കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് പറഞ്ഞാലും ഇനിയില്ല; നിതീഷിനോട് ഗുഡ് ബൈ പറഞ്ഞതാണെന്ന് പ്രശാന്ത്

Google Oneindia Malayalam News

ദില്ലി: ഇനിയൊരിക്കല്‍ കൂടി നിതീഷ് കുമാറിനൊപ്പം സഖ്യമുണ്ടാകില്ലെന്ന് തുറന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. മുഖ്യമന്ത്രി പദം എനിക്കായി വിട്ട് തരാമെന്ന് പറഞ്ഞാല്‍ പോലും നിതീഷുമായി ഇനിയൊരിക്കലും ചേരില്ലെന്നും, പ്രവര്‍ത്തിക്കാനില്ലെന്നും പ്രശാന്ത് വ്യക്തമാക്കി.

ബീഹാറില്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ ജന്‍ സുരാജ് പദയാത്ര നടക്കുന്നുണ്ട്. അതിനിടെയാണ് നിതീഷുമായി ചേരാനില്ലെന്ന് അദ്ദേഹം പ്രതികരിച്ചത്. ബീഹാറിലെ പശ്ചിമ ചമ്പരണ്‍ ജില്ലയിലെ ജാമുനിയയില്‍ പ്രശാന്ത് ഒരു റാലി സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ രൂക്ഷമായിട്ടാണ് നിതീഷിനെ വിമര്‍ശിച്ചിരിക്കുന്നത്.

1

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നിതീഷ് എന്നോട് ഒരിക്കല്‍ കൂടി ജെഡിയുവില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഞാനാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പിന്തുടര്‍ച്ചാവകാശി എന്നും പറഞ്ഞിരുന്നു. ഈ ക്യാമ്പയിന്‍ അവസാനിപ്പിക്കാനും നിര്‍ദേശിച്ചിരുന്നു. ഞാന്‍ അപ്പോള്‍ തന്നെ എന്റെ നയം വ്യക്തമാക്കി.

ഈ ചിത്രത്തിലൊരു കുതിരയുണ്ട്: കണ്ടെത്താന്‍ തലപുകയ്ക്കണം; 5 സെക്കന്‍ഡില്‍ കണ്ടെത്തണംഈ ചിത്രത്തിലൊരു കുതിരയുണ്ട്: കണ്ടെത്താന്‍ തലപുകയ്ക്കണം; 5 സെക്കന്‍ഡില്‍ കണ്ടെത്തണം

നിതീഷ് കുമാറിനൊപ്പം ഒരിക്കലും ഞാനിനി പ്രവര്‍ത്തിക്കില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ പിന്തുടര്‍ച്ചാവകാശിയായി എന്നെ പ്രഖ്യാപിച്ചാലും, എനിക്ക് വേണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് തന്നാലും ഇനി നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കില്ലെന്ന് നിതീഷിനോട് ഞാന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് താനൊരു ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പ്രശാന്ത് പറഞ്ഞു.

പ്രേതങ്ങളോട് സംസാരിക്കുന്ന യുവതി; പല ഭാഷയറിയാം, ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി കനേഡിയക്കാരിപ്രേതങ്ങളോട് സംസാരിക്കുന്ന യുവതി; പല ഭാഷയറിയാം, ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി കനേഡിയക്കാരി

ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് എന്ത് വന്നാലും മാറ്റില്ലെന്നും, അത് പാലിക്കുമെന്നും പ്രശാന്ത് വ്യക്തമാക്കി. 2018ലാണ് പ്രശാന്ത് കിഷോര്‍ ജെഡിയുവില്‍ ചേര്‍ന്നത്. ദേശീയ വൈസ് പ്രസിഡന്റായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിതീഷുമായി പൗരത്വ നിയമത്തിന്‍റെ പേരില്‍ പ്രശാന്ത് അകലുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രശാന്ത് ജെഡിയുവില്‍ നിന്ന് പുറത്തായത്.

മത്സരിപ്പിക്കാതിരിക്കാന്‍ രാഹുലിനെ കണ്ടവരുണ്ട്, രാഹുല്‍ പറഞ്ഞത് ഇക്കാര്യം; വെളിപ്പെടുത്തി തരൂര്‍മത്സരിപ്പിക്കാതിരിക്കാന്‍ രാഹുലിനെ കണ്ടവരുണ്ട്, രാഹുല്‍ പറഞ്ഞത് ഇക്കാര്യം; വെളിപ്പെടുത്തി തരൂര്‍

അതേസമയം ബീഹാറിലെ സഖ്യത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. ആര്‍ജെഡിയും ജെഡിയുവും തമ്മിലാണ് പ്രശ്‌നങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ചെറുപാര്‍ട്ടികള്‍ പുതിയൊരു കോര്‍ഡിനേഷന്‍ കമ്മിറ്റി വേഗത്തില്‍ രൂപീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ആര്‍ജെഡിയുടെ സംസ്ഥാന അധ്യക്ഷന്‍ ജഗദാനന്ദ് സിംഗിന്റെ വാക്കുകളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. നിതീഷ് കുമാര്‍ മാറുമെന്നും, തേജസ്വി യാദവ് അടുത്ത വര്‍ഷത്തോടെ മുഖ്യമന്ത്രിയാകുമെന്നുമായിരുന്നു പരാമര്‍ശം. ജഗദാനന്ദിന്റെ മകന്‍ സുധാകറിന് ഇത്തരം പരാമര്‍ശങ്ങളെ തുടര്‍ന്ന് മന്ത്രിസ്ഥാനം നഷ്ടമായിരുന്നു. തനിക്ക് മുഖ്യമന്ത്രി പദത്തിലെത്താന്‍ തിടുക്കമില്ലെന്ന് തേജസ്വി വ്യക്തമാക്കി.

എല്ലാ നേതാക്കളോടും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്നും തേജസ്വി നിര്‍ദേശിച്ചിട്ടുണ്ട്. കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചില്ലെങ്കില്‍ സഖ്യം പൊളിയുമെന്നാണ് ഇടതുപാര്‍ട്ടികള്‍ പറയുന്നത്. എന്‍ഡിഎ സഖ്യം തകര്‍ന്നത് ഇത്തരമൊരു കമ്മിറ്റിയില്ലാത്തത് കൊണ്ടാണെന്നും ഇടത് പാര്‍ട്ടികള്‍ വ്യക്തമാക്കി.

English summary
prashant kishor says he will not work for nitish again even if he gives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X