട്ടുപ്പാളയം സ്വദേശി രാജന്റെ പരാതിയിലാണ് ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തത്.

ഇനിയും കാത്തിരിക്കാൻ വയ്യ! ഷെഫിൻ ജഹാനും ദില്ലിയിലേക്ക്; സുപ്രീംകോടതിയിലേക്ക് ഉറ്റുനോക്കി രാജ്യം...

സിപിഎമ്മിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമോ? സിപിഎം ഭരണഘടന ഇന്ത്യയോട് കൂറുപുലർത്തുന്നില്ലെന്ന്...

ബാല സംവിധാനം ചെയ്ത 'നാച്ചിയാർ' എന്ന സിനിമയുടെ ടീസറിലാണ് അശ്ലീല പരാമർശമുള്ളത്. യൂട്യൂബ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ റിലീസ് ചെയ്ത ടീസറിലായിരുന്നു അശ്ലീല പരാമർശം കടന്നുകൂടിയത്. ജ്യോതിക പറയുന്ന ചില സംഭാഷണങ്ങൾ അശ്ലീലച്ചുവയുള്ളതും, സ്ത്രീത്വത്തെ അപമാനിക്കുന്നതുമാണെന്നാണ് പരാതിക്കാരന്റെ ആരോപണം. കേസിൽ നവംബർ 28 ചൊവ്വാഴ്ച മേട്ടുപ്പാളയം കോടതി വാദം കേൾക്കും.

ടീസർ...

ടീസർ...

ഒരിടവേളയ്ക്ക് ശേഷം ജ്യോതിക അഭിനയിക്കുന്ന തമിഴ് ചിത്രമാണ് നാച്ചിയാർ. ബാല സംവിധാനം ചെയ്ത ചിത്രം റിലീസിന് ഒരുങ്ങവെയാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്. യൂട്യൂബിൽ റിലീസ് ചെയ്ത നാച്ചിയാറിന്റെ ടീസറിലാണ് അശ്ലീല പരാമർശമുള്ള സംഭാഷണം കടന്നുകൂടിയത്. നായികയായ ജ്യോതിക പുരുഷ കഥാപാത്രത്തോട് പറയുന്ന ഒരു വാക്കാണ് വിവാദമായിരിക്കുന്നത്.

യൂട്യൂബിൽ...

യൂട്യൂബിൽ...

സിനിമാ തീയേറ്ററുകളിലും ടിവി ചാനലുകളിലും കാണിക്കുന്ന ടീസറിൽ നിന്ന് ഈ സംഭാഷണം ഒഴിവാക്കിയിരുന്നു. എന്നാൽ യൂട്യൂബിൽ റിലീസ് ചെയ്ത ടീസറിലാണ് അബദ്ധം സംഭവിച്ചത്. തീയേറ്ററുകളിലും ചാനലുകളിലും സംപ്രേക്ഷണം ചെയ്യുന്ന ടീസറുകൾ സെൻസർ ബോർഡ് പരിശോധനയ്ക്ക് വിധേയമാക്കാറുണ്ടെങ്കിലും, സമൂഹമാധ്യമങ്ങളിലെ ടീസറുകൾ സെൻസർ ബോർഡിന് മുൻപിൽ എത്താറില്ല.

കേസ്....

കേസ്....

സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സിനിമാ ടീസറിൽ അശ്ലീല സംഭാഷണമുണ്ടെന്ന് കാണിച്ച് മേട്ടുപ്പാളം സ്വദേശിയാണ് പരാതി നൽകിയത്. ഇയാളുടെ പരാതിയിൽ നടി ജ്യോതിക, സംവിധായകൻ ബാല എന്നിവർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ഐപിസി 294(B), ഐടി ആക്ട് 67 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മേട്ടുപ്പാളയം കോടതി നവംബർ 28ന് കേസ് പരിഗണിക്കും.

സമൂഹമാധ്യമങ്ങളിൽ....

സമൂഹമാധ്യമങ്ങളിൽ....

'ഫിലിംമേക്കർ ബാല' എന്ന യൂട്യൂബ് അക്കൗണ്ടിലൂടെയാണ് വിവാദ ടീസർ റിലീസ് ചെയ്തിരിക്കുന്നത്. 52 സെക്കന്റ് ദൈർഘ്യമുള്ള ടീസർ ജ്യോതികയുടെ ഭർത്താവും നടനുമായ സൂര്യയടക്കം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു. ജിവി പ്രകാശ് കുമാറും ജ്യോതികയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

English summary
police case against tamil actress and director.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്