കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയില്‍ വൈദ്യുതിബന്ധം പുനസ്ഥാപിച്ചു

  • By Neethu
Google Oneindia Malayalam News

ചെന്നൈ: കനത്ത മഴയില്‍ തമിഴ്‌നാടിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളക്കെട്ടിലായതോടെ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് വിച്ഛേദിച്ച വൈദ്യുതിബന്ധം പുനസ്ഥാപിച്ചു തുടങ്ങി. ഒരു മാസത്തിലേറെയായി ഇരുട്ടില്‍ കഴിയുകയാണ് ജനങ്ങള്‍.

ചെന്നൈയെ കരയിച്ച് വീണ്ടും മഴ; ദുരിതം തീരുന്നില്ലേ... കരളലിയിക്കുന്ന കാഴ്ചകള്‍

വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ച് കൊടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരികയാണ്. വീടുകള്‍ നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകളാണ് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നത്.നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് കുറഞ്ഞത്തോടെ ശനിയാഴ്ച റെയില്‍വെ, വിമാന സര്‍വ്വീസുകള്‍ പുനസ്ഥാപിക്കാന്‍ കഴിഞ്ഞേക്കും എന്നാണ് സൂചന.

ഒരു മാസം പിന്നിട്ട മഴ

ഒരു മാസം പിന്നിട്ട മഴ

നവംബര്‍ ആദ്യ വാരത്തിലാണ് തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ ആരംഭിച്ചത്. ഒരു നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ മഴയ്ക്കാണ് ചെന്നൈ സാക്ഷ്യം വഹിച്ചത്.

 മരണ നിരക്ക്

മരണ നിരക്ക്

എത്ര പേര്‍ മരിച്ചു എന്ന കണക്ക് ഇപ്പോഴും വ്യക്തമല്ല. വീടുകള്‍ തകര്‍ന്നും, ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെയും രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ തിങ്ങി പാര്‍ക്കുന്ന ചെന്നൈ നഗരത്തില്‍ തെരുവുകളില്‍ താമസിക്കുന്നവരെ കുറിച്ച് യാതൊരു അറിവും ഇല്ല. ഏകദേശം 260 പേര്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ട്.

യാത്രാ സര്‍വ്വീസുകള്‍ നിശ്ചലം

യാത്രാ സര്‍വ്വീസുകള്‍ നിശ്ചലം

ഒരു മാസമായി യാത്രാ സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിശ്ചലമായിരുന്നു. വെള്ളക്കെട്ടില്‍ വിമാനങ്ങള്‍ വരെ ഒഴുകി പോയതായി ചിത്രങ്ങള്‍ പുറത്തു വന്നു.

സാമ്പത്തിക സഹായം

സാമ്പത്തിക സഹായം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് ആളുകളാണ് സഹായവുമായി എത്തുന്നത്. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തു നിന്നും ചെന്നൈയ്ക്ക് നിരവധി സഹായ ഹസ്തങ്ങള്‍ എത്തുന്നുണ്ട്.

തിരിച്ചു വരവിന് സമയമെടുക്കും

തിരിച്ചു വരവിന് സമയമെടുക്കും

നാശ നഷ്ടങ്ങളുടെ കണക്കുകള്‍ ചെന്നൈയെ ഞെട്ടിക്കുന്ന തരത്തിലായിരിക്കും. തമിഴ്‌നാടിന്റെ ഖജനാവിനെ പിടിച്ചു കുലുക്കുന്ന വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. പൂര്‍വ്വ സ്ഥിതിയിലേക്കുള്ള തിരിച്ചു വരവിന് ഒരുപാട് സമയമെടുക്കും.

പ്രതീക്ഷയില്‍

പ്രതീക്ഷയില്‍

ശനിയാഴ്ചയോടെ മഴ കുറയും എന്ന പ്രതീക്ഷയിലാണ് ചെന്നൈ നിവാസികള്‍. ഇനിയും മഴ കുറഞ്ഞിലെങ്കില്‍ ഇപ്പോള്‍ അഭയ കേന്ദ്രത്തില്‍ താമസിക്കുന്നവരെ എങ്ങോട്ട് മാറ്റി പാര്‍പ്പിക്കും?

 ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂഫോളോ ട്വിറ്റര്‍

English summary
Power has been restored in many parts of the southern Indian city of Chennai days after severe floods hit the city.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X